“””” രഞ്ജു അകത്തേക്ക് വരുന്നിലേൽ വേണ്ടാ … ദാ ഇവിടിരിക്കാലോ…….. “””…………….. മുന്നിലെ സിറ്റൗട്ടിലെ കസേര ചൂണ്ടി അവള് പറഞ്ഞു ……………….
ഒരു ചെറിയ മടിയോടെ ഞാനാ കസേരയിലേക്ക് ചെന്നിരുന്നപ്പോ എന്റെ അടുത്ത് തന്നെ മറ്റൊരു കസേര നീക്കിയിട്ട് അവളും ഇരുന്നു ……….
“”””””” രഞ്ജൂ….. ഞാൻ തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയതിന്റെ പിന്നിൽ യാധൊരു ദുരുദ്ദേശോo ഇല്ല …. “”………………. ചെറിയൊരു ആമുഖത്തോടെ അവള് പറഞ്ഞു തുടങ്ങി …
“””””” അന്ന് ഹോസ്പിറ്റൽ വച് സഞ്ജു കാണിച്ചതൊക്കെ ചേച്ചി എന്നോട് പറഞ്ഞിരുന്നു …….. ഒരർത്ഥത്തിൽ ഞാനും അവനുമൊക്കെ ഒരേ പോലെ വേദന അനുഭവിക്കുന്നവരാണ് …. അപ്പോഴത്തെ ശെരിയെന്നു തോന്നി ചെയ്ത കാര്യങ്ങൾ പിന്നീട് തിരിഞ്ഞു കുത്തിയതിന്റെ പേരില് കണ്ണീര് കുടിക്കുന്നവർ …… അന്ന് നമ്മള് തിരിച്ചു വന്ന നാള് തൊട്ട് ഒറ്റക്കിരുന്ന് ആ വേദന അനുഭവിച്ച എനിക്ക് അവന്റെയാ അവസ്ഥ ഊഹിക്കാൻ പോലും പറ്റിയില്ല … ഞാനനുഭവിക്കുന്നതിന്റെ ആയിരം മടങ് വിഷമവും ഉള്ളിലൊതുക്കി ഒറ്റക്ക് എരിഞ് തീരുന്ന അവനെ ഒന്ന് കണ്ട് ആശ്വസിപ്പിക്കണം എന്നെനിക്ക് തോന്നി ……. ആദ്യമാദ്യം എന്നെ കാണാൻ കൂട്ടാക്കതെ മുറിയിൽ അടച്ചുപ്പൂട്ടിയിരുന്ന അവൻ കുറച്ച് നാളത്തെ എന്റെ നിരന്തര സന്ദർശനത്തിനൊടുവിലാണ് എന്നെയൊന്ന് നേരെ നോക്കിയത് പോലും ……. എന്തോ അവനെ ആ അവസ്ഥയിൽ നിന്ന് പിടിച്ച് കേറ്റാൻ എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ ….. ചെയ്തു കൂട്ടിയ തെറ്റുകൾക്ക് പകരം ഒരു ശെരിയെങ്കിലും കൂടെ വേണം എന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടുതൽ സമയം അവനോടൊപ്പം ചിലവഴിച്ചു …. മുറിവിട്ടിറങ്ങാൻ കൂട്ടാക്കാതിരുന്ന അവനെ കൂടെ കൂടെ പുറത്ത് കൊണ്ടോയും , ഒപ്പം നടന്ന് അവന് പറയാനുള്ളതൊക്കെ കേട്ടും മെല്ലെ മെല്ലെ ഞാൻ അവനെ മാറ്റിയെടുത്തു ….. ഇതിന്റെ ഇടയിൽ എപ്പോഴോ ഞങ്ങൾ മനസ്സ് കൊണ്ട് അടുത്തു ………
ഒരിക്കൽ ” അലീനയ്ക്ക് മുഴുവിക്കാൻ പറ്റാതെ പോയ ആ സ്ഥാനം അലങ്കരിച്ചുകൊണ്ട് എന്നും എന്റെ കൂടെ കാണുമോ “”…… എന്നവൻ ചോദിച്ചപ്പോ എന്നിലെ ഞാൻ അറിയാതെ തന്നെ അതിന് സമ്മതം മൂളിയിരുന്നു …… പരസ്പരം താങ്ങായി , സന്തോഷവും ദുഃഖങ്ങളും പങ്ക് വച്ച് ജീവിതാവസാനം വരെ മുന്നോട്ട് പോവാൻ പറ്റണേ എന്നുള്ള ഒറ്റ പ്രാർത്ഥന മാത്രേ ഉളളൂ ഇപ്പൊ ഞങ്ങൾക്ക് …………
അതോണ്ട് രഞ്ജു പേടിക്കണ്ട …. ആ കാര്യത്തിൽ ഇനി ഞാൻ തന്നെ ശല്യം ചെയ്യില്ല … പക്ഷെ താൻ എന്നും എന്റെ മനസ്സിൽ നല്ലൊരു സ്ഥാനത്ത് തന്നെ ഉണ്ടാവും…. അന്ന് ആ കാട്ടിൽ വച് അർഹിച്ചിരുന്ന മരണം എനിക്ക് നീ വിധിച്ചിരുന്നെങ്കിൽ ഇന്ന് സഞ്ജുവിനെ എനിക്ക് കിട്ടില്ലായിരുന്നു ……… ഇനി ഈ ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വന്നാലും സഞ്ജുവിനെ ഞാൻ ഒരു വിഷമത്തിലേക്കും തള്ളിയിടില്ല …….. “”

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ