“””” എത്രയൊക്കെ എന്നെ ആട്ടി പുറത്താക്കിയിട്ടും എന്തോ അച്ഛന്റെ ആ നിൽപ് കണ്ടപ്പോ എന്റെ നെഞ്ച് പിടഞ്ഞു …..
“”” ഏതോ ഒരു ഉൾപ്രേരണ കൊണ്ട് ഞാൻ ആ തോളിൽ മെല്ലെ എന്റെ കൈ വച്ചപ്പോൾ , എന്റെ കയ്യെടുത്ത് അച്ഛന്റെ രണ്ട് കൈകൾക്കുള്ളിലാക്കി പിടിച്ച് ചെയ്തതിനൊക്കെ എന്നോട് നിശബ്ദമായി മാപ്പ് പറയുകയായിരുന്നു അച്ഛൻ…. ആ കണ്ണിൽ നിന്ന് ഒരു തുള്ളി എന്റെ കയ്യിൽ പതിച്ചപ്പോൾ ഞാൻ വേഗം കൈകൾ പിൻവലിച്ചു …..
“”””” മോനേ…. ഈ അച്ഛനോട് ….. അച്ഛനോട് ക്ഷമിക്കെടാ…………………….. “””…….. ആ ഇടറിയ ശബ്ദം പോലും എന്നിൽ നോവുണർത്തി ….
“””” സാരല്ല അച്ഛാ … ….. “”””……………. ആ തോളിൽ തട്ടി അത്രയെങ്കിലും പറയാതിരിക്കാൻ എന്നിലെ മകൻ അനുവദിച്ചില്ല …
“”” അപ്പോഴും നിറ കണ്ണുകളോടെ ഞങ്ങള് രണ്ട് പേരെയും മാറി മാറി നോക്കി നിൽക്കുകയായിരുന്നു അമ്മ …….
“””” അമ്മ വിളിച്ചാ… വിളിച്ചാ … ന്റെ കുട്ടി വര്വോ വീട്ടിലേക്ക് …………….. “”” ……
“”””” നിങ്ങളോടൊക്കെ എനിക്ക് ദേഷ്യോന്നൂല്ല …. പക്ഷെ എന്നെ നിർബന്ധിക്കരുത് ആ വീട്ടിലേക്ക് വരാൻ …. തീരെ വരില്ലെന്ന് ഞാൻ പറയുന്നില്ല , വരും … പക്ഷെ അതിനും കുറച്ച് സമയമെടുക്കും …. “”……………….. ഞാൻ പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു …..
“” വീട്ടിലേക്ക് ഇപ്പൊ തത്കാലം വരുന്നില്ലെന്നേ ഞാൻ പറഞ്ഞുള്ളൂ… അമ്മയ്ക്കും അച്ഛനും എപ്പോ വേണേലും തറവാട്ടിലേക്ക് എന്നെ കാണാൻ വരാട്ടോ ……………… “””…………… അമ്മയെ ഞാൻ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ……
“””” അധികം സമയം എടുക്കരുത്ട്ടോ ന്റെ കുട്ടി ……. ”………. അപ്പോഴും ഒരു വിതുമ്പലോടെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നതിതായിരുന്നു …
“””” അത് സമ്മതിച്ചു എന്ന അർത്ഥത്തിൽ ഉള്ള ഒരു ചിരി ഞാൻ സമ്മാനിച്ചപ്പോൾ ആ കണ്ണുകളിലെ ഉറവ താനേ വറ്റി …… ശേഷം രണ്ട് പേരുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ഞങ്ങൾ അവളുടെ വീട്ടുകാരുടെ അടുത്തേക്ക് നീങ്ങി …..

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ