“” “ഫ്ലൂറോആന്റിമണിക് ആസിഡ് ” { Flouroantimonic Acid }…………. ലോകത്തിലെ തന്നെ ഏറ്റവും ഭലവാനായ അപകടകാരിയായ സൂപ്പർ ആസിഡ് …….. ആസിഡുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൾഫ്യൂരിക് ആസിഡിനേക്കാൾ 20 ക്വിന്റില്ല്യൺ ഇരട്ടി ശക്തി എന്ന് കേൾക്കുമ്പോ തന്നെ ഇതിന്റെ അടുത്ത് നിക്കാൻ തന്നെ ആരുമൊന്ന് ഭയക്കും , { ക്വിന്റില്ല്യൺ = 10^ 18 }…..
തൊട്ടതെല്ലാം നിമിഷ നേരം കൊണ്ട് വിഴുങ്ങി ആവിയാക്കി കളയാനുള്ള ഇതിന്റെ ശേഷി കാരണം ബാക്കിയുള്ള ആസിഡുകളെ പോലെ ഒരിക്കലും ഒരു ഗ്ലാസ് കണ്ടെയ്നറിൽ ഇവനെ സൂക്ഷിക്കാൻ കഴിയില്ല, …. സെക്കന്റുകൾ കൊണ്ട് അങ്ങനൊരു കണ്ടെയ്നറേ ഇവൻ അവിടെ ബാക്കി വച്ചേക്കില്ല …., ഒരു സ്പൂൺ പോലും മെല്ലെ ഒന്ന് മുക്കിയിട്ട് ഉയർത്തുമ്പോഴേക്കും അത് ഇവനിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവും…..
അത് കാരണം ഇവനെ തന്റെ ഉള്ളിൽ അടക്കി നിർത്താൻ ഈ ഭൂമിയിൽ ആകെ ഒരു വസ്തുവിനേ കഴിവുള്ളു …… ” പോളി- റ്റെട്രാ ഫ്ലൂറോ എത്തിലീൻ…. { Polytetraflouroethylene \ P.T.F.E}…. ഒന്നൂടെ സിമ്പിൾ ആക്കിയാ ടെഫ്ലോൺ ……… {{ ടെഫ്ലോണിന്റെ കാർബൺ – ഫ്ലൂറിൻ ബോണ്ടിങ് അതി ശക്തമായതിന്റെ പേരില് ഇവന് അവയെ ഒരു പോറലേൽപ്പിക്കാൻ കൂടി കഴിയില്ല }}.അത് കൊണ്ട് ഇവനെ സ്റ്റോർ ചെയ്ത് വച്ചിരിക്കുന്നതും പി. റ്റി. എഫ്. ഇ . കണ്ടെയ്നറിലാണ് … കൊണ്ട് വന്നിരിക്കുന്ന സ്റ്റീൽ കാനിന്റെ അകത്ത് ഭദ്രമായി ഒരു പി. റ്റി. എഫ്. ഇ ബോക്സിൽ അവൻ ഉറങ്ങി കിടക്കുന്നുണ്ട് ………
മനുഷ്യ ശരീരത്തിന്റെ ഓരോ സൂക്ഷ്മ കോശങ്ങളിലേക്ക് വരെ ഇറങ്ങി ചെന്ന് അവയൊക്കെ കരിച്ചു കളയാൻ സാധിക്കുന്ന ഇവന് ശരീരത്തിൽ നിലകൊള്ളുന്ന എല്ലും , പല്ലും , തോലും , മാംസവും എന്ന് വേണ്ട എല്ലാം കാർന്നു തിന്നാൻ അധികം നേരം വേണ്ടി വരില്ല …….
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കെമിസ്ട്രിയുടെ ഇങ്ങനുള്ള വശങ്ങളിൽ താല്പര്യമുണ്ടായിരുന്ന ഞാൻ അത് കൊണ്ട് തന്നെയാണ് ആ പെഴച്ച സന്തതികളെ ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി യാത്രയാക്കാൻ ഈ മാർഗ്ഗം തന്നെ സ്വീകരിച്ചത് ….. വിരൽത്തുമ്പിൽ തന്നെ എനിക്ക് വേണ്ട അറിവുകൾ ഒക്കെ ഒരുക്കാൻ ഇന്റർനെറ്റിന്റെ സഹായം ഉണ്ടായിരുന്നതിന്റെ പേരില് എന്റെ ലക്ഷ്യത്തിലേക്കുള്ള പാത ക്ലിയറായിരുന്നു…….
“””” ആ രണ്ട് ബോക്സിനകത്തെ സിൽവർ കാനുകളും നീക്കി വച്ച ശേഷം ഞാൻ അടുത്ത പാക്കേജുകളിലേക്ക് തിരിഞ്ഞു …..
° ഗ്യാസ് മാസ്ക് — സൂപ്പർ ആസിഡ്സ് ഉപയോഗിക്കുമ്പോളുണ്ടാവുന്ന റിയക്ഷൻസ് മൂലം അതിൽ നിന്നും പല തരത്തിലുള്ള വിഷ വാതകങ്ങളും ഉയരും… അത് പോലെ ഇവനിൽ നിന്നും ഉയരുന്ന ഫ്ലൂറിൻ
വാതകം ശ്വാസം വഴി ഉള്ളിൽ ചെന്നാലത് ലങ്സ് ഉൾപ്പെടെയുള്ള ആന്തരീക അവയവങ്ങളുടെ നാശത്തിന് കാരണമാവും….
അതിനെ തടയനായി ഈ ഗ്യാസ് മാസ്ക് കൂടിയേ തീരൂ …. ഇതിലുള്ള ഫിൽറ്ററുകൾ വിഷ വാതകങ്ങളുടെ ശരീരത്തിനകത്തേക്കുള്ള തുളച്ചു കേറ്റത്തിൽ നിന്നും തടയും ….,…………… മുഖം മുഴുവൻ മൂടി നിൽക്കുന്ന ഈ ഹെൽമെറ്റിന്റെ കവിളിന്റെ രണ്ട് വശങ്ങളിലേക്കുമായി സ്വല്പം തള്ളി നിക്കുന്ന റെസ്പിറേറ്റർ ഫിൽറ്റർ ഇത് ധരിക്കുന്ന വ്യക്തിക്ക് ഒരു രാക്ഷസ പരിവേഷമാണ് നൽകുന്നത് ………….

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ