ഇത്തരത്തിലുള്ള ആസിഡുകളിൽ നിന്ന് മുഖത്തിനെ സംരക്ഷിക്കാനായി സ്പ്ലാശ് പ്രൂഫ് ഗ്ലാസുകളും ഇവയിലുണ്ട് ….
° ലെവൽ എ പ്രൊട്ടക്റ്റീവ് സ്യൂട്ടും ടെഫ്ലോൺ ഗ്ലൗസും ദ്രാവകരൂപത്തിലും, വാതക രൂപത്തിലും ഉണ്ടായേക്കാവുന്ന ഈ ഭീകരന്റെ ആക്രമണത്തിൽ നിന്നും എന്റെ സ്വയരക്ഷക്ക് ….
° പി. ടി. എഫ്. ഇ. / ടെഫ്ലോൺ ഷീറ്റ് — തൊട്ടതെല്ലാം ദഹിപ്പിക്കുന്ന ഇവന് കോൺക്രീറ്റ് പോലും വിഴുങ്ങാൻ കഴിവുള്ളതിന്റെ പേരില് കുറച്ചധികം ടെഫ്ലോൺ ഷീറ്റ് കുറച്ചധികം തന്നെ കരുതിയിട്ടുണ്ട് ……
“””” ആവശ്യമുള്ള സാധനങ്ങളൊക്കെ കയ്യിൽ എത്തുന്നതിന് മുന്നേ തന്നെ ഞാൻ കൃത്യനിർവാഹണത്തിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു ……
അനുദിനം ഓരോ കെട്ടിടങ്ങൾ പടുത്തുയർത്തപ്പെടുന്ന കൊച്ചിയിൽ , നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അല്പം ഉള്ളിലായി 6-7 മാസത്തോളമായി ഒരു കേസിൽ പെട്ട് പണി പൂർത്തിയാകാതെ കിടന്നിരുന്ന ഒരു കെട്ടിടമായിരുന്നു അവരെ ഈ ഭൂമിയിൽ നിന്നും മായ്ച്ചു കളയാനായി ഞാൻ തിരഞ്ഞെടുത്തത് ………..
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
” അന്ന് മജീദ്ക്കായുമായി ഗോഡൗണിൽ പോയ ദിവസം ,….
വണ്ടി പുറത്ത് നിർത്തിയ ശേഷം , ഷട്ടറ് തുറന്ന് ഇക്ക അകത്തേക്ക് കേറിയപ്പോഴാണ് ഞങ്ങളുടെ ഗോഡൗണിന്റെ തൊട്ട് സൈഡിലുള്ള ഒരു ജിമ്മിൽ നിന്നും അരുണും ടോണിയും ഇറങ്ങി വരുന്നത് ഞാൻ കണ്ടത്……
അവനെന്നെ കാണുന്നതേ ചതുർഥി ആയതിന്റെ പേരില് വെറുതേ അപ്പൊ അവിടൊരു സീൻ ഉണ്ടാക്കണ്ടല്ലോ എന്ന് വിചാരിച്ചകത്തേക്ക് കേറിപ്പോവുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ പ്രാണനെ പിച്ചിചീന്താൻ ശ്രമിച്ച ചെന്നായ്ക്കളാണ് എന്റെ മുന്നിലൂടെ പോവുന്നതെന്ന് ……
എല്ലാം അനൂജയിൽ നിന്ന് അറിഞ്ഞ ശേഷം പിന്നീട് സ്ഥിരം സ്റ്റോക്ക് എടുക്കാൻ പോവുമ്പഴൊക്കെ അവരുടെ കണ്ണിപ്പെടാതെ നിന്ന് അവര് ജിമ്മിലേക്ക് പോവുന്ന സമയവും അവിടെ നിന്ന് ഇറങ്ങുന്ന സമയവും എല്ലാം ഞാൻ മനസ്സിലാക്കി വച്ചിരുന്നു ……

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ