“”” അമ്മായിഅമ്മക്ക് ഇപ്പൊ എന്നോട് വലിയ നീരസം ഒന്നൂല്ല .. ഇടക്കൊക്കെ ചിരിക്കും , എന്നാലും പിണക്കം പൂർണ്ണമായും പോയിട്ടില്ലെന്ന് തോന്നുന്നു ……….
“””” ഇതേ സ്നേഹത്തോടെ ഒരു നൂറ് കൊല്ലം ജീവിക്കണം മക്കളെ …. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും…. “” കാല് തൊടാൻ ഒരുങ്ങിയ ഞങ്ങളെ പിടിച്ചുയർത്തി ഇത് പറയുമ്പോൾ ആ അച്ഛന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു ………
“””” അത് കഴിഞ്ഞ് നന്തുവിന്റെയും ദിവ്യേച്ചിയുടെയും അടുത്തേക്ക് ചെന്നു ……
‘””” ഇന്ന് ഈ ഭൂമിയിൽ ഒരാളുടെ കാലുകൾ തൊട്ട് വന്ദിക്കണം എന്ന് എനിക്ക് ആത്മാർത്ഥയി തോന്നിയിട്ടുണ്ടെങ്കിൽ അത് നന്തുവിനോടാണ് …. ഞങ്ങൾ ആ കാൽക്കലേക്ക് കുനിയാൻ ഒരുങ്ങിയതും പെട്ടെന്ന് തന്നെ നന്തു ഞങ്ങളെ തടഞ്ഞു ……..
“”” ഒറ്റ വീക്ക് വച് തന്നാലുണ്ടല്ലോ രണ്ടിനും …. ആ ……… “””…… നന്തു എനിക്ക് നേരെ ചിരിച്ചോണ്ട് കൈയ്യൊങ്ങി ……
“”” എന്റെ ഏട്ടനെ തൊട്ടാ ആ കൈ ഞാനങ് വെട്ടും ……… “””…………. പെട്ടെന്ന് നന്തുവിന്റെ സൈഡിൽ നിന്ന് വിനുക്കുട്ടന്റെ ശബ്ദം….. നോക്കുമ്പോ നന്തൂനെയും നോക്കി കണ്ണും തുറിച്ചു നിക്കേണ് ആള് ……
“”””” പിന്നെ അവിടെ ഒരു കൂട്ട ചിരി ഉയർന്നു …….. “””
“”” ഞാൻ അപ്പൊ തന്നെ വിനൂനെ എടുത്ത് പൊക്കി …. അല്ലെങ്കി ചെക്കൻ നന്തൂന്റെ കാലിനിട്ട് അസ്സലൊരു കടി കൊടുത്തേനെ ………. “””
“”” അപ്പഴേ ഇങ്ങനെ നിന്നാ ശെരിയാവൂല … വന്നേ എല്ലാരും നമുക്ക് തറവാട്ടിലേക്ക് വിടാം………….. “””…………………… നന്തു തന്നെ ചെന്ന് എല്ലാരേയും അങ്ങോട്ടേക്ക് ക്ഷണിച്ചു ….. ഞങ്ങളെയൊക്കെ ഫേസ് ചെയ്യാനുള്ള ചമ്മല് കാരണം അച്ഛൻ മാത്രം ഒഴിഞ്ഞു . …. പക്ഷെ അമ്മ ഞങ്ങളുടെ കൂടെ വന്നു …….
“”” അങ്ങനെ രണ്ട് വണ്ടികളിലായി ഞങ്ങൾ എന്റെ തറവാട്ടിലേക്ക് വിട്ടു ……………
“”” ഇത്രയും വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അവിടെ ചെന്നപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് …. അവിടെ എത്തിയപ്പോ പണ്ട് ഊഞ്ഞാലിട്ട ആ മുത്തശ്ശിമാവ് ഇപ്പോഴും അവിടെ തന്നെയില്ലേ എന്നുറപ്പ് വരുത്തുകയാണ് ഞാൻ ആദ്യം ചെയ്തത് ….. പണ്ട് അമ്മമ്മയുടെയും അച്ഛന്റെയും കൂടെ ഓടി കളിച്ച ആ മണ്ണിൽ നിക്കുമ്പോൾ അവരുടെ ഓർമ്മകളൊക്കെ ഒരു വിങ്ങലായി എന്റെ ഉള്ളിൽ നിറഞ്ഞു ……..

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ