?രാവണചരിതം 11 [LOVER][Climax] 1284

 

“””” ഹേഹ്…….. പെട്ടെന്ന് ഷട്ടർ താഴ്ന്നപ്പോ രണ്ടിന്റെയും മുഖത്ത് ചെറിയൊരു ഞെട്ടലുണ്ടായി …… ഞാൻ തലയിൽ നിന്ന് തൊപ്പിയും മുഖത്തെ ആ കർച്ചീഫും കൂടി മാറ്റി അടുത്തുണ്ടായിരുന്ന ഒരു പെട്ടിയുടെ പുറത്തേക്ക് വച്ചു ……..

 

 

“”””” അപ്പൊ അവരുടെ മുഖത്തെ ആ ഞെട്ടൽ ചിരിയിലേക്ക് വഴി മാറി …….

 

“””””” കൊള്ളാഡാ മോനേ…… നിന്നെ ഒറ്റക്ക് ഒന്ന് കിട്ടാൻ നോക്കി നിക്കേര്ന്നു ഞങ്ങള് …. നീയായിട്ട് തന്നെ ഇങ്ങനൊരു സെറ്റപ്പുണ്ടാക്കി തന്നതിന് സ്പെഷ്യൽ താങ്ക്സ് ….. അപ്പൊ എങ്ങനാ തൊടങ്ങുവല്ലേ …. “”…………………… നെറ്റിയിൽ നിന്ന് ഒലിച്ചു വന്ന വിയർപ്പൊക്കെ കൈകൊണ്ട് തുടച്ചിട്ട് അരുൺ എന്നെയൊന്ന് നോക്കി …….

 

 

“””” നോക്കി നിക്കാണ്ട് പോയി അവന്റെ കേടൊക്കെ അങ്ങട് തീർക്കളിയാ ………………. “”…………… കൂട്ടത്തിൽ മുതുകത്ത് തട്ടിയുള്ള ടോണിയുടെ പ്രചോദനവും കൂടിയായപ്പോ അരുൺ ശെരിക്ക് ഫോമിലായി …., ഇട്ടിരുന്ന ഷോർട്സിന്റെ മീതെ തുടയിൽ ഒന്ന് തട്ടിയ ശേഷം മദമിളകി വരുന്ന ഗജവീരനെ പോലെ അവൻ എനിക്ക് നേരെ പാഞ്ഞടുത്തു ………..

 

 

“””” എന്റെ മുഖം ലക്ഷ്യമിട്ട് ചുരുട്ടിപ്പിടിച്ച കരങ്ങളാൽ ഓടിയടുത്ത അവൻ ആ കരങ്ങൾ എന്റെ മുഖത്ത് പതിപ്പിക്കുന്നതിന് തൊട്ട് മുൻപ് ഞാൻ ഒന്ന് കുനിഞ് സർവ്വ ശക്തിയുമെടുത്ത് തലയും വലത്തേ മുട്ടുകാലും മുന്നോട്ട് ആഞ് ഒറ്റ പൊങ്ങലായിരുന്നു…… മുന്നോട്ടാഞ്ഞ എന്റെ മുട്ട് കാൽ നേരെ ചെന്ന് അവന്റെ അടിവയറ്റിൽ പതിഞ്ഞപ്പോൾ എന്റെ തലയുടെ മുകൾഭാഗം നേരെ ചെന്നിടിച്ചത് അവന്റെ കീഴ്ത്താടിയിലും ……….

 

 

“”” എന്റെ ആ പ്രയോഗത്തിൽ ഒന്ന് കുഴഞ്ഞുപോയ അവന്റെ ഒച്ച പോലും പുറത്തേക്ക് വന്നില്ല ….. അവൻ ആ പതറി നിക്കുന്ന സമയത്ത് തന്നെ ഞാൻ രണ്ട് കാലുകളും നിലത്തൂന്നി മേലേക്കുയർന്നു പൊങ്ങി അവന്റെ നെഞ്ചും കൂട് നോക്കി തന്നെ ആഞ്ഞൊരു ചവിട്ട് കൊടുത്തതും അടുത്ത നിമിഷം അവൻ നിലം പതിച്ചു ..,……

“””” കൂത്തിച്ചി മോനേ………….. “”……… ഞാൻ അരുണിന്റെ ഇടികൊണ്ട് കിടന്ന് പിടയുന്നത് കാണാൻ നോക്കി നിക്കുവായിരുന്ന ടോണി ചീറിക്കൊണ്ട് എന്റെ അടുത്തേക്ക് ഓടിയെത്തി ……. ആ നീക്കം വളരെ പെട്ടെന്നായിരുന്നതിന്റെ പേരില് അവന്റെ ഇടി എന്റെ നെഞ്ചിന് തന്നെ കൊണ്ടു ……. കിട്ടിയ പ്രഹരത്തിൽ പിന്നിലോട്ട് രണ്ടടി നിക്കേണ്ടി വന്നെങ്കിലും , അവന്റെ എന്റെ മൂക്കിന് നേരെ വന്ന അവന്റെ അടുത്ത ഇടി ഞാൻ തടഞ്ഞിരുന്നു ……. തടഞ്ഞു വച്ച അവന്റെയാ കൈ ഒട്ടും സമയം കളയാതെ തന്നെ ഞാൻ സൈഡിലേക്ക് ആഞ്ഞൊന്ന് തിരിച്ചപ്പോൾ അവൻ മുകളിലേക്ക് നോക്കി നിന്ന് അലറിപ്പോയി ……. ആ നിമിഷം തന്നെ എന്റെ മറുകയ്യാൽ കൊടുത്തു ഞാൻ അവന്റെ തൊണ്ടക്കുഴി നോക്കി ഒരു പഞ്ച് …..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

263 Comments

Add a Comment
  1. ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️

    ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️

  2. ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ

Leave a Reply

Your email address will not be published. Required fields are marked *