“”” ഫോണിൽ സമയം നോക്കീപ്പോ 8 മണി ആവുന്നതേ ഉളളൂ ……. , പിന്നെ ഒട്ടും സമയം കളയാതെ വണ്ടി നേരത്തേ ഞാൻ കണ്ട് വച്ചിരുന്ന ആ പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് വിട്ടു .., പോവുന്ന പോക്കിൽ 10 ലിറ്ററിന്റെ 2 കാൻ വെള്ളവും വാങ്ങി ഞാൻ വണ്ടിയുടെ മുന്നിൽ വച്ചിരുന്നു … … ……. , ഒരു പാടപ്രദേശ ഭൂമി ആയിരുന്നതിന്റെ പേരില് ആ കെട്ടിടത്തോട് ചേർന്ന് തന്നെ വേറെ വീടോ കാര്യങ്ങളോ ഒന്നുമില്ലായിരുന്നു …….
രണ്ട് മൂന്ന് ദിവസം ഞാൻ തുടർച്ചയായി ഈ സമയത്ത് അവിടെ ചുറ്റിപറ്റി നിന്ന്, ആ കെട്ടിടം മുഴുവൻ പരിശോധിച്ച് ആരുമപ്പോ അങ്ങോട്ട് വരില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു , അങ്ങനെ ഉറപ്പായ ശേഷമാണ് ആ ബാഗ് ഇവിടെ കൊണ്ട് വന്ന് വച്ചത് തന്നെ …… ……..
“”””” ആ 18 നിലകളുടെയും മുകളിലേക്ക് ആ രണ്ട് ചാക്ക് കെട്ടുകളും കയറ്റാൻ എനിക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ പാട് പെടേണ്ടി വന്നു ……… ഓരോരുത്തരെയായി മുകളിൽ എത്തിച്ച ശേഷം ഞാൻ വാനിൽ നിന്ന് ആ വെള്ളത്തിന്റെ കണ്ടെയ്നർ കൂടി മുകളിലേക്ക് കൊണ്ട് ചെന്നു ……..
‘””” ആ കെട്ടിടത്തിന്റെ ഏറ്റവും മേലെ ഏകദേശം പണി തീരാറായ നിലയിൽ ഉണ്ടായിരുന്ന സ്വിമ്മിംഗ് പൂളിന്റെ വലത് ഭാഗത്തായി പൂൾ നിരപ്പിൽ നിന്നും ഉയർന്ന് ഒരു വലിയ ചതുരത്തിലുള്ള മറ്റൊരു ടാങ്ക് കൂടി ഉണ്ടായിരുന്നു, ലക്ശ്വറി സ്റ്റൈലിൽ ഒരു ഫൗന്റൈൻ ആക്കാനായിരുന്നിരിക്കണം ആ ടാങ്കിന്റെ ഉദ്ദേശം….. എന്തായാലും ആ ടാങ്ക് തന്നെ ഞാൻ കൃത്യനിർവണത്തിന് തിരഞ്ഞെടുത്തു …….
” ഒരു മിനിറ്റ് പോലും പാഴാക്കി കളയാതെ ഞാൻ ബാഗ് തുറന്ന് അതിൽ നിന്നും ടെഫ്ലോൺ ഷീറ്റ് പുറത്തെടുത്തു , ഒരു വശം സ്റ്റിക്ക് ചെയ്യാൻ പറ്റുന്ന സെൽഫ് അധെസീവ് ആയ ഷീറ്റ് ആയതിന്റെ പേരില് എനിക്കാ അഞ്ചാടിയോളം നീളം വരുന്ന വരുന്ന ആ ടാങ്കിനകത്ത് ആ ഷീറ്റ് ഒട്ടിക്കാൻ എളുപ്പമായിരുന്നു ……. ഒരു ലെയർ ടാങ്കിന്റെ അകം മുഴുവൻ ഒട്ടിച്ച ശേഷം ബാക്കിയുണ്ടായിരുന്ന ഷീറ്റ് കൊണ്ട് ഞാൻ രണ്ടാമത്തെ ലെയറും ഒട്ടിച്ചു …..
“””” എല്ലാം ഒരുക്കി വച്ച ശേഷം ഞാൻ അവരുടെ ചാക്ക് കെട്ടുകൾ തുറന്ന് രണ്ടിനെയും ആ കോൺക്രീറ്റ് തറയിൽ കിടത്തി ….., അവരുടെ വായിലിരുന്ന പ്ലാസ്റ്റിക് കവറുകൾ പുറത്തെടുത്തു ……..
“””‘ ഡാ…. ഞങ്ങള്… .. ഇനിയൊന്നും ചെയ്യല്ലേ…. പ്ലീസ്…………….. “””…………. തറയിൽ മലർന്ന് ഒന്നങ്ങാൻ പോലും കഴിയാതെ അവശരായി കിടക്കുന്ന അവര് രണ്ട് പേരെയും ഞാൻ മാറി മാറി നോക്കി ……
“””” ആദ്യം അന്ന് നീ എന്റെ അമ്മയെ പറഞ്ഞതിന് ഞാൻ തന്നതൊന്നും മതിയായില്ലെന്ന് അറിയായിരുന്നിട്ട് കൂടി നിന്നെയൊക്കെ ഞാൻ വെറുതെ വിട്ടില്ലേ …… എന്നിട്ടും ഞാൻ തിരിച്ചെത്തിയപ്പോ നീ വീണ്ടും ക്‌ളാസില് കേറി ചൊറിയാൻ വന്നിട്ടും ഞാൻ അത് ക്ഷമിച്ചു നിന്നെ വെറുതെ വിട്ടില്ലേ …… പക്ഷെ , നീ …. നീയൊക്കെ തൊട്ടത് എന്റെ പെണ്ണിനെയാ ….. അതിന് നിങ്ങൾക്ക് മാപ്പില്ല ….

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ