“””” കയ്യൊക്കെ വൃത്തിയായ ശേഷം ഞാൻ ബാഗിൽ നിന്ന് ഓറഞ്ച് നിറത്തിലുള്ള ലെവൽ എ പ്രോടീക്റ്റീവ് സ്യൂട്ട് എടുത്തിട്ടു , ശേഷം കയ്യിൽ ടെഫ്ലോൺ ഗ്ലോവ്സും , മുഖത്ത് ഗ്യാസ് മാസ്കും എടുത്തണിഞ്ഞു…..
“””” വിസ്തരിച്ചു കിടക്കാനൊന്നും സ്ഥലമില്ലാത്തതിന്റെ പേരില് അകത്ത് ചുരുണ്ട് മടങ്ങി കിടക്കുകയാണ് രണ്ടും ……… ഞെരിപിരി കൊണ്ട് കിടന്ന് പുളയുന്നുണ്ടെങ്കിലും , എഴുന്നേൽക്കാൻ ഉള്ള ഭലം പോലും രണ്ടിന്റെയും ശരീരത്തിലില്ല…… തളം കെട്ടിനിന്ന രക്തത്തോടൊപ്പം ചേർന്ന് ഉള്ളിലേക്ക് ഒഴിച്ച വെള്ളം പോലും ചുവപ്പ് നിറമായിരുന്നു … “”….
“”” ഒട്ടും സമയം കളയാതെ മുഖത്തണിഞ മാസ്ക് ഒന്നൂടെ ടൈറ്റാക്കിയ ശേഷം ഞാൻ ആദ്യത്തെ സിൽവർ കാൻ തുറന്ന് . അതിനുള്ളിലെ പി. റ്റി. എഫ്. ഇ. കാൻ പുറത്തെടുത്ത ശേഷം ഉറങ്ങികിടന്ന ആ രാക്ഷസനെ ആ ടാങ്കിനുള്ളിലേക്ക് പൂണ്ട് വിളയാടാൻ വിട്ടു ….., ഈ ഭീകരന്റെ പ്രത്യേകത എന്താന്ന് വച്ചാൽ വെള്ളമോ ഈർപ്പമോ കൂടെ ഉണ്ടെങ്കിൽ ഇവൻ പിന്നെ പിടിച്ച് നിർത്താൻ പറ്റില്ല , പതിന്മടങായിരിക്കും അവന്റെ ആർത്തിയപ്പോൾ ….. 1.2 കിലോയോളം വരുന്ന അവന്റെ ദ്രവ രൂപത്തെ ഉള്ളിലേക്ക് ഒഴിക്കുമ്പോൾ അത് പുറത്തേക്ക് തെറിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു……… പൂർണ്ണമായും ആ ബോട്ടിൽ കാലിയാക്കിയപ്പോ തന്നെ , ടാങ്കിലെ വെള്ളത്തിൽ കുമളകൾ നുരച്ചു പൊങ്ങാൻ തുടങ്ങി ……. അല്പനേരത്തിനുള്ളിൽ അതിൽ നിന്നും കട്ടിയുള്ള ഒരു പുക ഉയരാൻ തുടങ്ങിയപ്പോ ഞാൻ രണ്ടാമത്തെ ബോട്ടിലിൽ വെള്ള ക്രിസ്റ്റൽ രൂപത്തിൽ വിശ്രമിക്കുകയായിരുന്ന അവനെ കൂടി ടാങ്കിലേക്ക് കാലിയാക്കി ………….
“””””” ആദ്യമാദ്യം ഉണ്ടായിരുന്ന അവരുടെ പിടച്ചിൽ 1-2 മിനിറ്റുകൾ കൊണ്ട് തന്നെ നിന്നു …… അവൻ അവരെ പൂർണ്ണമായും വിഴുങ്ങുന്ന കാഴ്ച വ്യക്തമായില്ലെങ്കിലും ഒരു മങ്ങൽ പോലെ ആ ഉഗ്രരൂപം ആർത്തിയോടെ അവരുടെ ശരീരത്തെ കാർന്ന് തിന്നുമ്പോ ഞാനറിയാതെ മാസ്കിനുള്ളിൽ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ……………., സൈഡിൽ നീക്കി വച്ചിരുന്ന വെള്ളത്തിന്റെ പ്ലാസ്റ്റിക് കണ്ടെയ്നർ കൂടി ഞാൻ അവനിലേക്ക് ഇടേണ്ട താമസം ഒരു തരി പോലും ബാക്കിവക്കാതെ സെക്കന്റുകൾ കൊണ്ട് അതിൽ അലിഞ്ഞു ചേർന്നു …….
“”” ശക്തിയേറിയ പുക പടലങ്ങളൾ ആ ടാങ്കിൽ നിന്ന് ഉയർന്ന് പൊങ്ങുന്നത് വരെ അവൻ ഉള്ളിൽ പതഞ്ഞു നടക്കുന്നത് ഞാൻ കൺകുളിരെ നോക്കി നിന്നു ……………
“””””””” എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ച ആ ചെന്നായ്ക്കളെ ഭൂമിയിൽ നിന്നും ആവിയായി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്ന ആ കാഴ്ച കണ്ടപ്പോ അത് വരെയില്ലാത്ത ഒരു ഭ്രാന്തമായ ആവേശം എന്നിൽ വന്ന് നിറഞ്ഞു ……………..

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ