“”” ആാാാാാാഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്….. “””””………………………… ഉള്ളിലുള്ള ഊർജ്ജം നിറഞ്ഞു കവിഞ്ഞപ്പോൾ അതൊരലർച്ചയായി എന്നിൽ നിന്നും പുറത്തേക്കൊഴുകി ……….. തലയ്ക്ക് മീതെ പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിക്കുന്ന ആ രാവിൽ ആ 18 ആം നിലയുടെ മുകളിൽ നിന്ന് ഒരു ഭ്രാന്തനെ പോലെ ഞാൻ അലറി …………..
“”” അന്ന് ഹോസ്പിറ്റലിൽ വച് നയനയുടെ ജീവനെടുക്കാൻ കഴിയാതിരുന്നത് മുതൽ ഇന്ന് വരെ പൂർത്തിയാകാതെ കിടന്ന എന്നിലെ എന്തോ ഒന്ന് പൂർണ്ണമാവുകയായിരുന്നു നിമിഷം………
അത് വരെ നഷ്ടപെട്ടതെന്തെന്ന് പോലുമറിയാതെ ഞാൻ തിരഞ്ഞു നടന്നിരുന്ന എന്നെ ഞാനാക്കുന്ന എന്നിലെ രാവണൻ ഇനി ഒരിക്കൽ കൂടി തകർത്തുവീഴ്ത്താൻ ഒരു ശക്തിക്കുമാകാത്ത വിധം ഉയർത്തെഴുന്നേറ്റുദിച്ചു കഴിഞ്ഞിരുന്നു ……………
“”””””” സമയം വേഗത്തിൽ കടന്ന് നീങ്ങുന്നതിന്റെ പേരിൽ തെളിവുകൾ ഒന്നും അവിടെ നിക്ഷേപിക്കാതെ ഞാൻ അവരെ കൊണ്ട് വന്ന ചാക്കുകൾ ഉൾപ്പെടെ ഞാൻ ആ ടാങ്കിലേക്കിട്ടു ……… …. ഞാൻ ധരിച്ചിരുന്ന ഒന്നും മേല് നിന്നും അഴിച്ചു മാറ്റാതെ ബാഗും കയ്യിലെടുത്തു പടിയിറങ്ങുമ്പോ ഞാൻ ഒരുനിമിഷം ആ ടാങ്കിലേക്ക് പിന്തിരിഞ്ഞു നോക്കി …….
“”””” രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തി ആ ടാങ്ക് മണ്ണിട്ട് മൂടി ആ ടെഫ്ലോൺ ഷീറ്റ് അതിൽ നിന്ന് തിരികെ എടുക്കാനായിരുന്നു എന്റെ പ്ലാൻ…. ഇനി ഞാൻ തിരികെ എത്തിയില്ലെങ്കിലും , ആ രണ്ട് ശരീരങ്ങളിലെ ഡി. എൻ. എ എന്ന് പറയാൻ പോലും ഒന്നും അവശേഷിക്കാതെ എല്ലാം അലിഞ്ഞു ചേർന്നിരിക്കും ……
“””” തിരികെ വണ്ടിയിലേക്ക് കേറുന്നതിന് മുമ്പ് ഞാൻ പ്രോടീക്റ്റീവ് സ്യൂട്ടും , മാസ്കും , ഗ്ലവും എല്ലാം ഊരി ബാഗിലേക്ക് മാറ്റിയിരുന്നു ………
“”””” വണ്ടി ബ്രേക്ക് ഡൗണായി കിടന്നത് മെക്കാനിക്നെ വിളിച്ചു വരുത്തി നന്നാക്കിയാണ് എത്തിയതെന്ന് തട്ടിവിട്ട് ജോയിയെ താക്കോലും ഏല്പിച്ചു ഞാൻ വീട്ടിലേക്ക് വിട്ടു ……..
“”””” തറവാടിന്റെ സൈഡിലെ മതില് ചാടി കടന്ന് വീട് പുതുക്കി പണിയുമ്പോ പഴയ ഓടുകളും , പൊളിച്ചു നീക്കിയ സാധനങ്ങളും ഒഴിവാക്കാനായി കൂട്ടി വച്ച മൂല്ക്ക് കൊണ്ട് പോയി ബാഗും ഒളിപ്പിച്ചു വച്ച ശേഷമാണ് ഞാൻ തിരികെ ചാടി , ഒന്നും അറിയാത്ത പോലെ കൂളായി മുന്നിലൂടെ വണ്ടിയോടിച്ചു കേറിയത് ……………..
<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ