“”” എഴുന്നേറ്റ ശേഷം പേഴ്‌സ് ഒളിപ്പിക്കുമ്പോ അവനും അറിഞ്ഞിരുന്നില്ല , തന്റെ പ്രിയതമ എല്ലാം മനസ്സിലാക്കി എന്നുള്ള സത്യം…………………
“”””” രഞ്ജിത്ത് ഉമ്മറത്തേക്ക് പോയ സമയം മുറിയിൽ കേറി നേരത്തേ പെട്ടെന്നുള്ള തിരക്കിൽ അലമാരയുടെ അടിയിൽ ഒളിപ്പിച്ച ആ ഷർട്ട് എടുത്ത് അമ്മ കാണാതെ അലക്കാൻ എടുക്കാൻ വന്നപ്പോഴാണ് ഉമ്മറത്തു നിന്നും വീണ്ടും അവന്റെ വിളി ………
“”””””” പൊന്നൂൂ……. “”………………………… അവന്റെ വിളി ഉയർന്നപ്പോ അവൾ ആ ഷർട്ട് വീണ്ടും അലമാരയുടെ അടിയിലേക്ക് തന്നെ തട്ടിയിട്ട് സാരിയുടെ തുമ്പ് കൊണ്ട് മുഖമൊക്കെ ഒന്ന് തുടച്ച് തന്റെ പ്രിയതമന് സമ്മാനിക്കാൻ ആ ചുണ്ടുകളിൽ ഒരു ചിരിയും ഒളിപ്പിച്ചു വച്ച് അവനരികിലേക്ക് നടന്നു ……
“””” പൊന്നൂസേ…….. “””…………….. അവൾ എത്താൻ വൈകിയപ്പോ ഉമ്മറത്ത് നിന്നു വീണ്ടും അവൾക്കുള്ള വിളിയെത്തി ……..
” കിടന്ന് അലറണ്ട ചെക്കാ , ഞാൻ ദാ വര്ണൂ… “”…….. എന്ന് വിളിച്ചു പറയണംന്ന് തോന്നിയെങ്കിലും , തന്റെ ഭർത്താവിന്റെ വിളക്ക് സ്നേഹവും ബഹുമാനവും ഒക്കെ ചേർത്ത് മറുപടി കൊടുക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു അവൾക്ക് …….
“”””” ദാ വര്ണൂ…. എട്ടാ ………. “””…………….. അവൾ ഉമ്മറത്തേക്ക് നടക്കുകയായിരുന്നില്ല , തന്റെ പ്രാണന്റെ അരികിലേക്ക് ഓടുകയായിരുന്നു …………. ……..
ശുഭം .

ഇത് എപ്പോ തിരിച്ച് വന്നു.. അറിഞ്ഞില്ലല്ലോട.. ഒരുപാട് കെടന്നു കെഞ്ചിയതാ പണ്ട് ഇതു ഡിലീറ്റ് ആക്കിയപ്പോ.. ഹോ Made my day man.. thank you so much Kuttetta and Lover for bringing back one of my most favourite stories from Lockdown days, 2020 🥹❤️❤️
ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ കഥയാ, അവൻ ഒടുവിൽ തിരിച്ച് കൊണ്ടുവരാൻ സമതിച്ചല്ലോ..Thank u da muthe Lovereee ❤️❤️❤️
ഇതിൻ്റെ പിഡിഎഫ് ഇടാമോ കുട്ടേട്ടാ