?രാവണചരിതം 3 [LOVER] 1538

?രാവണചരിതം 3?
Raavanacharitham Part 3 | Author : Lover | Previous Part

ചങ്ക്കളെ , ചങ്കത്തിമാരെ ?,

ഈ പാർട്ട്‌ ഞാൻ പറഞ്ഞതിലും വൈകിയത് കൊണ്ട് നിങ്ങളെന്നോട് ദേഷ്യത്തിലായിരിക്കും , എന്നറിയാം.. അതിന് ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഒന്നും മനഃപൂർവം ആയിരുന്നില്ല, കഴിഞ്ഞ കൊറേ ദിവസങ്ങളായിട്ട്., വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ…

എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അമ്മയുടെ സർജറിക്ക് വേണ്ടി തുക ശെരിയാക്കാനുള്ള ഓട്ടത്തിലായിരുന്നു.., തലച്ചോറിനെയും, നാഡീ വ്യവസ്ഥയുടെ കേന്ദ്രത്തെയും സംരക്ഷിക്കുന്ന ഡ്യുറ എന്ന ഭാഗത്ത് രക്തം കട്ടപ്പിടിച്ചത് നീക്കാൻ ആയിരുന്നു സർജറി ,. ആ അമ്മയുo എനിക്കെന്റെ സ്വന്തം അമ്മയെപോലെ തന്നെയാണ്.അതുകൊണ്ട് , അവരുടെ ജീവൻ രക്ഷിക്കാൻ ആ സർജറി നടത്തുക എന്നത് എന്റെകൂടി ധർമ്മമാണല്ലോ… ഈ ഒരു സമയത്ത് അത്രയും അധികം തുക കണ്ടെത്തുക എളുപ്പമല്ലല്ലോ, സർജറി വൈകാനും പാടില്ല. ദൈവകൃപ കൊണ്ട് അത് എത്രയും വേഗം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു… “” ആ അമ്മ ഇപ്പൊ പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു.. “..

“” ഈ ഒരു തിരക്കിന്റെയും, അലച്ചിലിന്റെയും ഇടയിൽ ഞാൻ നമ്മടെ കഥയുടെ കാര്യം തന്നെ മറന്നു പോയി… ഉറക്കിലും, ഉണർച്ചയിലും ആ തുക ശെരിയാക്കുക എന്ന ചിന്ത എന്നെ ഭരിച്ചത് കൊണ്ട് വേറൊരു ചിന്തയ്ക്കും എന്റെ തലയിലേക്ക് പ്രവേശനം കിട്ടിട്ടില്ലായിരുന്നു….. “””

” എല്ലാം കഴിഞ്ഞ് ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. അപ്പോഴാ നമ്മടെ കഥ യുടെ കാര്യം ഓർക്കുന്നത്… …. പിന്നെ ഒന്നും നോക്കിയില്ല ബാക്കിയുള്ള എല്ലാ വർക്കും മാറ്റിവച്ചു ഈ പാർട്ടങ് എഴുതി……

“” വൈകിയതിൽ ക്ഷമിക്കുക .. തുടർന്നുള്ള ഭാഗങ്ങൾ അതികം ഗ്യാപ് ഇല്ലാതെ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം…

അപ്പൊ ഈ ഭാഗം വായിച്ചിട്ട് തീർച്ചയായും അഭിപ്രായം അറിയിക്കണേ………

————————————————————————————————————————–

രാവണചരിതം 3 ?..

“” സീതാ ദേവിയെ ലങ്കയിലേക്ക് കടത്തിക്കൊണ്ട് വരുമ്പോൾ ആ അസുര രാജാവായ ലങ്കാധിപൻ ചിരിച്ചിട്ടുണ്ടാവമായിരിക്കുന്ന ആ ചിരി …… അതേ ചിരി ഞാനും ചിരിച്ചു…… എന്റെ ആ അട്ടഹാസം അവിടെയുള്ള വൃക്ഷങ്ങളിൽ തട്ടി അവിടെയെങ്ങും അലയടിച്ചു………

ഞാൻ ചുറ്റുമോന്ന് കണ്ണോടിച്ചു നോക്കി..””” എങ്ങും നിശബ്ദത തളം കെട്ടി നിക്കുന്നു, ആരെയും പേടിപ്പെടുത്തുന്ന ഒരുതരം നിശബ്ദത… ശെരിക്കുമൊന്ന് ചെവിയോർത്താൽ എവിടെയോ കിളികൾ ചിറകടിക്കുന്ന ശബ്ദം വരെ വ്യക്തം.. ആ അന്തരീക്ഷത്തിന്റെ നിശബ്ദതയുടെ താളം എന്നോണം ഇടക്കിടക്ക് ചീവീട് പോലെയുള്ള ഏതോ ഒരു ജീവിയുടെ മൂളക്കം കേൾക്കാം… പേര് പോലും അറിയാത്ത വര്ഷങ്ങളോളം പഴക്കമുള്ള പടുകൂറ്റൻ മരങ്ങൾ.. പടർന്നു പന്തലിച്ച അവയുടെ ചില്ലകൾ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തെ പോലും ഉള്ളിലേക്ക് കടത്തിവിടാതെ കാവൽ ഭടന്മാരായി നിക്കുന്നു.. സൂര്യൻ കത്തിജ്വലിക്കുമ്പോഴും അവിടെ ഇരുട്ടാണ് ഭരിച്ചിരുന്നത്. . ഇടക്ക് ഏൽക്കുന്ന കാറ്റിന്റെ തലോടലിൽ നൃത്തം വയ്ക്കുന്ന ഇലകളുടെയും , അവയ്ക്കു കൂട്ടായി കനം കുറഞ്ഞ ചില്ലകളുടെ ആട്ടവും ഒരു തരം രാഗം പോലെ തോന്നി.. എങ്ങുതിരിഞ്ഞാലും ഇരുൾ മൂടപ്പെട്ട വനം മാത്രം.. ഇനി ഇവിടുന്ന് പുറം ലോകത്തേക്ക് ഒരു മടക്കം ഇല്ലെന്ന് വ്യക്തം……

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

126 Comments

Add a Comment
  1. “സോറി ചേച്ചി…. ചേച്ചിയുടെ ആഗ്രഹങ്ങൾ തീർക്കാൻ ഈ കാമ്പസിൽ വേറെ കൊറേ ആണ്പിള്ളേര് ഉണ്ടാവും… എന്നെ വിട്ടേക്ക് ചേച്ചീ”

    അടിപൊളി… അപ്പോ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്തത് ആണല്ലേ.. നായകനോട് ഉണ്ടായിരുന്ന പകുതി സഹതാപം പോയി.

    അല്ലെങ്കിലും ഈ തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ എന്നാണല്ലോ പ്രമാണം

    1. Mahesh ബ്രോ,

      പ്രൊപ്പോസ് & പൊസസ്സ്.. ഇവിടെ നയന രഞ്ജിത്തിനെ പൊസസ് ചെയ്യാനാണ് നോക്കിയത് ,. നയനയുടെ സ്വഭാവത്തെ പറ്റിയും , അവളുടെ പെരുമാറ്റ രീതിയെ പറ്റിയും നന്നായി അറിയാവുന്ന രഞ്ജിത്തിന് ഏതർത്ഥത്തിലാണ് അവൾ തന്നോട് അത് പറയുന്നത് എന്ന് നന്നായി അറിയാമായിരുന്നു.., അത് കൊണ്ട് തന്നെയാണ് അവൻ അങ്ങനെ പറഞ്ഞതും.,

      “” തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ. “” ആ ഡയലോഗുമായി ഞാൻ പൂർണ്ണമായും യോജിക്കുന്നു.. പക്ഷെ അന്നവൻ പറഞ്ഞതായിരുന്നു അവന്റെ ശെരി…

      പിന്നെ വേറൊരു കാര്യം , നായകനോട് സഹതാപം ഒന്നും വേണ്ട കേട്ടോ.,

      എന്തായാലും ബ്രോയുടെ അഭിപ്രായം അറിയിച്ചതിന് നന്ദി
      ?

      1. ഒരുപാട് പേരുടെ മുന്നിൽ വച്ച് അപമാനിക്കുകയാണ് നമ്മുടെ ഹീറോ ചെയ്തത്. ആരാണെങ്കിലും തിരിച്ച് പണി കൊടുക്കാൻ നോക്കും.

        പിന്നെ ഗ്രേ ഷേഡിൽ കഥാപാത്രങ്ങൾ ഉള്ള കഥകൾ ആണ് എല്ലാവരും ഓർത്ത് വക്കുക. ഗ്രേയ്ക്ക്‌ 50 ഷേഡ് വരെ ആകാമല്ലോ.

        1. Bro, for every action there is equal & opposite reaction ennaanallo നമ്മടെ ന്യൂട്ടൻ പറഞ്ഞിരിക്കുന്നത്..

          വെറുതെ കേറി ഒന്നും അല്ല അവൾ രഞ്ജിത്തിനെ കേറി ചൊറിയാൻ നിന്നത്. അതും പറഞ്ഞ് നയനയെ വേണേൽ ന്യായീകരിക്കാം .

          ആരും ആരും ഒന്നും തികഞ്ഞവരൊന്നും അല്ലല്ലോ…
          “” we all are imperfect individuals living in an imperfect world surrounded by more imperfect persons.. “””

  2. മോർഫിയസ്

    എന്തൊക്കെ ന്യായം കാണിച്ചാലും ആ നായിന്റെ മോൾ അനൂജ കാണിച്ചത് തന്തയില്ലായ്മത്തരം തന്നെയാണ്
    സത്യം പറയാലോ അവളോട് എനിക്ക് ഒരു സഹതാപവും തോന്നുന്നില്ല
    ആ നയന എന്ന് പറയുന്ന പെണ്ണിനോട് തോന്നുന്നതിനേക്കാൾ വെറുപ്പ് അനൂജയോട് തോന്നുന്നുണ്ട്

    ആ പൂറിക്ക് ആദ്യം തന്നെ പ്രിൻസിപ്പൽ ചോദിച്ചപ്പോ ഒരു പെണ്ണ് താൻ ക്ലാസ്സിൽ നിന്ന് ഓടിപ്പോയത് കണ്ടായിരുന്നു എന്ന് പറയാമായിരുന്നു
    പക്ഷെ അവൾ അത് പറഞ്ഞില്ല
    അതിന് പകരം അവൾ അവനെ കുറ്റം പറയാനായിരുന്നു ശ്രമിച്ചത്
    അവൾക്ക് അവനോട് ഇഷ്ടം ഉണ്ടെന്ന് അവളുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് തോന്നുന്നില്ല
    അവളുടെ ഓരോ മറുപടികളും അവനോട് ശക്തമായ വെറുപ്പ് ഉള്ള ഒരാൾ സംസാരിക്കുന്ന പോലെയാണ് അവൾ കൊടുക്കുന്നത്.

    അവൾ ഇത് ചെയ്യാൻ ഉള്ള കാരണം അവൻ അറിഞ്ഞാൽ അവളുടെ ചേച്ചിയെയും വെറുതെ വിടരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
    അവളുടെ ചേച്ചിക്കിട്ട് പണി കൊടുക്കുമ്പോഴേ അവൾക്ക് വേദന അറിയൂ.

    ഒരു തെറ്റ് ചെയ്യുന്നതിനേക്കാൾ വലുതാണ് ആ തെറ്റ് മൂടി വെക്കാൻ സഹായിക്കുന്നത്

    ഇവിടത്തെ ഏറ്റവും വലിയ തെറ്റ് അനൂജയാണ്
    അവൾ പക്വതയോടെ പെരുമാറിയിരുന്നേൽ പിറ്റേ ദിവസം കൊണ്ട് തന്നെ തീരേണ്ട കാര്യം അവളും ആ തെറ്റിൽ പങ്കുകൊണ്ട് അത് കൂടുതൽ വളർത്തുകയാണ് ചെയ്തത്

    നയന ഒരു തെറ്റ് ആണേൽ
    അനൂജ ഒരു വലിയ തെറ്റാണ്

    എത്രയൊക്കെ ന്യായങ്ങൾ അവൾ നിരത്തിയാലും അവൾ ചെയ്ത തെറ്റ് ഇല്ലാണ്ടെയാകുന്നില്ല

    1. മോർഫിയൻസ് ബ്രോ,
      ബ്രോയുടെ അഭിപ്രായം വ്യക്തമാക്കിയതിന് നന്ദി. മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ് അവൾ രഞ്ജിത്തിനോട്‌ ചെയ്തത്..
      ബ്രോയുടെ ആത്മരോഷം എനിക്ക് മനസ്സിലായി.. കൂടുതൽ ഈ കാര്യത്തെ പറ്റി പറയണം എന്നെനിക്കുണ്ട് അതൊക്കെ ഇപ്പഴേ പറഞ്ഞ് ഞാൻ വരും ഭാഗങ്ങളുടെ ത്രില്ല് കളയുന്നില്ല …
      ഇനി എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… വരും ഭാഗങ്ങളിലും ബ്രോയുടെ അഭിപ്രായം അറിയിക്കുക.

      ❣️

      1. Loser ബ്രോ

        കഥ എങ്ങനെ മുന്നോട്ട് പോവും എന്ന് ഇപ്പോൾ പറയാൻ പറ്റില്ലല്ലോ . എല്ലാം വഴിയേ ശരിയാവും എന്ന് ഓർമ്മപ്പെടുത്തുന്നു.. സ്വന്തം ചേച്ചിയെ രക്ഷിക്കാൻ ആ അവസ്ഥയിൽ ചെയ്തതാണെങ്കിലും തെറ്റ് തെറ്റാല്ലതാവുന്നില്ല .. സത്യം ഒരിക്കലും ഇല്ലാതാവില്ല ബ്രോ, സമയം ആവുമ്പോ ഇരുളാവരണം മാറ്റി അവ പകല് പോലെ വ്യക്തമാവും.

        എന്തായാലും ബ്രോയുടെ അഭിപ്രായത്തിനു നന്ദി.
        ?

  3. വിശ്വാമിത്രൻ

    അടിപൊളി ആയിട്ടുണ്ട് bro…

    1. നന്ദി വിശ്വാമിത്രാ ❣️❣️

  4. Thirichu vannathil orupad thanks lover

    Pinne ippo ammayokke sughalle ithpolulla karythin poyille pinne eppo povaanaa ?

    Vallatha twist aanutto thannath ippo seethaye koodi ishtapeduvikkukayanalle bt my fvrt ravanan thanne?
    Waiting…

    1. Black devil ബ്രോ,

      അതെ ബ്രോ, ആ അമ്മ സുഗമായി ഇരിക്കുന്നു.

      ട്വിസ്റ്റ്‌ ഇതല്ല , അടുത്ത ഭാഗത്തിലാണ്.. ?

    2. കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം.

  5. Checheede jeevitham surakshitham aakan oru thettum cheyyatha oruthane naragippichatinu nere arinjond kannadachatu orikkalum njayeekarikka pedilla…. Avn annu aatmahathya cheytarunnel oru pakshe avnte shavam polum veetukaaru sweekarikkillaarunnu. Aa avasthayil ethichathil Anujede pankum valare valuthanu. Avlk venel avlde chechiyod nadannathokke parayarunnu. Athu vazhi avrde barthavinem ariyikkarunnu. Entelum nanma ullavan aanel avan aniyathiye shashichu maap parayichene. Maricharunnel athu koot oruthante bharya aayi kazhiyunnathil avlde chechine aarunnu rekshikkendiyirunnath. Ithu verum swartathayil kannu moodiyit swayam uruki prehasanam nadathiyatt ent karyam. Innum avl chechine patyi matrame chinthikkunullu. Thannod oru thettum cheyyatha, thante ullil premikkunna avnu nale ee entokke prethikaram cheytalum avnoru jeevitham undavumo????
    Ethelum maatha pithakkal avrde makalde jeevitham vechu pareekshanam nadathumo. Ethelum penn kutty itrem neecham aaya reethiyil swantham veetu kaar vare gay enn mudra kuthiyavane sveekarikkumo….
    Swarthatayil andha aaya oru pennkutti aaye Anujaye kanan kazhiyooo…..

    Anujade swabhavam mosham ennu parayunnilla. Ullil nanma ullaval tanne aanu. Bt avle justify cheyyunna onnum tanne illa. Aval aparathi aanu. Kuttam cheytavne kaal neecharanu athu arinjittum mounam palikkunnavar….?

    Waiting for the next part ❣️
    Kadha athinte motham poweril tanne neenghattee….?

    1. Triteya ബ്രോ ??

      ആദ്യം തന്നെ ബ്രോയുടെ ഈ വിലയേറിയ അഭിപ്രായം എന്നെ അറിയിച്ചതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ??
      .

      ഞാൻ ഒരിക്കലും അനൂജയെ ന്യായീകരിക്കില്ല , എന്താണേലും മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ് അവൾ ചെയ്തത്… ആ ഒരു സമയം വേറൊന്നും ചെയ്യാനുള്ള തിരിച്ചറിവൊന്നും അവൾക്ക് ഇല്ലായിരുന്നു.,

      അവൾ ചെയ്ത് കൂട്ടിയതിനൊക്കെ നമ്മടെ രഞ്ജിത്ത് എന്താണ് പകരം ചെയ്യുക എന്ന് വൈകാതെ അറിയാം….

      അടുത്ത പാർട്ട്‌ വേഗം തന്നെ എത്തിക്കാൻ ശ്രമിക്കാട്ടോ..

      ❣️

      1. ❣️❣️❣️❣️

  6. Edamome set kadha. Nannuituunde, nee polik namakkivde vere viplavam ondakkam??

    1. ആരാൻ ബ്രോ ???

      താങ്ക്സ് സഹോ.. കഥ ഇഷ്ടായല്ലോ അത് മതി… പിന്നെ ഒരു വിപ്ലവം ഒന്നും ഉണ്ടാക്കാൻ ഉള്ളതൊന്നും എന്റെ കഥയിൽ ഇല്ലല്ലോ ബ്രോ… എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ കഥ ഗംഭീരം ആക്കാൻ ഞാൻ ശ്രമിക്കും…

      ?

  7. Bro poli ee partum?❤️
    Kazhinja part vare anoojaye enikk veruppayirinnu bt ee part aval niraparadhi aanenn arinjappol endho paavam thonnunnu
    Avlk avne athra ishtamanallo pakshe sathyam parayan pattatha sahacharyam prnjal matte mol nayana endh chyyumenn ariyillallo
    Anooja paavamenn renju ariynm parayathe poya avlde ishtam avanariyanam ?
    Pnne prathikaram aa matte mol nayana oru dayayum arhikkunnilla immathiri pani kodtha avlk adhilm velya pani venm
    Anooja ye avn onnm chyyalle ennan ente prarathana avn sathym ariynm
    Kadha gambheeramayirikkunnu mwuthe?
    Ammakk sugamayirikkatte❤️
    Nxt partin kathirikkunnu?
    Snehathoode…….❤️❤️

    1. Berlin ബ്രോ ??

      പകയും, പ്രതികാരവും , സ്നേഹവും ഒക്കെ എന്താവും എന്ന് കണ്ടറിയാം..

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം മുത്തേ..

      അതികം വൈകാതെ അടുത്ത ഭാഗം എത്തിക്കാട്ടോ..

      ❣️

  8. പ്രതികാരം ഗംഭീരം ആക്കണം. അത്രേ പറയാൻ ഉള്ളു???

    1. Manu ബ്രോ ?

      എന്തെല്ലാം ഇനി സംഭവിക്കാൻ ബാക്കി കിടക്കുന്നു.. നമുക്ക് എല്ലാം സെറ്റ് ആക്കാന്നെ… ??

      ??

  9. കാത്തിരുന്നു മറന്നു പോയിരുന്നു
    സൂപ്പർ ട്വിസ്റ്റ്

    അമ്മയുടെ ആരോഗ്യത്തിനായി പ്രാർഥനകൾ

    അടുത്ത ഭാഗം കഴിയുന്നതും വേഗം തരില്ലേ?

    1. ബ്രോ ?????.

      തീർച്ചയായും താങ്കളുടെ പ്രാർത്ഥനകൾ ആ അമ്മയുടെ ദീർഘാരോഗ്യത്തിന് സഹായിക്കട്ടെ… ?

      ഇതൊന്നും അല്ല ട്വിസ്റ്റ്‌ , അതിനി വരാൻ കിടക്കുന്നതേ ഉള്ളൂ.. ??

      കഴിവതും വേഗം അടുത്ത ഭാഗം തരാട്ടോ..

      ❣️

  10. ബ്രോ ഒരു doubt ഇപോൾ നയന യെ സഹായിക്കാൻ 2 പേര് ഉണ്ടല്ലോ അവരെ ഇതുവരെ kanichillallo. ഇവരുടെ കൂടെ ടൂറിന് വന്ന 2 പേര്. കഴിഞ്ഞ ഭാഗത്ത് പറഞ്ഞ ആ 2 സ്ത്രീകൾ

    1. രാവണൻ ബ്രോ,

      അവരുടെ ഒപ്പം ടൂറിന് വന്നവരല്ല ആ രണ്ട് പേര്…. ആ ശബ്ദങ്ങൾ ആരുടേതാണ് എന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാക്കുന്നതാണ്..

      ❣️

  11. വേട്ടക്കാരൻ

    മച്ചാനെ സൂപ്പർ,അനൂജയൊടുള്ള തെറ്റിദ്ദാരണയൊക്ക മാറി.നയനക്കുള്ള വമ്പൻ പണിക്കായി കാത്തിരിക്കുന്നു…

    1. വേട്ടക്കാരാ ???

      എന്താവും എന്ന് വൈകാതെ അറിയാം ?

  12. Adutha part ekhadhesham ennakum ennu parayo our 1week?????

    1. Adil ബ്രോ ?,

      ഒരാഴ്ചക്കുള്ളിൽ തരാൻ മാക്സിമം ശ്രമിക്കാട്ടോ.

      ❣️

  13. Enthe parayanam ee kathakke enne enikariyilla
    Matte aa penne undallo able e kanicha thonyasathine avle slut enne vilikunnathu konde oru kuzhapavumilla
    Athine aval 100 arhikunna peranu
    Avan ethramathram yadhana anubavicho athinte iratti aval anubavikanam
    Athe mathre parayan ullu
    Pattumenkil avalude pranayam avan manasilakanam aval kuttam ettu parayukayum venam
    Appo waiting for next part

    1. Joker ബ്രോ ??

      എല്ലാം വഴിയേ ശെരിയാകും.,

      അടുത്ത പാർട്ട്‌ അധികം വൈകാതെ തരാം..

      ❣️

  14. Chettaaa story chumma awesome aayittund. Ee sitil ente aadyathe comment aanith , ath thaankalkk thanne tharanam enn thonni.
    Story vere mood aanu ketto, enikk orupad ishtappettu. Adutha bhaagathinu vendi katta waiting aanu. storyude last bhaagam vaayichappol enikk nammude mystery ormma vannu. Saamum aanum sugamaayi irikkunno ??.

    Pinne veroru karyam, sathyam para ningal btech alle padichath.?

    1. താങ്ക്സ് Riya ?

      കഥ ഇഷ്ടായി എന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം ആദ്യത്തെ കമന്റ് എനിക്ക് തന്നപ്പോൾ ഇരട്ടിയായി , താങ്ക്സ് എ ലോട്ട്.
      പിന്നെ , നമ്മടെ മിസ്റ്ററി എന്ന കഥ ഇപ്പോഴും ഓർക്കുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.. സാമും ആനും സുഗമായിട്ടിരിക്കുന്നു, ആ ഹിമാലയൻ
      ട്രിപ്പ്‌ ഒക്കെ കഴിഞ്ഞ് ഇപ്പൊ ഒരു വേൾഡ് ടൂറിന് പ്ലാൻ ചെയ്യുന്നു ?.

      ആ അവസാനം ചോദിച്ച ചോദ്യം..
      അതിൽ ഒരു തിരുത്തുണ്ട്… “” നിങ്ങൾ ബിടെക് അല്ലെ പഠിക്കുന്നത് “” എന്ന് വേണം ചോദിക്കാൻ, ലാസ്റ്റ് ഇയർ ആണ്.. ..

      ?

      1. Aa angane para enikkariyayirunnu . Njanum btech aanu 3rd year

  15. മച്ചാനെ വിവരിച്ചു എഴുതാൻ ഒന്നും അറിയില്ല എന്നതായാലും സംഭവം കിടുക്കി അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് ഇതിലും ഗെമ്പീരം ആകും എന്ന് പ്രതീക്ഷിക്കുന്നു അപ്പോൾ All The Best Bro

    1. പപ്പാ ??, നല്ല വാക്കുകൾക്ക് നന്ദി,

      അടുത്ത പാർട്ട്‌ ഇനിയും ഗംഭീരം ആക്കാട്ടോ ?

    1. ❣️❣️

  16. ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചിരുന്നില്ല. ഗംഭീരം ??????. Eagerly waiting for the next part

    1. Venus ബ്രോ ??.

      ട്വിസ്റ്റ്‌ ഇനി വരാൻ കിടക്കുന്നതെ ഉള്ളൂ, ??

      1. Boy അല്ല Girl ആണേ ???

  17. Aa amma sughamayirikunu enne arinjadhile sandhosham……..pinne story ore poli nayana ye kondana okke poliche

    1. നന്ദി sarath ബ്രോ, കഥ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം

    1. താങ്ക്സ് ഡിയർ ❣️

  18. Dear Brother, വൈകിയാണേലും തിരിച്ചു വന്നതിൽ സന്തോഷം. ആ അമ്മയ്ക്കും സുഖമാണല്ലോ. പിന്നെ കഥ നന്നായിട്ടുണ്ട്. അന്നു നടന്ന കാര്യങ്ങൾ അനൂജയുടെ ഓർമകളിൽ കൂടി അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം. ഇപ്പോൾ അവർക്ക് ഒന്നും പറ്റാതെ കാട്ടിൽ നിന്നും രക്ഷപെട്ടു പോകണേ എന്നാണ്. എന്നിട്ട് ആ നയനക്ക് ശരിക്കും പണികൊടുക്കണം. രഞ്ജുവിന്റെ നിരപരാധിത്വം തെളിയിക്കണം. അതിനായി അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Thanks and regards.

    1. Haridas ബ്രോ ?

      കാട്ടിൽ ഇനി എന്തൊക്കെ സംഭവിക്കാൻ ബാക്കി കിടക്കുന്നു ??. എല്ലാം നമുക്ക് സെറ്റ് ആക്കാം..

      1. എന്തായാലും ഒരു ഹാപ്പി എൻഡിങ് ഉണ്ടാകണേ. കണ്ണുകൾ നിറയാൻ ഇട വരുത്തല്ലേ സഹോദരാ.

  19. Bro polichuuu?
    Pinne some more pages add broo
    ?

    1. താങ്ക്സ് joker ബ്രോ ?,
      ഇനിയും പേജ് കൂട്ടുന്ന കാര്യം .. ശ്രമിക്കാം ബ്രോ

  20. Pwoli കഥ
    അവളുടെ past പറയേണ്ടായിരുന്നു ഇനി ഇപ്പൊ അവൻ അവള് എന്തെലക്കെ ചെയ്യുമ്പോ അമ്മക്ക് സഹിക്കൂല മുത്തേ
    എന്തേലും ആവട്ടെ
    ഓല് തമ്മിൽ മനസ്സിലാക്കി ഇഷ്ട്ടത്തിലായി മറ്റവൾക്ക് പണിയും കൊടുതിട്ട അവനെ തള്ളി പറഞ്ഞവർടെയ്‍ക്കെ മുന്നിൽ ഞെളിഞ് നിക്കണം
    അച്ഛന്റെയും അമ്മയുടെയും അടുത് പോയിട്ട് നല്ല 4 അടിച്ചു ഓളയും പിടിച്ചു ഒരു വരവ് വരണം മോനെ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹം ?

    1. ed_ger ബ്രോ ???

      ഒന്നും കാണാതെ ഞാൻ ആ പാസ്ററ് പറയില്ലല്ലോ ? അടുത്ത പാർട്ടിൽ വേറെ ഒരു ട്വിസ്റ്റ്‌ കൂടി ഉണ്ട് ??.

      1. Mmm chechiiiiii

        1. ??

          വൈകാതെ അറിയാം .

          ❣️

  21. Very good waiting for next part

    1. താങ്ക്സ് kichu ??

  22. പൊളി കഥ…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️❤️?

    1. പോരാളീ ???.

      കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം , വേഗം തന്നെ എത്തിക്കാം ബ്രോ ?

  23. Next part vegam tarane….
    Kadha pwolichu….❣️

    1. താങ്ക്സ് triteya ??

      നെക്സ്റ്റ് പാർട്ട്‌ അധികം വൈകില്ല

  24. വേട്ടക്കാരൻ

    കാത്തിരുന്നു മടുത്തു ബ്രോ,കണ്ടപ്പോൾ സന്തോഷമായി ഇനി വായിച്ചിട്ട് വരാം…

    1. വേട്ടക്കാരാ ??.

      വായിച്ചിട്ട് വാ മുത്തേ

  25. വിരഹ കാമുകൻ????

    കഥ പൊളിച്ചു അടുത്ത ഭാഗം വേഗം കാണുമോ

    1. താങ്ക്സ് ബ്രോ, അടുത്ത ഭാഗം നാളെ എഴുതിതുടങ്ങും

      ❣️

  26. വിരഹ കാമുകൻ????

    First ഞാൻ haaa

    1. ❣️

Leave a Reply

Your email address will not be published. Required fields are marked *