ഒരുതവണയാണേലും ചുണ്ട് മുട്ടിച്ചത് അല്ലെ , അത് കൊണ്ട് ഞാൻ അവനോട് പറഞ്ഞു……..
“” അതൊന്നും വേണ്ട ചേച്ചി…. ദാ ഇത് തിരിച്ചിട്ടാ പോരെ……..””……. പറഞ്ഞു തീരുന്നതിനു മുന്നേ ആ സ്ട്രോ തലകീഴായി ഇട്ട് അവൻ എന്നെ പുരികം പൊക്കി കാണിച്ചു……. …….. ഞാൻ അവനെ സന്തോഷിപ്പിക്കാൻ വേണ്ടി തള്ളവിരൽ ഉയർത്തി .. സൂപ്പർ ടാ എന്നും പറഞ്ഞു……………
“”” ഫുഡ് ഒക്കെ കഴിച്ച് തിരികെ പോയി സ്കൂളിൽ കേറി ഇരുന്നു…..
“” നീയെങ്ങനെയാ പോവുന്നെ……. ഞാൻ അവനോടു ചോദിച്ചു…
“” എന്റെ അച്ഛൻ വരും, വൈകീട്ട്………. …. “”……….
“” പിന്നീട് ഞങ്ങൾ രണ്ട് പേരുടെയും വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നത് വരെ അവിടെ ഓരോന്നും പറഞ്ഞിരുന്നു…….. ഞാൻ അധികം സംസാരിക്കാതെ അവനെക്കൊണ്ട് കൊറേ സംസാരിപ്പിച് അവൻ വർത്താനം പറയുന്നതും കേട്ട് അങ്ങനെ ഇരുന്നു…………….. ഇവന്റെ മുഖത്ത് എന്താ വല്ല കാന്തവും ഒട്ടിച്ചു വച്ചിട്ടുണ്ടോ… വല്ലാത്തൊരു ആകർഷണം…. അവന്റെ മുഖത്തിനും , അവൻ പറയുന്ന ഓരോ വാക്കുകൾക്ക് പോലും അപ്പൊ എന്റെ ഉള്ളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു…. …… അതൊക്കെ ആസ്വദിച്ചു ഞാൻ അങ്ങനെ ലയിച്ചിരുന്നു…..
“” അച്ഛാ………. “”………. അങ്ങോട്ട് വന്ന ഒരു ജന്റിൽമണി ലുക്കുള്ള ഒരാളെ കണ്ടപ്പോ അവൻ അടുത്തേക്ക് ഓടിച്ചെന്നു….. അത് അവന്റെ അച്ഛനാണെന്ന് അവന്റെ വിളിയിലൂടെ എനിക്ക് മനസ്സിലായി……
“” രഞ്ജു….. എന്തായെടാ ക്വിസ്… തൂത്ത് വാരിയാ……. “”……… അവനെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു…..
” പിന്നില്ലേ…. 1സ്റ്റാ ഞങ്ങൾ…………. “”………… വളരെ അഭിമാനത്തോടെ അയാളോട് ചേർന്ന് നിന്ന് അവൻ പറഞ്ഞു…….
“” പിന്നെ അച്ഛാ… മുഴുവൻ ക്രെഡിറ്റും എനിക്കല്ലാട്ടോ…. ദാ ഇത് രാജിക ചേച്ചി…. ഈ ചേച്ചിയും ക്വിസിൽ ആളൊരു പുലിയാ……………….. “…….. അവൻ എന്നെ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാളോട് പറഞ്ഞു………..
“” ഹലോ രാജിക, ഞാൻ പ്രഭാകരൻ.. രഞ്ജുവിന്റെ അച്ഛനാണ്…….. “”…… അയാൾ എന്റെ അടുത്ത് വന്ന് സ്വയം പരിജയപ്പെടുത്തി……….
“” മോനെ… പോവാടാ…… അച്ഛന് ഒരു ചെറിയ മീറ്റിങ് ഉണ്ട്… “………… ഒരു 5 മിനിറ്റ് സംസാരിച് നിന്ന ശേഷം അയാൾ അവനോടു ചോദിച്ചു…………
“” എല്ലാം കഴിഞ്ഞ് അവൻ പോവാൻ തുടങ്ങുന്നു എന്നോർത്തപ്പോ എന്തോ ഉള്ളിൽ ഒരു വിങ്ങൽ പോലെ…….. “””
“” അച്ഛാ….. കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യാ … ഈ ചേച്ചിയുടെ അച്ഛൻ കൂടി വരട്ടെ.. അല്ലെങ്കിൽ നമ്മൾ പോവുമ്പോ ചേച്ചി ഒറ്റക്കാവില്ലേ………….. “”……… അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിയിരുന്നു പോയി….. എന്തൊക്കെ കാര്യങ്ങളാ ഈ കുട്ടി ശ്രദ്ധിക്കുന്നെ , വലിയ ആളുകളെക്കാൾ കാര്യബോധം ഉണ്ടാവന്…. അവൻറെ വാക്കുകൾ എന്നിൽ രോമാഞ്ചം ഉണ്ടാക്കിയത് ഞാൻ അറിഞ്ഞു……..
“” അയ്യോ…. അത് സാരമില്ല അങ്കിൾ… എന്റെ അച്ഛൻ ഇപ്പൊത്തന്നെ വരും , നിങ്ങൾ പൊക്കോ………. “………. ഞാൻ അവരുടെ കാര്യത്തിന് തടസ്സം വരാതെ ഇരിക്കാൻ വേണ്ടി പറഞ്ഞു…..
“” അത് കുഴപ്പമില്ലെടോ….. അവൻ പറഞ്ഞപ്പോഴാ ഞാൻ ആ കാര്യം ഓർത്തത് തന്നെ….. കൊറേ കാര്യങ്ങൾ ഇങ്ങനാ നമ്മളെക്കാൾ കൂടുതൽ ശ്രദ്ധയും കരുതലും സ്നേഹവും അവനാ….. എന്തായാലും തന്നെ ഒറ്റക്ക് ആക്കിയിട്ട് ഇനി ഞങ്ങൾ പോണില്ല……………………. “”” ഞങ്ങളുടെ അടുത്ത് ചാരി ഇരുന്ന് അയാൾ പറഞ്ഞു…………
“” എനിക്കവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി…. പക്ഷെ അവന്റെ അച്ഛൻ അടുത്തിരിക്കുന്നത് കൊണ്ട് ഞാൻ അത് ചെയ്തില്ല , ഒരുപക്ഷെ പുള്ളി അവിടെ ഇല്ലായിരുന്നെങ്കിൽ , കെട്ടിപ്പിടിച്ചു ഞാൻ അവനൊരു ഉമ്മ
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?