?രാവണചരിതം 4 [LOVER] 1514

കൊടുത്തേനെ…………… “” ഛീ…… എന്തൊക്കയാ ഞാൻ ഈ ചിന്തിച്ചു കൂട്ടണേ…. എന്നേക്കാൾ 4 വയസ്സ് ഇളയതായ ഒരു കുട്ടിയല്ലേ അവൻ… ഛെ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചൂടാ……….. . “”…………. ഞാൻ എന്റെ ചിന്തകളെ കണ്ട്രോൾ ചെയ്തു…………..

“” പിന്നെയും ഞങ്ങൾ 3 പേരും കൂടി വർത്താനം പറഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ അച്ഛൻ അങ്ങോട്ട്‌ വന്നു…………… തമ്മിൽ തമ്മിൽ എല്ലാരും പരിചയപ്പെട്ട ശേഷം ഞങ്ങൾ പിരിഞ്ഞു……………

“” അവിടുന്ന് തിരികെ വീട്ടിൽ എത്തിയിട്ടും എനിക്കെന്തോ അവനെ പിരിഞ്ഞതിൽ ഉള്ള വിഷമം ആയിരുന്നു…….

“”” അന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അവന്റെ മുഖം ആയിരുന്നു എന്റെ മനസ്സിൽ……

“” പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ അസ്സമ്പിളിയിൽ വച് ബാക്കിയെല്ലാ വിജയികളെയും പോലെ ഞങ്ങളെയും പേരെടുത്തു വിളിച്ച് അനുമോദിച്ചു………

“” ടീ … ചെക്കൻ ആള് മിടുക്കനാണല്ലോ…….. പെണ്ണിന്റെ ആർത്തവം എന്ന് കേൾക്കുമ്പോൾ മുഖത്ത് കളിയാക്കി ചിരി വിരിയുന്ന ബാക്കിയുള്ള കൊന്തന്മാരൊക്കെ കണ്ട് പഠിക്കണം അവനെ……. എന്റെ മോളെ. , അവൻ വല്ല നമ്മടെ ക്ലാസ്സിൽ ആയിരുന്നെങ്കിലുണ്ടല്ലോ ഞാൻ എപ്പോ കൊത്തിയെടുത്തൂന്ന് ചോദിച്ചാ മതി…………… “””………………. സംഭവം എല്ലാം ഞാൻ റോസിനോട് പറഞ്ഞപ്പോ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു……..

“” അവനെപ്പറ്റി വീണ്ടും വീണ്ടും കേൾക്കുമ്പോഴോ , ഓർക്കുമ്പോഴോ എന്റെ ഉള്ളിൽ ഇത് വരെ തോന്നാത്ത ഒരു സതോഷവും, ഒരുതരം രോമാഞ്ചം ഒക്കെ തോന്നുന്ന ഒര് ഫീല് വരുന്നതും ഞാൻ മനസ്സിലാക്കിത്തുടങ്ങി……….

“” പിന്നീട് ഓരോ ബ്രേക്കിനും , കാരണം ഉണ്ടാക്കി ഞാൻ റോസിനെയും കൂട്ടി അവന്റെ ക്‌ളാസിന്റെ മുന്നിൽ കൂടി നടക്കും….. അവനെ ഒന്ന് കാണാൻ………….. അപ്പോഴൊക്കെ .. എനിക്കെന്താ സംഭവിക്കുന്നത് എന്ന് ഞാൻ പോലും അറിഞ്ഞിരുന്നില്ല …. പക്ഷെ ഒര് കാര്യം മാത്രം അറിയാം , അവനെ കാണുമ്പോ എന്റെ ഉള്ള് മുഴുവൻ തണുപ്പിക്കുന്ന ഒര് സന്തോഷാ……….”””
……

” അങ്ങനെ ദിവസങ്ങൾ കടന്ന് നീങ്ങി………. !!!!!!!!

“” അമ്മാ…… ഈ നാശം പിള്ളേരെക്കൊണ്ട് പഠിക്കാൻ പറ്റണില്ല അമ്മാ……… “”………………. പ്ലസ് 2 ആണല്ലോ , ഉഴപ്പാൻ പാടില്ലല്ലോ ഞായറാഴ്ച ആയിട്ട് ബുക്ക്‌ തുറന്നപ്പോ വീടിന്റെ തൊട്ടടുത്തുള്ള പറമ്പിൽ കുട്ടികൾ ക്രിക്കറ്റ് കളിച് ബഹളം ഉണ്ടാക്കിയപ്പോ ഞാൻ അമ്മയോട് പരാതി പറഞ്ഞു………..

“” എന്ത് ചെയ്യാനാ മോളെ…, നമ്മടെ വീടിന്റെ അകത്തു വന്നൊന്നും അല്ലല്ലോ അവര് കളിക്കുന്നെ , ആ പറമ്പിൽ വന്ന് പിള്ളേര് കളിക്കുമ്പോ നമുക്കവരെ ഓടിക്കാൻ പറ്റുവോ……. മോള് പോയി മുറിയുടെ ജനലൊക്കെ അടച്ചിട്ട് ഇരുന്ന് പഠിച്ചോ……………. “”……..അമ്മ തന്റെ നയം വ്യക്തമാക്കി……….

“” ഞാൻ ഒന്ന് ചിനുങ്ങിക്കൊണ്ട് മെല്ലെ മുറിയിലേക്ക് പോയി…..

“” നാശങ്ങള്….. “”……… എന്ന് പ്രാകിക്കൊണ്ട് ഞാൻ ജനല് അടക്കാൻ ഒരുങ്ങി……… ” ഏഹ്……..'”……… ഒരു ഞെട്ടലോടെ ഞാനത് കണ്ടു…, അവിടെ ബാറ്റും പിടിച്ച് വരുന്ന പന്തൊക്കെ അടച്ചു പറത്താൻ തയ്യാറായി നിക്കുന്നത് വേറെ ആരും അല്ല അവൻ…. രഞ്ജിത്ത് ആയിരുന്നു ……

“” പിന്നെ ഞാൻ ആ ജനല് അടച്ചില്ല , എന്റെ മേശയൊക്കെ വലിച് അവിടെ ഒരു ചെയറും ഇട്ടിരുന്നു.. എന്നിട്ട് അവന്റെ കളി കണ്ട് കൊണ്ട് ഇരുന്നു………. “”

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

211 Comments

Add a Comment
  1. എന്റെ മോനെ പൊളിച്ചു

  2. aanandham movie thodangie bear gryllsnte man vs wild ayallo

  3. Dr neethipaalikkuka ?

Leave a Reply

Your email address will not be published. Required fields are marked *