നടക്കുമ്പോ അവൻ പോലും അറിയാതെ അവന്റെ നിഴലായി ആ ചിരി കൊതിച് ഞാനും അവന്റെ കൺവെട്ടത്ത് തന്നെ ഉണ്ടായിരുന്നു…… നിനക്കറിയോ ഒരു പ്രശ്നത്തിനും വിട്ടുകൊടുക്കാതെ കാത്ത് സൂക്ഷിച്ചതാ ഞാൻ ന്റെ ചെക്കനെ…………. ആ അവനെയാ…………………. വാക്കുകൾ പൂർത്തിയാക്കാതെ രാജിക വീണ്ടും ചുണ്ട് കടിച്ച് പിടിച്ച് കരഞ്ഞു…………
“” പിന്നീട് അവൾ സംസാരിച് തുടങ്ങുന്നത് വരെ ആശ്വസിപ്പിക്കുകയല്ലാതെ റോസ് ഒന്നും ചോദിക്കാൻ നിന്നില്ല……………….. “”
“” കുറച്ച് നേരത്തെ കരച്ചിലിന്റെ ഒടുവിൽ നാളിതുവരെ കോളേജിൽ നടന്ന സംഭവങ്ങൾ ഒക്കെ രാജിക അവളോട് പറഞ്ഞു……….
“”” നീയെന്നോട് ക്ഷമിക്കണം…… നിന്നോട് ഇതെല്ലാം മറച്ചത് വേറൊന്നും കൊണ്ടല്ല…. അന്ന് എല്ലാം തുറന്ന് പറഞ്ഞപ്പോ നീ ചോദിച്ചില്ലേ… അവന് നിന്നെ ഇഷ്ടാവൂല , പ്രായം കൂടി എന്നൊക്കെ…………. അതൊന്നും ചിന്തിച്ചു നോക്കാൻ കൂടി എനിക്ക് പറ്റില്ല റോസ്……. ഇനിയും അതൊന്നും കേൾക്കാതിരിക്കാനാ ഞാൻ നിന്റടുത്ത്ന്ന് ഇത് മറച്ചുവച്ചത്………………………. “””…………….
“” എല്ലാം കേട്ട് കഴിഞ്ഞപ്പോ എന്ത് പറയണമെന്ന് പോലും ഒരു പിടിയും ഇല്ലാതെ കണ്ണും മിഴിച് ഇരിക്കുകയാണ് റോസ് ……. എന്ത് പറഞ്ഞ് തന്റെ കൂട്ടുകാരിയെ ഒന്ന് നോർമ്മൽ ആകും എന്ന ചിന്തയിലായിരുന്നു അവൾ……………………
“” ഞാൻ വിശ്വസിക്കുന്നില്ല റോസ്….. ഒരിക്കലും അവൻ ഇങ്ങനൊന്നും ചെയ്യില്ല…… അത് അവൻെറതല്ല……. എനിക്ക് ഉറപ്പാ……. ആരോ ചതിച്ചതാ ന്റെ ചെക്കനെ………………. വിടില്ല ഞാൻ ….. ന്റെ ചെക്കനെ വിഷമിപ്പിച്ചവരെ ഒന്നും…….. “””…………………. അവസാനം ഇത് പറയുമ്പോൾ അവളുടെ കണ്ണിലെ തീ…… ഘോരമായ ആ തീ……….. തീക്ഷണമായ ആ തീ അത് റോസ് തിരിച്ചറിഞ്ഞു………..
“” തന്റെ കൂട്ട്കാരിയെ ഇപ്പൊ വേറൊരുനിന്നും സമാധാനിപ്പിക്കാൻ കഴിയില്ല രഞ്ജിത്തെന്ന അവളുടെ ലഹരിക്ക് ഒഴികെ…. തത്കാലം തന്റെ ആത്മമിത്രത്തെ പഴയത് പോലെ ആക്കാൻ ആ വഴി തന്നെ സ്വീകരിക്കേണ്ടി വരും…………… ഇതായിരുന്നു റോസിന്റെ മനസ്സിൽ….,
…
‘”” രാജി….. നീ ഇങ്ങനെ വിഷമിക്കല്ലേ…… അവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല ,,, ആരും ഉപദ്രവിച്ചിട്ടൊന്നും ഉണ്ടാവില്ല …. നീയൊന്ന് മറിച് ചിന്തിച്ചു നോക്കിയേ…… അവൻ വേറെ ഏതേലും ഒരു സ്ഥലത്ത് പെട്ട് കിടക്കുകയാണെങ്കിലോ……….. “…….. ഒരു കള്ളമാണോ താൻ പറയുന്നത് എന്ന് അറിയില്ലെങ്കിലും തത്കാലം തന്റെ മിത്രത്തെ രക്ഷിക്കാൻ ആ വാക്കുകൾക്ക് സാധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് റോസ് പറഞ്ഞു നിർത്തി……..
” എന്തായാലും… ആ വാക്കുകൾ അവളിൽ ചെറുതായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. ഇപ്പൊ കരച്ചിലിന്റെ ആക്കo കുറച്ച് കുറഞ്ഞിട്ടുണ്ട്….. അത് റോസ് തിരിച്ചറിഞ്ഞു… .
“” അതേ രാജി…. നിന്റെ ചെക്കന് ഒന്നും പറ്റിയിട്ടുണ്ടാവില്ല , നീ ഇത്രയും കാലം ഉള്ളറിഞ്ഞു പ്രാർത്ഥിച്ചത് കൊണ്ട് കൃഷ്ണൻ ഒരാപത്തും വരുത്താതെ എല്ലാ അപകടത്തിൽ നിന്നും രക്ഷിച്ചു വച്ചിട്ടുണ്ടാവും അവനെ…… …. വൈകാതെ അവൻ നിന്റെ മുന്നിലേക്ക് എത്തുക തന്നെ ചെയ്യും… “”……………….. റോസ് പിന്നെയും ഇങ്ങനെ ഓരോന്നും പറഞ്ഞ് രാജിയെ സന്തോഷപ്പെടുത്താൻ ശ്രമിച്ചു …….
“” താൻ പറഞ്ഞ വാക്കുകൾക്ക് രാജിയിൽ ചെലുത്താൻ കഴിഞ്ഞ സ്വാധീനം ചെറുതല്ല എന്ന് റോസിന് പോലും പിന്നീടുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോ മനസ്സിലായി…………….. അതുവരെ കരഞ്ഞു തളർന്നിരുന്ന അവൾ ഇപ്പൊ കരച്ചിലൊക്കെ നിർത്തി ഒരു കൊച്ചു കുട്ടിയെപ്പോലെ റോസിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്. . ……..
“” അപ്പൊ , ന്റെ ചെക്കന് ഒന്നും പറ്റിയിട്ടുണ്ടാവില്ല അല്ലെ………………………… അവൾ തന്റെ സമാധാനത്തിന് ഒന്നൂടെ റോസിനോട് ചോദിച്ചു….
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?