“” ഇല്ല്ല….. പൂർണ്ണ ആരോഗ്യത്തോടെ അവൻ മടങ്ങി വരും …. ഉറപ്പ്……………………….. “” നാളെ ഇനി മറിച് സംഭവിച്ചാൽ ഇവള് തകർന്ന് പോവും എന്ന് അറിയാമെങ്കിലും അപ്പൊ അങ്ങനെ പറയാനാണ് റോസിന് തോന്നീത്………..
“” അയ്യോ…… ഒറ്റ മിനിട്ടെ……….. “”………….. രാജി വേഗം കൃഷ്ണന്റെ ഫോട്ടോയുടെ മുന്നിലേക്ക് കുതിച്ചു…..
“” ന്റെ കൃഷ്ണാ ……. സോറീട്ടോ… നേരത്തെ പറഞ്ഞതിന്……. ഞാൻ അപ്പൊ …… ………… ദേ…. ഞാൻ അങ്ങനെ പറഞ്ഞൂന്ന് വച് ന്റെ ചെക്കനെ രക്ഷിക്കുന്നത് നിർത്തല്ലേട്ടോ…. പ്ലീസ്…………… “”………………….. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൃഷ്ണനോട് സംസാരിക്കുന്നത് ചെറിയൊരു ഭയത്തോടെയാണ് റോസ് നോക്കിയിരുന്നത്….. ….
“” ഇനി തന്റെ കൂട്ടുകാരിക്ക് ഭ്രാന്താണോ……… അതേ…. മുഴുഭ്രാന്താണ് അവൾക്ക്………… രഞ്ജിത്തെന്ന ഭ്രാന്ത്…………. അതിനുള്ള ഏക മരുന്ന് അവൻ തിരികെ വരിക എന്നതാണ്…………….. ” കർത്താവേ…. അവനെ വേഗം ഇങ്ങോട്ട് എത്തിക്കണേ, ഒരാപാത്തും കൂടാതെ…………………. റോസ് തന്റെ മനമുരുകി പ്രാർത്ഥിച്ചു…..
“” ദേ…… അവൻ തിരികെ വരുമ്പോ ഇങ്ങനെ കരഞ്ഞു തളർന്നിരുന്നാ അവൻ മൈൻഡ് പോലും ചെയ്യില്ലാട്ടോ……. ഇപ്പൊ തന്നെ കണ്ടില്ലേ ആകെ കോലം കെട്ടു പെണ്ണ്…………….. ഇങ്ങട് വന്നേ … പോയി വല്ലതും കഴിക്കാ……………………..” …റോസ് അവളുടെ കൈ പിടിച്ച് വലിച്ചു……
“” ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടി രഞ്ജിത്ത് തിരികെ വരുമ്പോ തന്റെ കെട്ട കോലo കാണണ്ടല്ലോ… തന്റെ സൗന്ദര്യം ഒട്ടും കുറയാതെ അവന് കൊടുക്കണ്ടേ….. … ഈ ചിന്തകൾ രാജിയെ അവളുടെ ഒപ്പം ചെല്ലാൻ പ്രേരിപ്പിച്ചു……..
“” അമ്മേ …….. എന്തേലും കഴിക്കാൻ എടുത്തേ….. വിശന്നിട്ടു വയ്യ……. “”……………… റോസ് വിളിച്ച് കൂവിയപ്പോ തന്നെ ആവി പറക്കുന്ന പുട്ടും കടലക്കറിയും ആയി ആ അമ്മ അങ്ങോട്ടേക്ക് എത്തി……….
“” വിളമ്പി വച്ചപ്പോ ആർത്തിയോടെ തന്റെ മുന്നിൽ ഇരുന്ന് തിന്നുന്ന മകളെ കണ്ടപ്പോ ആ മാതൃഹൃദയം നിറഞ്ഞു…………….
” എന്ത് മാജിക്കാ നീ ചെയ്തേ എന്ന അമ്മയുടെ നോട്ടത്തിന് ഒന്ന് കണ്ണിറുക്കി കാണിച്ചതല്ലാതെ റോസ് ഒന്നും പറഞ്ഞില്ല……. “”””……..
“” കഴിച്ചൊക്കെ കഴിഞ് കുറച്ച് നേരം ആ അമ്മയും 2 മക്കളും കൂടി കുറച്ച് നേരം തമാശയൊക്കെ പറഞ്ഞിരുന്നു……………. അവസാനം രാജിയെ ഉന്തിത്തള്ളി കുളിക്കാൻ കേറ്റിയതും റോസ് തന്നെയാണ്…… അതിനും അവൾ ഉപയോഗിച്ചത് രാജിയുടെ ലഹരി തന്നെയാണ്…
“” ഡീ പെണ്ണെ……, സത്യം പറയടീ എത്ര നാളായി കുളിച്ചിട്ട് …. “”…………..
“” അതിന് തലയും കുമ്പിട്ട് ഇരുന്ന് രാജി വിരൽ ഉയർത്തി നാണത്തോടെ 2 എന്ന് കാണിച്ചു……….. ” കരച്ചിലിന്റെ ഇടക്ക് കുളിക്കാൻ പോലും വിട്ടുപോയിരുന്നു ആ പാവം….
“” ചുമ്മാതല്ല …… നാറീട്ട് വയ്യ…… പോയി കുളിക്കടി……. ദേ ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ…. അവൻ തിരികെ വരുമ്പോ ഈ നാറിയ മേലായിട്ട് ചെന്നാലുണ്ടല്ലോ…. അടുത്ത ട്രെയിനും പിടിച്ച് ചെക്കൻ നാട് വിടും മോളേ… …… പിന്നെ വേണേൽ കുളിച്ചൊരുങ്ങിയൊക്കെ നിന്നാ………………………. “””…….
“” പോടീ പട്ടീ….. “”……… അടുത്തത് അവൾ പറയാൻ പോകുന്നത് A ആയതിന്റെ പേരിൽ അവളുടെ തലക്കിട്ടു ഒരു കൊട്ടും കൊടുത്ത് രാജി ചിരിയോടെ ബാത്റൂമിലേക് ഓടി……………….
“” അവളുടെ ആ പഴയ പ്രസരിപ്പും, സന്തോഷവും തിരികെ കണ്ടപ്പോഴാ റോസിന് ഒരു സമാധാനം കിട്ടീത്….. എത്ര നാള് ഇതിന്റെ ആയുസ്സ് ഉണ്ടാവും എന്നൊന്നും അറിയില്ല ,, പക്ഷെ …. തന്റെ കൂട്ട് കാരിയെ ദുഃഖങ്ങൾക്ക് വിട്ട് കൊടുക്കാൻ റോസ് ഒരുക്കമല്ലായിരുന്നു…………
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?