“” അതേ… സത്യമാണ്…. ഞാൻ കേട്ടത്., വെള്ളം ഒഴുകുന്നതിന്റെ ശബ്ദം തന്നെയാണ്….. അതിന്റെ തെളിവാണ് ഇപ്പൊ എനിക്ക് മുന്നിലൂടെ ഒഴുകുന്ന ആ കൊച്ചരുവി …… വെള്ളം കണ്ട ഞാൻ ഒട്ടും ആലോചിച്ചു സമയം കളയാൻ നിന്നില്ല .. വേഗം എന്റെ ഷർട്ടും , ടി ഷർട്ടും അഴുക്ക് പുരണ്ട ജീൻസും ഊരി മാറ്റി., അതൊക്കെ അടുത്തിരുന്ന പാരപ്പുറത്തേക് മാറ്റിവച് , . ഇട്ടിരുന്ന ബോക്സറിൽ തന്നെ ഞാനാ അരുവിയിലേക്ക് ഇറങ്ങാൻ തുടങ്ങി…. നല്ല തെളിനീര് പോലത്തെ വെള്ളം… ഒഴുക്ക് വെള്ളം ആയത് കൊണ്ട് തന്നെ ശുദ്ധമാണ്… ആദ്യം തന്നെ ഞാൻ കൊറേ വെള്ളം വെറുംവയറ്റിൽ അങ്ങ് കുടിച്ചു…. ഇന്നലെ മുതൽ ഉണങ്ങിക്കിടന്ന ആമാശയവും , കുടലുമൊക്കെ ഒന്ന് അയഞ്ഞു… രാത്രിയിലെ മഞ്ഞായിരിക്കും ഏ അരുവിയിലെ വെള്ളത്തെ ഇങ്ങനെ തണുപ്പിച്ചത്.., ഞാൻ വെള്ളം കുടിക്കുന്നതിന്റെ ഇടയിൽ ഓർത്തു…..
“” പാറയിൽ പിടിച്ച് ഞാൻ ആ അരുവിയിലേക് ഇറങ്ങി….. ഇളം തണുപ്പുള്ള ആ വെള്ളം ശരീരം മുഴുവൻ തട്ടിയപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി…… എന്റെ നെഞ്ചിന് തൊട്ട് താഴെ വരെയേ വെള്ളത്തിന് ആഴമുള്ളൂ…. മെല്ലെ ഒന്ന് നടന്ന് ഞാൻ മേല് മുഴുവൻ തണുപ്പിച്ചു…
” പാറക്കെട്ടിന്റെ ഇടയിലൂടെ ഇറങ്ങാൻ കഴിയുന്ന ആ അരുവിയിൽ കിടന്ന് ഞാൻ ചുറ്റുമുള്ള കാഴ്ചകളൊക്കെ ഒന്ന് നോക്കി….. അവിടെ നിന്ന് നോക്കിയാ മരങ്ങളൊക്കെ കൂടുതൽ തിങ്ങി നിക്കുന്നത് പോലെ.., അവയുടെ ഇടയിലുള്ള ഗ്യാപ് പോലും കുറഞ്ഞത് പോലെ എനിക്ക് തോന്നി… , ഇടക്ക് കാലിൽ എന്തോ വന്ന് കൊത്തുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുകൾ പ്രകൃതിയിൽ നിന്ന് മോചിപ്പിച് വെള്ളത്തിലേക്ക് നോക്കുന്നത്……..
“” ഞങ്ങളെയും കൂടി മൈൻഡ് ചെയ്യടോ എന്ന് പറഞ്ഞ് കുറച്ച് കൊച്ച് മീനുകൾ , ചിലതൊക്കെ ഇളം വെള്ള നിരത്തിലും ബാക്കിയുള്ളതൊക്കെ ഒരുതരം ചുവപ്പ് കലർന്ന വെള്ള നിരത്തിലും….. അവരെയൊക്കെ വളരെ അടുത്ത് നിന്ന് കാണാൻ വേണ്ടി ആ അരുവിയിൽ മുങ്ങി…… പെട്ടെന്ന് വെള്ളം അനങ്ങിയപ്പോ അവയെല്ലാം ശര വേഗത്തിൽ എങ്ങോ ഓടിയോളിച്ചു….. ശ്വാസം എടുക്കാൻ വേണ്ടി പൊങ്ങിയ ഞാൻ ഇളം കാറ്റിന്റെ തഴുകലുകൾ ശെരിക്കും ആസ്വദിച്ചു………
“” ആഹഹാ…. മതി മതി കുസൃതിയൊക്കെ…. അമ്മേ.. ആഹഹാ……. “”””” …
പെട്ടെന്ന് അവളുടെ ശബ്ദം കേട്ട ഞാൻ ഒന്ന് ഞെട്ടി…. സത്യത്തിൽ ഞാൻ ആ കാര്യം തന്നെ വിട്ട് പോയിരുന്നു….
“” കുറച്ചപ്പുറത്തു മാറി ഒരു വലിയ പറ കാണുന്നുണ്ട് , അവിടെ നിന്നാണ് ഒച്ച കേട്ടത്…. ഞാൻ വേഗം ഒച്ച കേട്ടിടത്തേക്ക് ചെന്നു…..
” നോക്കുമ്പോൾ വെള്ളത്തിന്റെ നടുക്ക് ഒരു കൊച്ചു പാറ , അതിൽ ഇരുന്ന് കൊണ്ട് വെള്ളത്തിൽ കാലു മുഴുവൻ മുക്കിയിട്ട് മീനുകളോട് സല്ലപിക്കുകയാണ് അവൾ…
“” ഡീ….. “”” കൊറേ നേരം എന്നെയിട്ട് ഓടിച്ച അവളെ കണ്ടപ്പോൾ ഞാൻ അലറി……
“” ബ്ലും…. “” എന്റെ ഒച്ച കേട്ട അവൾ ആ പാറപ്പുറത്തുനിന്നും വെള്ളത്തിലേക്ക് വീണു……. പെട്ടെന്നുള്ള വീഴ്ചയിൽ ഒന്ന് മുങ്ങിയ ശേഷം അവൾ വേഗം പൊങ്ങി എഴുന്നേറ്റു.. എന്നിട്ട് പരിഭ്രാന്തിയോടെ ചുറ്റും നോക്കാൻ തുടങ്ങി……..
“”” പെട്ടെന്ന് എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് പേടി കലർന്ന ഒരു ഭാവം വിരിഞ്ഞെങ്കിലും , അടുത്ത നിമിഷം അവളിൽ ഒരു ആശ്വാസഭാവം ആണുണ്ടായത്…
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?