?രാവണചരിതം 4 [LOVER] 1514

“” അതിന് ഇപ്പൊ കോളേജ് മുഴുവൻ പോലീസും പട്ടാളവും ആണ്…… ഓരോരുത്തരെയും മാറ്റി നിർത്തി ചോദ്യം ചെയ്യുന്ന അവരും,, മറുഭാഗത്ത് ഒരു ഉത്തരവാദിത്വവും ഇല്ലാതെ 2 കുട്ടികളുടെ മിസ്സിങ്ങിന് കാരണക്കാരായ കോളേജ് അടച്ചു പൂട്ടിക്കാൻ നടക്കുന്ന കുറച്ച് പേര്….. ഇപ്പൊ അവിടെ മുഴുവൻ പ്രശ്നത്തിലാ…………”””……… രാജി പറഞ്ഞു………

“” എന്തായാലും നീ നാളെ കോളേജിലേക് ചെല്ല്….. ഇവിടെ ഇങ്ങനെ അടഞ്ഞു കൂടി ഇരുന്ന് വേണ്ടാത്ത ഒന്നും ചിന്തിച്ചു കൂട്ടണ്ട….. “”………… റോസ് അവളെ ഉപദേശിച്ചു………. അത് ശെരിയാണെന്ന് അവൾക്കും തോന്നി……

“” അന്ന് വൈകുന്നേരം വരെ രാജികയുടെ ഒപ്പം കൂട്ടിരുന്നിട്ട് അവൾ നോർമൽ ആയി എന്ന് ഉറപ്പ് വരുത്തിയ ശേഷമേ റോസ് അവിടുന്ന് പോയൊള്ളൂ………….. ”

“”” പിറ്റേന്ന്,….. …….

“” എന്തായി പ്രശ്നമൊക്കെ……. “”……………. സ്റ്റാഫ് റൂമിലേക്ക് കേറിക്കൊണ്ട് രാജിക അനിത മിസ്സിനോട് ചോദിച്ചു……

“” ഒന്നും പറയണ്ട മിസ്സേ…….. നേരെ ചൊവ്വേ ക്ലാസ്സ്‌ പോലും എടുക്കാൻ പറ്റണില്ല……. എന്നാ പിന്നെ ഈ കുന്തം അങ്ങട് അടച്ചിട്ടൂടെ.. അതൂല്ല….. …. ഇത് ചുമ്മാ ആളെ വെറുപ്പിക്കാനായിട്ട് …………………. മൊബൈലിൽ തന്നെ തൊണ്ടിക്കൊണ്ട് അനിത മറുപടി പറഞ്ഞു…………….

“” രാജിക മെല്ലെ അവിടെ നിന്നിറങ്ങി അവന്റെ ക്‌ളാസിലേക് നടന്നു…., പോലീസിന്റെ ചോദ്യം ചെയ്യൽ എല്ലാം ക്രമത്തിന് നടക്കുന്നത് കൊണ്ട് എല്ലാരും കോളേജിൽ ഉണ്ടായിരുന്നു…, പക്ഷെ ഒറ്റ ക്‌ളാസിലും ആരും പഠിപ്പിക്കുന്നില്ല………………….

“” അർജുൻ…… കം വിത്ത്‌ മീ….. “”………….. അവൾ അവന്റെ ക്ലാസ്സിലേക്ക് കേറി ഒരു മൂലക്ക് ബെഞ്ചിൽ തലയും കുമ്പിട്ടിരുന്ന അർജുനെ വിളിച്ച് പുറത്തേക്ക് കൊണ്ടുപോയി … ………

“”” മിസ്സ്‌….. എനിക്കൊന്നും അറിയില്ല മിസ്സ്‌ …. ഇതിപ്പോ എന്തോ ഞാൻ അവനെ കൊണ്ടോയി കൊലക്ക് കൊടുത്ത പോലെയാ ഓരോരുത്തരും ചോദ്യം ചെയ്യുന്നേ…….. “”…………………… വരാന്തയിൽ കൂടെ നടക്കുമ്പോൾ അർജുൻ അവളോട് പറഞ്ഞു…..

“” സീ അർജുൻ….. ഞാൻ ഒരിക്കലും ഒരു ടീച്ചർ ആയിട്ടല്ല ഇപ്പൊ നിന്റെ മുന്നിൽ നിക്കുന്നത്…… എനിക്കവൻ ആരായിരുന്നെന്ന് എങ്ങനെ പറഞ്ഞുതരണം എന്ന് പോലും എനിക്കറിയില്ല……… ഈ കോളേജിൽ ഞാൻ എപ്പോഴും അവനെ കണ്ടിട്ടുള്ളത് നിന്റെയൊപ്പമാണ്….. നിന്നോട് പറയാത്ത ഒന്നും അവനില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ നിന്നെ തന്നെ വിളിച്ചത്……….. അതുകൊണ്ട് ഒരു ടീച്ചറുടെ ആജ്ഞയല്ല …… ഒരു പച്ചയായ സ്ത്രീയുടെ അപേക്ഷയാണ് പറയണം….., എല്ലാം…. അന്നത്തെ സംഭവം ഉൾപ്പെടെ…… പ്ലീസ്‌…. ……………. “…………………

“” കണ്ണീരിൽ മുങ്ങി, കൈകൾ കൂപ്പി തന്റെ മുന്നിൽ നിക്കുന്ന രാജി മിസ്സിനെ കണ്ടപ്പോ അർജുന് എന്ത് പറയണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി……………………….

” ഒടുവിൽ , വീണ്ടും വീണ്ടുമുള്ള അവളുടെ ചോദ്യത്തിൽ അർജുൻ പറഞ്ഞു തുടങ്ങി………. അന്നവന്റെ ബാഗിൽ നിന്ന് അതൊക്കെ കണ്ടെടുത്തതും , അവന്റെ വീട്ടിൽ പ്രശ്നം ആയതും, തല്ലു നടന്നതും, അതിന്റെ ശെരിക്കുള്ള കാരണം അവൻ തന്നോട് പറഞ്ഞപോലെ രാജികയോടും അവൻ പറഞ്ഞു…… ഹോസ്റ്റലിൽ തന്റെ പ്രാണന് നേരിടേണ്ടി വന്ന കയ്പ്പുള്ള അനുഭവങ്ങൾ ഒക്കെ നെഞ്ച് തകർത്താണ് രാജികയുടെ ചെവികളിൽ എത്തിയത്…………. അവസാനം അവൻ ചുമ്മാ പുറത്ത് നിക്കാൻ പോവുകയാണെന് പറഞ്ഞാ എന്റടുത്തുന്ന് പോയത്……… “”…………….. അവൻ പറഞ്ഞു നിർത്തി…………. അപ്പോഴും ഇതെല്ലാം കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു രാജിക………..

“”” ശെരി… അർജുൻ പൊക്കോളൂ….. നമ്മൾ തമ്മിൽ ഇതൊക്കെ സംസാരിച്ചെന്നു വേറെ ആരും അറിയണ്ട……. ഓക്കേ… “??……………….. രാജിക അവനോട് ചോദിച്ചു…..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

211 Comments

Add a Comment
  1. എന്റെ മോനെ പൊളിച്ചു

  2. aanandham movie thodangie bear gryllsnte man vs wild ayallo

  3. Dr neethipaalikkuka ?

Leave a Reply

Your email address will not be published. Required fields are marked *