?രാവണചരിതം 4 [LOVER] 1514

‘” 2 ദിവസമായി അവനെ കാണാതെ പോയിട്ട്…, ആ നിങ്ങൾ അറിഞ്ഞു കാണുമല്ലോ…….. ” ഒരു മുഖവുരയോടെ അവൾ പറഞ്ഞു തുടങ്ങി……..

“” നിങ്ങള് ശെരിക്കും അവന്റെ അച്ഛനും അമ്മയും തന്നെയാണോ…… ഛെ….. ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളോട്…. വല്യ പണവും പത്രമാസും ഉണ്ടാക്കുന്നതിന്റെ മുന്നേ ആദ്യം പോയി മക്കളെ വളർത്താനും , അവരുടെ മനസ്സറിയാനും പഠിക്ക്……. വല്ല ആളുകളും പറഞ്ഞത് കേട്ട് സ്വന്തം മകനെ വീട്ടിന്ന് ആട്ടിയിറക്കാൻ മാത്രം വിഡ്ഢികളാണോ നിങ്ങൾ…………. നിങ്ങൾ ….. നിങ്ങൾ 2 പേര് ചെയ്ത ബോധക്കേട് കൊണ്ട് അവൻ എത്രമാത്രം അനുഭവിച്ചു എന്ന് അറിയോ …………. ഇന്നവന്റെ നിഴൽ കാണാനുള്ള അവകാശം പോലും നിങ്ങൾക്കില്ല………. സത്യം പറഞ്ഞാ വെറുപ്പ് തോന്നുന്നു നിങ്ങളുടെ മുഖത്ത് നോക്കാൻ തന്നെ………. “””

” അമ്മേ….. “”…. അപ്പോഴേക്കും വിനു അങ്ങോട്ട് വന്നു…, അവൻ വന്നപ്പോ രാജിക ഒന്ന് നിർത്തി…………

“” ഓ…. ഇതിനെയെങ്കിലും നല്ല പോലെ വളർത്തണം… അപേക്ഷയാണ്……… നിങ്ങൾക്ക് അതിനുള്ള കഴിവില്ല എന്നറിയാം…… തീരെ പറ്റില്ല…, മൂത്ത മകന്റെ പോലെ ഇവനെയും വളർത്തി അവസാനം കൊണ്ടോയി കൊല്ലാൻ ആണെങ്കിൽ ഇപ്പൊ തന്നെ വല്ല അനാഥാലയത്തിലും കൊണ്ടോയി ആക്കിക്കോ….. അവിടെ ഇതിലും നന്നായി അവൻ വളരും …… …. “” മാതാ പിതാക്കൾ ആണത്രെ…. ഛെ………….. “””………. ആ വാക്കിന്റെ വിലയറിയോ നിങ്ങൾക്ക്……. …. “”……. ഒരു പക്ഷെ അന്ന് നിങ്ങൾ അവന്റെ ഭാഗം കൂടി ഒന്ന് കേൾക്കുകയോ , അതൊന്നു വിശ്വസിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്ന് ചിലപ്പോ അവനെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിഞ്ഞേനെ………… നിങ്ങൾക്കറിയോ സ്ത്രീയെ… അവനിന്തിനാ അന്ന് അന്നവിടെ തല്ലുണ്ടാക്കിയതെന്ന്‌………….. സ്വന്തം അമ്മയെ മോശമായി ചിത്രികരിക്കുന്നത് കേട്ടാൽ നട്ടെല്ലുള്ള ഒരു ആൺമക്കളും അതും കേട്ട് മിണ്ടാതെ ഇരിക്കില്ല…. പറഞ്ഞവന്റെ മോന്തയിടിച് പൊളിക്കും അതേ അവനും ചെയ്തുള്ളൂ…. അവൻ ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല……… പക്ഷെ, അവൻ നിങ്ങള്ക് കല്പിച്ച വിലക്കൊന്നും നിങ്ങൾക്ക് ഒരു അർഹതയും ഇല്ലെന്ന് നിങ്ങൾ തെളിയിച്ചു……………… “” ……………….

“” അവൾ പറയുന്നതൊക്കെ കേട്ട് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു അവരപ്പോഴും…. “”………

“” ഇത്രേം ഇവിടെ വരെ വന്ന് പറയണം എന്ന് തോന്നി… അതാ ഞാൻ പറഞ്ഞത്…….. ഇരുട്ട് പിടിച്ച ഇടുങ്ങിയ മനസ്സുള്ള നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാം , എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് വേണ്ടി പറഞ്ഞതാ…….. ശെരി……. ഞാൻ ഇറങ്ങുന്നു……… “””……………. ഇത്രയും പറഞ്ഞ് രാജിക തിരിഞ്ഞു………..

“”” ആ…….. മോനൂ…………. മോനൂന്റെ ചേട്ടായി ഇപ്പഴും ഹീറോ തന്നെയാണ് ട്ടോ….. ചേട്ടായി ഒരു തെറ്റും ചെയ്തട്ടില്ല…, ആരോ ചതിച്ചതാ മോന്റെ ചേട്ടനെ… ഇവരാ. ,, … ആ ശെരിക്കുള്ള കുറ്റക്കാരെ രക്ഷിച് മോന്റെ ചേട്ടനെ ഈ ഗതിയിൽ ആക്കീത്…… ഇവരൊക്കെ ഓരോന്നും പറയും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോൻ ഒരിക്കലും ചേട്ടനെ വെറുക്കരുത് കേട്ടോ…………. “””””” വിനുവിന്റെ കവിളിൽ ഒന്ന് സ്നേഹത്തോടെ തലോടിയിട്ട് രാജിക തിരികെ നടന്നു………… അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകയായിരുന്നു അപ്പൊ………………….

“”” ഇനിയും തനിക്ക് ലക്ഷ്യങ്ങളുണ്ട്….. പലതും തനിക്ക് ചെയ്ത് തീർക്കേണ്ടതുണ്ട്…….. ഒരു കാര്യം മാത്രം ഉറപ്പാണ്….. തന്റെ രഞ്ജിത്തിന്റെ മനസ്സ് വേദനിപ്പിച്ച ഒരൊറ്റ മനുഷ്യകുഞ്ഞിനെ പോലും ഞാൻ വെറുതെ വിടില്ല.. “””””…………….. മനസ്സിൽ കുറച്ച് കണക്കുകൂട്ടലുകളുമായി അവൾ വണ്ടി മുന്നോട്ട് എടുത്തു…………….

 

“”” ഒരു 200 മീറ്റർ പോയിക്കാണും…., അവളുടെ മുന്നിൽ ഒരു കറുത്ത ഹോണ്ട സിറ്റി കാർ ഒരു നീണ്ട ഹോണിന്റെ അകമ്പടിയോടെ അവളുടെ വണ്ടിയുടെ വട്ടം വന്ന് നിന്നു…………….. ……

 

……

തുടരും….
LOVER……

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

211 Comments

Add a Comment
  1. എന്റെ മോനെ പൊളിച്ചു

  2. aanandham movie thodangie bear gryllsnte man vs wild ayallo

  3. Dr neethipaalikkuka ?

Leave a Reply

Your email address will not be published. Required fields are marked *