?രാവണചരിതം 4 [LOVER] 1514

“”” അച്ഛന് പിണ്ഡം വെക്കാൻ ആണോടി രാവിലെ തന്നെ എഴുന്നേറ്റ് ഓടിയത്………………. ഞാൻ വീണ്ടും ശബ്ദം ഉയർത്തി……

“” അത്….. രാവിലെ വെറുതെ ….. നടന്ന്………. എന്റെ ഭാവമാറ്റം അവളിൽ ഭയം നിറച്ചപ്പോൾ അവൾ വാക്കുകൾക്ക് വേണ്ടി വിക്കി…….

“”” ഞാൻ ഒരു ചെറിയ ബോക്സർ മാത്രം ധരിച്ചാണ് അവളുടെ മുന്നിൽ നിക്കുന്നതെന്ന ചിന്ത എന്നെ വേഗം അവിടുന്ന് മാറാൻ പ്രേരിപ്പിച്ചു….. വേഗം 2-3 തവണ ഒന്ന് മുങ്ങിയ ശേഷം ഞാൻ അരുവിയിൽ നിന്ന് കേറി… മുഷിഞ്ഞ ടി ഷർട്ട്‌ ആ വെള്ളത്തിൽ ഒന്ന് നന്നായി കൂട്ടിതിരുമ്പി ഞാൻ ആ പാറപ്പുറത്തേക് ഇട്ട ശേഷം ഷർട്ടും ജീൻസും വലിച്ച് കേറ്റി…….

“” അപ്പോഴേക്കും ഒന്ന് ചെറുതായി മുരടനക്കി അവൾ അങ്ങോട്ടേക്കെത്തി……….. “”

“” ഇനി ഏതേലും കാലിന്റെ എടേലോട്ട് പോവുവാണേൽ ഒന്ന് പറഞ്ഞേക്കണം.. വേറൊന്നും കൊണ്ടല്ല നീ അന്ത്യശ്വാസം വലിക്കുന്നത് കാണാൻ ഉള്ള കൊതികൊണ്ട് പറഞ്ഞതാണ്…… “””” ഞാൻ അവളുടെ തൊട്ടടുത് നിന്നിട്ടും നല്ലോണം ഒച്ച ഉയർത്തി തന്നെ പറഞ്ഞു……..

“” മ്മ്… “” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു…..

“” അവിടെ ഒരു എന്തോ ഉണ്ടായിക്കിടക്കുന്നുണ്ട്, കണ്ടിട്ട് കഴിക്കാൻ കൊള്ളാവുന്നതാണെന്ന് തോന്നുന്നു…………… “”” അവളെ മറികടന്നു മുന്നോട്ട് നടന്ന് തുടങ്ങിയ ഞാൻ പിന്നിൽ നിന്നുള്ള അവളുടെ ഡയലോഗ് കേട്ട് ബ്രേക് വലിച്ച പോലെ അവിടെ നിന്ന് പോയി…

“” ഞാൻ പിന്നോട്ട് നോക്കിയപ്പോൾ അവൾ എനിക്ക് കൈ ചൂണ്ടി ആ സ്ഥലം കാണിച്ചു തന്നു….. “”

“” എന്ത്‌ തിന്നാൻ കിട്ടിയാലും കഴിച്ച് പോകുന്ന അവസ്ഥയിൽ ആയിരുന്ന ഞാൻ അവള് കാണിച്ചു തന്ന ആ ദിശയിലേക് നടന്നു……..

” ഒരു പത്തുപതിനഞ്ചു മിനിറ്റോളം നടന്ന് , ഒടുവിൽ കൊറേ പടുകൂറ്റൻ മരങ്ങളുടെ നടുക്ക് അതികം ഉയരമില്ലാത്ത കുറച്ച് മരങ്ങളുടെ മുന്നിൽ ചെന്ന് നിന്നു…..

“” മരത്തിൽ ഉണ്ടായിക്കിടക്കുന്ന ആ സാധനം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി….. “”” മംഗോസ്റ്റീൻ “””… എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങൾ ആയിരുന്നു അത്… നമ്മുടെ നാട്ടിൽ അധികം സുലഭം അല്ലാത്ത ഐറ്റം…..

” വലിയ ഇലകളുടെ മറവിൽ കൊമ്പിന്റെ അറ്റത്ത് അവ ഉണ്ടായികിടക്കുന്നു….. കൊറേയെണ്ണം ഓറഞ്ചു കലർന്ന മഞ്ഞ നിറത്തിലുള്ളവയാണെങ്കിലും , അടുത്ത് തന്നെ കടും പർപ്പിൾ നിറത്തിലുള്ള പച്ചതൊപ്പി വച്ച പോലെയുള്ള ഞെട്ടുകൾ ഉള്ള പഴുത്തതും ഉണ്ടെന്ന് കണ്ടപ്പോൾ ഞാൻ ഹാപ്പി ആയി……

“” ഇതൊക്കെ കണ്ടപ്പോ ഞാൻ പിന്നെ ഒന്നും നോക്കിയില്ല ,,, നേരെ വലിഞ്ഞു കേറി ആ മരത്തിന്റെ മണ്ടക്ക്….. “” മരംകേറ്റത്തിൽ ഞാൻ ഇപ്പൊ ഒരു എക്സ്പേർട്ട് ആയി എന്നെനിക്ക് തന്നെ മനസ്സിലായി….. കേറിയ പാടെ ഞാൻ കൊറേ പഴുത്ത മംഗോസ്റ്റീൻ പറിച്ച് താഴെക്കിട്ടു… വിശപ്പടക്കാവുന്നതിലും അധികം ആയി എന്ന് തോന്നിയപ്പോൾ മരത്തിൽ നിന്നിറങ്ങി…….

“”” ആർത്തി മൂത്ത ഞാൻ പറിച് താഴെക്കിട്ടതിൽ പകുതിയിലധികം എനിക്ക് വേണ്ടി എടുത്തു ., ശേഷിക്കുന്ന കുറച്ച് മാത്രം അവൾക്കായി അവിടെ ഇട്ടിട്ട് ഞാൻ എന്റേത് കഴിച്ച് തുടങ്ങി…….

“” ആ മരത്തിൽ തന്നെ ഇടിച്ച് അവ പിളർത്തി അതിന്റെ ഉള്ളിലെ ജെല്ലി പോലത്തെ കഴമ്പ് ഞാൻ കൊതിയോടെ കഴിച്ചു…. അവൾ കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ ശ്രദ്ധിക്കാനേ നിന്നില്ല…. കുറച്ച് നേരത്തെ അംഗത്തിന് ഒടുവിൽ ഞാൻ അത് മുഴുവൻ തീർത്ത് എഴുന്നേറ്റു…. രാവിലെതന്നെ വിശപ്പും , ദാഹവും മാറിയപ്പോൾ എന്തെന്നില്ലാത്ത ഒരു എനെർജി വന്നത് പോലെ……….

“” ഈ സ്ഥലം , എന്തായാലും കൊള്ളാം… അടുത്ത് തന്നെ അരുവിയുണ്ട്… ദേ ഇപ്പൊ കഴിക്കാൻ ഉള്ള പഴങ്ങൾ ഉണ്ട്…, മാത്രമല്ല ഒരു ശാന്തത ഒക്കെ ഉണ്ട്………. ഞാൻ മനസ്സിൽ ഇനിയങ്ങോട്ട് ആ സ്ഥലത്ത് തന്നെ അന്തിയുറങ്ങാൻ ഉള്ള കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു………..

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

211 Comments

Add a Comment
  1. എന്റെ മോനെ പൊളിച്ചു

  2. aanandham movie thodangie bear gryllsnte man vs wild ayallo

  3. Dr neethipaalikkuka ?

Leave a Reply

Your email address will not be published. Required fields are marked *