അപ്പോഴേക്കും തളർന്നു വീണ അവൾ ആ മണ്ണിൽ എഴുന്നേറ്റിരുന്നു….”” ഇതിന്റെ അടുത്തെങ്ങാനും നിന്റെ ശ്വാസം പോലും വീണാ… നായിന്റെ മോളെ, അന്ന് എന്റെ കൈ കൊണ്ട് നീ തീരും…… മനസ്സിലായാ…….. “””” അവസാന പുകയും ഉള്ളിലേക്ക് വലിച് കേറ്റി ഞാൻ അവളോട് പറഞ്ഞു……
“”” തീരെ കനം കുറഞ്ഞ ഒരു മൂളൽ ആയിരുന്നു അതിനും അവളുടെ മറുപടി……… “”
“” രാത്രിയിലേക് കത്തിക്കാൻ കുറച്ച് വിറകുകൾ ബാക്കി ഉള്ളത് കൊണ്ടും, ഇത്രയും നേരം നടന്ന് ക്ഷീണിച്ചത് കൊണ്ടും ഞാൻ കുറച്ച് നേരം ഒന്ന് വിശ്രമിക്കാൻ വേണ്ടി മെല്ലെ , ആ കൂട്ടിൽ മലർന്ന് കിടന്നു… “” ആ നാളെയാവട്ടെ അവളെക്കൊണ്ട് തന്നെ ഉള്ള വിറകൊക്കെ ചുമപ്പിക്കണം ,….. അത് മാത്രം പോരാ… വേർ എന്തെങ്കിലും ഒക്കെ കൊടുക്കണോല്ലോ…. ആ തത്കാലം ഇങ്ങനെ പോട്ടെ , ബാക്കിയൊക്കെ വഴിയേ കൊടുക്കാല്ലോ… ഇനി കൊറേ നാൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ………… “”” ഈ ചിന്തകളുമായി ഞാൻ മെല്ലെ കണ്ണുകൾ അടച്ചു………… ”
?
“”” മോളെ….. എത്ര ദിവസാന്നു വച്ചാ നീയിങ്ങനെ ഉണ്ണാതെയും ഉറങ്ങാതെയും മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുന്നെ….. എന്തേലും വന്ന് കഴിക്ക് മോളെ…… “””
“” ഒന്നും വേണ്ട അമ്മേ… തീരെ വയ്യ ഞാനൊന്ന് കിടക്കട്ടെ……… “””””
“” ഒരു വിതുമ്പലോടെ ആ അമ്മ തന്റെ മകളുടെ മുറി വീട്ടിറങ്ങി… ഇതിപ്പോ 2 ദിവസായി തന്റെ മകൾ ഇങ്ങനെ…… എന്നും വാ തോരാതെ സംസാരിച് തന്റെ ചെവിക്ക് ഒരു സ്വസ്ഥതയും തരാത്ത അവളിന്ന് മുറിക്കു പുറത്തേ ഇറങ്ങുന്നില്ല , ഏത് നേരവും കിടത്തം മാത്രം…. ഈശ്വരാ എന്താ എന്റെ കുഞ്ഞിന് പറ്റിയെ…………. ആ മാതൃഹൃദയം കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു…….
“” തന്റെ മകളുടെ പതിവില്ലാതെയുള്ള സ്വഭാവത്തിൽ പേടി തോന്നിയ ആ അമ്മ തന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന മോളുടെ അടുത്ത കൂട്ട് കാരിയെ തന്നെ വിളിച്ചു ……
“” ഹലോ… മോളെ.. റോസേ…. … “””
“”” ആ പറഞ്ഞോ അമ്മച്ചി…. എന്താ കാര്യം…….. അവളില്ലെ അവിടെ…… “””
“”” ഉണ്ട് മോളെ…. 2 ദിവസായിട്ട് ആരോടും ഒന്നും മിണ്ടാതെ ഒറ്റക്ക് ഇരുന്ന് എന്തോ വേദന തിന്നുകയാ എന്റെ കുട്ടി…… ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല…. എനിക്കാകെ പേടി തോന്നുവാ…… പറ്റൂച്ചാ മോൾ ഇങ്ങോട്ട് ഒന്ന് വര്വോ…… “””………… ഫോണിൽ കൂടി ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർതുള്ളികൾ മത്സരിച് പുറത്തേക്ക് ഒഴുകുകയായിരുന്നു……
“” അമ്മ ഫോൺ വച്ചേ…. ഒരു പതിഞ്ചു മിനിറ്റ് അതിനുള്ളിൽ ഞാൻ അവിടെ ഉണ്ടാവും., ഒന്നും പേടിക്കണ്ടാട്ടോ.. “”””………… റോസ് ആ അമ്മയെ സമാധാനപ്പെടുത്തി…..
“” പത്തു മിനിറ്റ് തികയുന്നതിന് മുമ്പ് ആ വീടിന്റെ മുന്നിൽ ഒരു വൈറ്റ് സ്വിഫ്റ്റ് വന്ന് നിന്നു…, “അതിൽ നിന്നിറങ്ങി റോസ് ആ വീടിന്റെ ഉള്ളിലേക്ക് വെപ്രാളപ്പെട്ടു നടന്നു…… “””
“” റോസിനെ കണ്ടതും ആ അമ്മ സാരിതലപ്പു കൊണ്ട് തന്റെ വിതുമ്പൽ മറച്ചു പിടിച്ച് കൊണ്ട് തന്റെ മകളുടെ മാറ്റത്തെ പറ്റി അവളോട് പറഞ്ഞു…..
“” എന്തുണ്ടെങ്കിലും എന്റെ കുട്ടി മോളോട് പറയാറുണ്ടല്ലോ , അതാ ഞാൻ മോളെ വിളിച്ചേ…. മോൾക്കറിയോ എന്താ എന്റെ കുട്ടിക്ക് പറ്റിയതെന്ന്….. എത്ര ഒതുക്കി നിർത്താൻ ശ്രമിച്ചിട്ടും ആ അമ്മയുടെ കണ്ണീർനദിയെ അവർക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല……
“”” ഇല്ലമ്മേ….. എന്നെ അവൾ വിളിച്ചിട്ട് കുറച്ചായി… എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അവൾ……….. അമ്മ പേടിക്കണ്ടാട്ടോ…. ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ…, അമ്മയുടെ മോളെ പഴയ പോലെ ആക്കിയിട്ടേ ഈ റോസ് ഈ വീട് വിട്ട് ഇനി പുറത്തേക്കിറങ്ങൂ… പോരെ………….. “””
“” ആ വാക്കുകൾ കേട്ടപ്പോൾ ആഴിയോളം സ്നേഹം നിറഞ്ഞ ആ മാതൃഹൃദയത്തിന്റെ ആവലാതി ഒന്ന് കുറഞ്ഞു………. “””
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?