?രാവണചരിതം 4 [LOVER] 1514

“” റോസ് ആ അമ്മയെ ആശ്വസിപ്പിച്ച ശേഷം തന്റെ ആത്മമിത്രത്തിന്റെ മുറിയിലേക്ക് നടന്നു……

“”” അവൾ മെല്ലെ റൂമിന്റെ വാതിൽ തുറന്നു…. ., അലമാര അലസമായി തുറന്നിട്ടിരിക്കുന്നു , മേശപ്പുറത്ത് , ബുക്കും കൊറേ വസ്തുക്കളും ആശ്രദ്ധമായി കിടക്കുന്നു … കട്ടിലിന്റെ ഒരു മൂലക്ക് കുറച്ച് ഡ്രസ്സ് കൂട്ടി ഇട്ടിരിക്കുന്നു…., അതിന്റെ നടുക്ക് ” അവൾ.. “” തലയും കുമ്പിട്ട് ഇരിക്കുന്നു…….

“” ഇങ്ങനെയൊന്നും ആയിരുന്നില്ല അവൾ….. താൻ കണ്ടതിൽ വച് ഏറ്റവും വലിയ വൃത്തിരാക്ഷസി, ഒരു വസ്തു പോലും തന്റെ മുറിയിൽ അശ്രദ്ധമായോ , സ്ഥാനം തെറ്റിയോ കിടക്കാൻ അവൾ അനുവദിക്കില്ല…. എല്ലാം അടുക്കും ചിട്ടയോടെയും കാത്ത് സൂക്ഷിക്കുന്ന ഒരുത്തി….. ” സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അവളുടെ സ്വഭാവം അങ്ങനെയാണ്.., ഇടക്ക് ഞങ്ങൾ കൂട്ടുകാരികൾ ഇങ്ങോട്ട് വരുമ്പോൾ അവളുടെ മുറിയും, എല്ലാം അടുക്കി വച്ചിരിക്കുന്നത് കണ്ട് ഞങ്ങൾ പോലും അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്…… അന്നൊക്കെ മനഃപൂർവം അവളെ ദേഷ്യം പിടിപ്പിക്കാൻ അവൾ ഒതുക്കി വച്ചതൊക്കെ സ്ഥാനം തെറ്റിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഇഷ്ടവിനോദം…. അന്നതൊക്കെ ചെയ്യുമ്പോൾ , അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവെക്കുന്നതും , ഞങ്ങളുമായി അടി പിടി കൂടിയതും , ഞങ്ങൾ തിരികെ എല്ലാം പഴയ പോലെ വച് കൊടുത്ത് അവളുടെ വാശി ശമിപ്പിച്ചതും എല്ലാം ഒരു സിനിമ പോലെ എന്റെ ഓർമ്മയിൽ പ്ലേ ആയി…….. “””..

“” ആ അവൾ ഇന്നീ നിലയിലൊക്കെ ആവണം എങ്കിൽ എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്…. “”

“”” രാജി….. “” . റോസ് മെല്ലെ വിളിച്ചു……..

“” അവളുടെ വിളികേട്ട് തലപൊക്കിയ രാജിയെ കണ്ട റോസിന്റെ ഉള്ളൊന്ന് പിടഞ്ഞു………. “” രാജിക അനിരുദ്ധ് “” എന്തൊരു മുഖശ്രീ ആണ് ആ കുട്ടിക്ക് , ആ മുഖത്തേക്ക് ഒന്ന് നോക്കിയേ സാക്ഷാൽ ദേവി തന്നെ, …. എന്നിങ്ങനെ പലരും രഹസ്യമായും പരസ്യമായും പൊക്കി പറയുമായിരുന്ന ഞങ്ങളുടെ രാജി…. ഇന്നവളുടെ കോലം… നോക്കി നിന്ന എന്റെ കണ്ണ് വരെ നിറഞ്ഞു പോയി……….. മുഖത്ത് ആ പഴയ പ്രസരിപ്പൊന്നും ഇപ്പൊ ഇല്ല , കരഞ്ഞു കരഞ് വാലെഴുതിയ പോലെയുള്ള അവളുടെ കണ്ണുകൾ ചുവന്നു തളർന്നു കിടക്കുന്നു… , ബെഡിൽ മുഖം പൂഴ്ത്തി വച് സദാ സമയവും കിടപ്പായിരുന്നത് കൊണ്ടാവും മുഖത്തൊക്കെ വര പോലെയുള്ള പാടുകൾ ….. കരിമഷി കറുപ്പുള്ള നീളൻ മുടിയൊക്കെ പാറിപ്പറന്ന് ഒരു ഭ്രാന്തിയെ പോലെയായി, ആകെ കോലം കെട്ട് അവശയായി ഇരിക്കുകയാണ് അവൾ………….. “”

“” എന്റെ രാജി…, എന്താടി പറ്റിയെ നിനക്ക് , ……………….”” മെല്ലെ അവളുടെ കട്ടിലിന്റെ അടുക്കലേക്ക് നടന്ന് ആ കിടക്കയിൽ ഇരുന്ന് കൊണ്ട് റോസ് ചോദിച്ചു…….

“”” അവൾ ചോദ്യം പൂർത്തിയാക്കും മുമ്പ് തന്നെ , പൊട്ടിക്കരഞ്ഞുകൊണ്ട് രാജി അവളുടെ തോളിലേക് വീണു…….. “”

“” പോട്ടെടി…., നീയിങ്ങനെ കിടന്ന് കരയല്ലേ… എന്ത് കോലമാടി നാറി ഇത്……. “”” അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിക്കുന്നതിന്റെ ഇടയിൽ റോസ് ഓരോന്നും പറഞ്ഞ് കൊണ്ടിരിന്നു……..

“”” ഡീ…., മതി നിർത്തിക്കെ…….. ഇനി കരഞ്ഞാ അടിച്ചു ചെവിക്കല്ല് ഞാൻ പൊട്ടിക്കും…. എന്ത് കോപ്പിനാ ഇങ്ങനെ കിടന്ന് കാരണെ… നിന്റെ കെട്ടിയോൻ ചത്തോ…………….. “”””…… അവളുടെ കരച്ചിൽ സഹിക്കാൻ പറ്റാതെ റോസ് ചോദിച്ചു…..

“”” അത് കേട്ടപ്പോൾ , രാജിയുടെ കരച്ചിലിന്റെ ആഴം കൂടുകയാണ് ചെയ്തത്…… ‘””

“” മോളെ…, മതീടി…. എനിക്ക് സഹിക്കുന്നില്ലഡീ നീ ഇങ്ങനെ കിടന്ന് കരയണത് കാണാൻ…… അതിനും മാത്രം ഇപ്പൊ എന്താ രാജി ഇവിടെ ഉണ്ടായേ………… എന്താണെങ്കിലും നീ എന്നോട് പറ ……………. “”….. രാജിയുടെ താടിക്ക് പിടിച്ച് കൊണ്ട് റോസ് ചോദിച്ചു…….

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

211 Comments

Add a Comment
  1. എന്റെ മോനെ പൊളിച്ചു

  2. aanandham movie thodangie bear gryllsnte man vs wild ayallo

  3. Dr neethipaalikkuka ?

Leave a Reply

Your email address will not be published. Required fields are marked *