“” ചേച്ചിയല്ലേ രാജിക….. “” ……. പ്രായവും പക്വതയും നിറഞ്ഞ ആളുകളെ പോലെയുള്ള അവന്റെ സംസാരം കേട്ട് എനിക്ക് അത്ഭുതം തോന്നി………
“” അതേല്ലോ…. മോനൂന് എന്നെ എങ്ങനെ അറിയാം …… “”
“” ഞാനാ രഞ്ജിത്ത് . നമ്മൾ ഒരുമിച്ചാ ക്വിസ് കോമ്പറ്റിഷന് പോകുന്നത്….. “””……… അവൻ എന്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു……..
“” അവന്റെ ഉത്തരം കേട്ട് , എനിക്കെന്താ പറയേണ്ടത് എന്നറിയാൻ പറ്റാത്ത ഒരവസ്ഥയായി…. ഈ കൊച്ച് പയ്യൻ ആണോ എന്റെ ഒപ്പം ക്വിസ് ന് വരുന്നേ…….. ഇത് കുളമാവുന്ന ലക്ഷണം ആണല്ലോ…. പുല്ല്……. “”””
“” അതേലേ…. മോൻ ഏത് സ്റ്റാൻഡേർഡിലാ……………… “” ഞാൻ ആകാംഷയുടെ പുറത്ത് അവനോട് ചോദിച്ചു….
“” ഞാൻ 8 തിലാ…. “” ….
“” ok , ശെരിട്ടോ… പിന്നെ കാണാം……… ” എന്ന് അവനോട് പറഞ്ഞ് ഞാൻ വേഗം അവിടുന്ന് തടിയൂരി….. “”
“” അവിടുന്ന് സ്കൂട്ട് ആയ ഞാനും റോസും നേരെ ചെന്ന് പെട്ടത് തരകൻ സാറിന്റെ മുന്നിലാണ്……. “”
“” ആ രാജിക, സെലെക്ഷൻ കിട്ടിയില്ലേ….. നല്ലോണം പ്രിപെയർ ചെയ്തോണം…. അറിയാലോ…. എല്ലാ സ്കൂളിൽ നിന്നും സ്റ്റുഡന്റസ് ഉണ്ടാവും…………… എന്നെ കണ്ടപ്പോൾ തന്നെ സാർ പറഞ്ഞുതുടങ്ങി…… സ്ക്രീനിംഗ് ടെസ്റ്റിന്റെ ജഡ്ജിൽ ഒരാളായിരുന്നു സാർ…… “””
“” സർ , ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ………. “”……….
“” ആ… വാട്ട്‌സ് ഇറ്റ്….. “”……………
“” അതേ… എന്റെ കൂടെ വരുന്നത് ഒരു കുട്ടിയല്ലേ… സൊ…………………… “”………. ഞാൻ ഇത്രയും പറഞ്ഞ് പിന്നെയൊന്ന് വിക്കി………
“”” ആ , രാജിക പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലായി…, ലെറ്റ് മി എക്സ്പ്ലെയിൻ ഇറ്റ്… ക്വിസിൽ പങ്കെടുക്കുന്ന 2 പേരിൽ ഒരാൾ ഹയർ സെക്കന്ററി ക്ലാസ്സ് / +2 വിൽ നിന്നും , മറ്റെയാൾ ഹൈ സ്കൂൾ ഓർ ഫ്രം 10 ത് ….. അങ്ങനെയേ റൂൾ പറഞ്ഞിട്ടുള്ളൂ ,… പിന്നെ തനിക്കൊരു കാര്യം അറിയോ…. സെലെക്ഷൻ സ്ക്രീനിംഗിൽ തന്നേക്കാളും മാർക്ക് ഉണ്ട് ആ കുട്ടിക്ക്…. അറിയോ… താൻ പോലും അവന്റെ മുന്നിൽ സെക്കന്റ് ആണ്…. ഹി ഈസ് എ ബ്രില്ലിയന്റ് ചൈൽഡ്
… അത് കൊണ്ട് വെറുതെ പ്രായം കൊണ്ട് അവനെ വിലയിരുത്തണ്ട…… ……
“”” ട്രങ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്…………. “” അപ്പോഴേക്കും ബെല്ലടിച്ചു ….
“” സൊ… രാജിക , പ്രെപയർ വെൽ…. എല്ലാ സബ്ജെക്ട്സും , സ്‌പെഷ്യലി കറന്റ് അഫ്ഫയർ & ജെകെ ഒക്കെ റെഫർ ചെയ്തോ….. ഇനി അധികം ദിവസം ഇല്ലല്ലോ…… നമ്മടീ സ്കൂൾ തന്നെ ഈ ക്വിസിൽ 1സ്റ്റ് വരണം കേട്ടോ…… ഓൾ തെ ബെസ്റ്റ്……. “”””””……… ഇത്രയും പറഞ്ഞ് സർ വേഗം അടുത്ത ക്ലാസ്സ് എടുക്കാൻ ഉള്ള തിരക്കിൽ നടന്ന് പോയി……….
“” രാജി , ലേറ്റ് ആയി …. വന്നേ……………….. അവിടെ വായും പൊളിച് നിന്ന എന്റെ കയ്യും വലിച് റോസ് ക്ലാസ്സിലേക്ക് ഓടി……….
“” ഹോ… ഭാഗ്യം , ആ കെമിസ്ട്രി തള്ള വന്നിട്ടില്ല , ഇല്ലേൽ കാണായിരുന്നു ………………. ക്ലാസ്സിൽ മിസ്സില്ലെന്നു കണ്ടപ്പോഴാണ് റോസിന്റെ ശ്വാസം നേരെ വീണത്…….
“” ആ പീരിയഡ് മിസ്സ് വന്ന് ഓർഗാനിക് കെമിസ്ട്രി പഠിപ്പിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ തരകൻ സർ അവനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ആയിരുന്നു…….
” ഞങ്ങളുടെ സ്ക്രീനിംഗ് തന്നെ അത്യാവശ്യം ടഫ് ആയിരുന്നു.., അതിൽ തന്നെ 12 സ്റുഡന്റ്സിനെയൊക്കെ പിന്നിലാക്കി ക്വിസിൽ 1സ്റ്റ് കേറുക എന്നൊക്കെ പറഞ്ഞാ … ചെക്കൻ ആള് കൊള്ളാലോ…… വല്ല അടവച്ച് വിരിയിച്ച പോലെ ബുക്ക് തീറ്റി വളർത്തുന്ന താറാവായിരിക്കും….. ഞാൻ അങ്ങനെ ആവശ്യമില്ലാത്ത പലതും ഓർത്ത് കൊണ്ടിരുന്നു…………..
“” ഡീ രാജി ….. നമ്മടെ മറ്റേ ചെക്കൻ ആള് പുലിയാണല്ലോടീ…. നിന്നെ വരെ കടത്തി വെട്ടി എന്നൊക്കെ പറഞ്ഞാ അവൻ നിസാരക്കാരൻ ഒന്നും അല്ലാ………….. ഉച്ചക്ക് ലഞ്ച് കഴിക്കുന്നതിന്റെ ഇടയിലുള്ള റോസിന്റെ സംസാരം കൂടി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ കലിയാണ് വന്നത്….. …..
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?