“” ഒരു കൊച്ച് ചെറുക്കൻ തന്നെക്കാൾ കൊള്ളാ എന്ന് അവൾ പറഞ്ഞപ്പോ എന്റെയുള്ളിൽ ചെറുതായി ഈഗോ തലപൊക്കി …….. “””
“”” പിന്നീടുള്ള ഒരാഴ്ച സമയം ഒഴിവ് സമയം ടീവി പോലും കാണാൻ ഇരിക്കാതെ ഞാൻ ക്വിസ് മാസ്റ്റർ ബുക്സ് ഒക്കെ വലിച് വാരി വായിച്ചു……………
“” ഒടുക്കം … ആ ദിവസം വന്നെത്തി….. ഞങ്ങൾ കോമ്പറ്റിഷന് പോവേണ്ട ആ ദിവസം….. കൊറേ നാളുകൾ ആയി എന്റെ മനസ്സിൽ ഈ ക്വിസ് ചിന്ത മാത്രം ആയിരുന്നു………
“” രാവിലെ തന്നെ അച്ഛൻ എന്നെ ആ ഇന്റർ സ്കൂൾ ഫെസ്റ്റ് നടക്കുന്ന സ്കൂളിൽ കൊണ്ടാക്കിത്തന്നു….. അച്ഛന് ഓഫീസിൽ പോവാൻ സമയം വൈകിയതിന്റെ പേരിൽ എന്നെ ഇറക്കിയ ശേഷം മൂപ്പര് വേഗം വണ്ടിയുമായി സ്ഥലം വിട്ടു…., തിരികെ വിളിക്കാൻ വേണ്ടി 4.30 ക്ക് വരാമെന്നും പറഞ്ഞിട്ടാ പോയത്………
“” ശേ……. ഈ ചെക്കൻ ഇത് എവിടെപ്പോയി കിടക്കുവാണ്…., അവിടെ കൂടി നിന്നിരുന്ന കുട്ടികളുടെ ഇടയിൽ അവനെ തിരഞ്ഞിട്ട് കാണാതെ ആയപ്പോ ഞാൻ സ്വയം പിറുപിറുത്തു………
“” ചേച്ചീ….. “””……… അവനെ നോക്കി മടുത്തിട്ട് അവിടെ ഒരിടത്ത് പോയി ഇരിക്കാൻ ഒരുങ്ങിയ ഞാൻ പിന്നിൽ നിന്ന് അവന്റെ വിളികേട്ട് തിരിഞ്ഞു നോക്കി………… “”
” നോക്കുമ്പോൾ കയ്യിൽ 2 ബാഡ്ജും ആയി അവൻ എന്റെ അടുത്തേക്ക് വരുന്നു…….. “”
“” ദാ….. ഞാൻ നമ്മുടെ ക്വിസ് രെജിസ്ട്രേഷൻ നമ്പർ പറഞ്ഞ് ബാഡ്ജ് വാങ്ങിക്കാൻ പോയതാ…. ഇത് എല്ലാ പ്രോഗ്രാമിനും കമ്പൽസറി ആണ്…… “”………. കയ്യിൽ ഉള്ള ഒരു ബാഡ്ജ് അവൻ എനിക്ക് നേരെ നീട്ടി……….
“” ദാ അവിടെ പോയി ഇരിക്കാ ചേച്ചി………… “” ഞാൻ ഡ്രെസ്സിൽ ആ ബാഡ്ജ് കുത്തിക്കഴിഞ്ഞപ്പോൾ അവിടെയുള്ള സ്റ്റുഡന്റസ് റസ്റ്റ് റൂമിലേക്ക് വിരൽ ചൂണ്ടി അവൻ എന്നോട് പറഞ്ഞു…….. അതിന് മറുപടി ഒന്നും പറയാതെ ഞാൻ അവനോടൊപ്പം അവിടെ ചെന്നിരുന്നു……..
“” എല്ലാ ടോപിക്സും റെഫർ ചെയ്തോ ചേച്ചി……. “”……… ചെന്നിരുന്നതും വീണ്ടും അവന്റെ ചോദ്യങ്ങൾ…… എനിക്കതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല…… അതുകൊണ്ട് ഞാൻ ഒന്ന് അമർത്തി മൂളിയതേ ഉളളൂ………. “””
“” എനിക്ക് സംസാരിക്കാൻ മടിയാണ് എന്ന് മനസ്സിലായത് കൊണ്ടാവണം അവൻ പിന്നെ എന്നോട് ഒന്നും പറയാതെ നേരെ ഇരുന്നു…….. “””
“” സമയം 8.30 ആയിട്ടേ ഉളളൂ…. പ്രോഗ്രാം ഒക്കെ തുടങ്ങാൻ ഇനിയും ഒരുമണിക്കൂർ ഉണ്ട്….. .. “””
“” പെട്ടെന്നാണ് എനിക്ക് വയറൊന്ന് കൊളുത്തിപ്പിടിച്ചത്…. സഹിക്കാൻ കഴിയാത്ത വേദന വന്നപ്പോൾ ഞാൻ അറിയാതെ വയറും പൊത്തി ഇരുന്ന് പോയി… വൈകിയാണെങ്കിലും ഞാൻ ഞെട്ടലോടെ ആ കാര്യം തിരിച്ചറിഞ്ഞു….. എല്ലാ മാസവും സംഭവിക്കാറുള്ള ആ കാര്യം ഇന്ന് ആരംഭിക്കും എന്ന് ഞാൻ വിട്ട് പോയിരിക്കുന്നു….. ഈശ്വരാ…. എന്ത് പൊട്ടിയാണ് ഞാൻ…. ഇതൊക്കെ അങ്ങനെ വിട്ട് പോവുക എന്നൊക്കെ പറഞ്ഞാ…. ഇതിപ്പോ ആകെ നാണക്കേട് ആവോല്ലോ ന്റെ കൃഷ്ണാ…… ……… “””
“” എന്ത് പറ്റി ചേച്ചീ…………. “”….. വയറും പൊത്തിപ്പിടിച്ചിരുന്ന് , കണ്ണൊക്കെ നിറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തിയ എന്നോട് അവൻ ചോദിച്ചു…….
“” കുന്തം….. ഒന്ന് മിണ്ടാതെ ഇരിക്കോ… കൊറേ നേരായി, ചേച്ചി , കൂച്ചീന്നും പറഞ്ഞ്………………………. ആ അവസ്ഥയിൽ ഞാൻ പെട്ടെന്ന് അവനോട് ചൂടായി…….. പറഞ്ഞു കഴിഞ്ഞപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല.. എന്നെനിക്ക് തോന്നി…..
“” പെട്ടന്ന് ഞാൻ ചൂടായപ്പോ അവന്റെ ആ മുഖം വാടിയത് കണ്ടപ്പോ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ….. ആ പിന്നെ പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ………….. “””
“” രഞ്ജിത്ത്….. സോറി…. ഞാൻ പെട്ടന്ന് പറഞ്ഞ് പോയതാ………………. അവൻ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടെനിക്ക് എന്തോ .. സഹിച്ചില്ല ……… ”
“” ഇട്സ് ok ചേച്ചി….. എന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ…. വയ്യേ……….. “””………… അവനെന്നോട് ഒരു തരി പോലും ദേഷ്യം ഇല്ലാതെ ഇരുന്നത് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി……..
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?