“” ഇനി അടുത്തതായി ഇവര് ഞങ്ങളെ എന്താവും ചെയ്യാൻ പോവുന്നതെന്ന് ചിന്തിച്ചുനിന്ന ഞങ്ങളെ നടുക്ക് നിർത്തി , 3 പേര് മുന്നിലും , 2 പേര് പിണില്മായി നിർത്തി…….. മുന്നില് ഉള്ളവർ നടന്ന് തുടങ്ങിയപ്പോ പിന്നിൽ നിന്നും ഞങ്ങളോട് നടക്കാൻ ആവശ്യപ്പെട്ടത് അവരുടെ ആ കൂർത്ത മുനയുള്ള കമ്പായിരുന്നു…………………………………
“”” കൊല്ലാൻ തന്നെ കൊണ്ടു പോവുകയാണെന്ന് തീർച്ചയായി……. എങ്ങാനും ഓടാൻ ഒരു ശ്രമം നടത്തിയാൽ ആ കമ്പ് മുതുകിൽ ഓട്ടയിടും…2 കയ്യും കെട്ടിയത് കൊണ്ട് ., അധികദൂരം ഓടാനും പറ്റില്ല….
“”” ഒരു മണിക്കൂറോളം ഞങ്ങൾ അവരുടെ കൂടെ നടന്നു…….. ഒടുവിൽ അവരുടെ വിഭാഗത്തിൽ പെട്ട കൊറേ ആളുകളുടെ മുന്നിൽ എത്തിയപ്പോ നിന്നു………….
“”” ചുറ്റുമുള്ള പരിസരം മൊത്തം ഞാൻ ഒന്ന് കണ്ണോടിച്ചു…………
കുറച്ച് മരങ്ങൾ ഒക്കെ പാതിക്ക് മുറിച് ഇട്ടിരിക്കുന്നു………. ഏതോ വലിയ ഇനം കട്ടിയുള്ള ഇളക്കൊണ്ട് മേൽക്കൂര തീർത്ത 30 ഓളം ചെറിയ കുടിലുകൾ……… ഓരോ കുടിലിന് വെളിയിലും കുറച്ച് പേര് കൂടി നിക്കുന്നുണ്ട്………. എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നു… ഏതോ അന്യഗ്രഹ ജീവികളെ കണ്ടപോലെ……, ആധുനികത ഒട്ടും കേറിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യർ….., സ്ത്രീകൾ തോല് കൊണ്ട് മുട്ടിന് തൊട്ട് മുകൾഭാഗം വരെ മറച്ചിട്ടുണ്ട്……, പുരുഷന്മാരെല്ലാരും അരക്ക് താഴെ മാത്രവും………… അവരുടെ കുടിലുകളുടെ ഒരു ഭാഗത്ത് നിന്നും എന്തോ പുക ഉയരുന്നുണ്ട്……….. വാനരപ്പട പോലെ ചെറിയ കുട്ടികൾ ഒക്കെ അങ്ങിങായി ഓടി കളിക്കുന്നു…… തീരെ ചെറിയ കുട്ടികൾ ഒന്നും ധരിച്ചിട്ടുമില്ല…………… ഒരു കുടിലിന്റെ മൂലക്ക് കൂട്ടി വച്ചിരിക്കുന്ന കുറച്ച് എല്ലുകൾ ഞങ്ങൾ കണ്ടു……….. അത് കൂടി കണ്ടപ്പോ എന്റെ മനസ്സിൽ ഞങ്ങളെ കൊന്ന് തിന്നാൻ തന്നെ കൊണ്ട് വന്നതാണെന്ന ചിന്ത തീർച്ചയായി………………………..
“” ഇങ്ങനെ ഓരോന്നും നോക്കിയിരിക്കുമ്പോൾ കൂട്ടത്തിൽ ഏറ്റവും പ്രായം ചെന്ന ഒരു കിഴവി ഞങ്ങളുടെ അടുത്തേക്ക് വന്നു…… നേരത്തെ ഞങ്ങളെ പിടിച്ചു കെട്ടിക്കൊണ്ട് വന്നവർ പോയി വിളിച്ചോണ്ട് വന്നതാണ് അവരെ……….. അവിടെ ഉള്ള എല്ലാരുടെയും മേലണിഞ്ഞ തോലിൽ നിന്നും വ്യത്യസ്ഥമായിരുന്നു അവരുടേത്…, ബാക്കി ഉള്ളവരുടേത് ഒരുതരം തവിട്ട് നിറമായിരുന്നു എങ്കിൽ അവരുടേത് കട്ടിയുള്ള കറുപ്പ് നിറത്തിലുള്ളതായിരുന്നു………………. അവരാണെന്ന് തോന്നുന്നു ഇവരുടെ നേതാവ്………. മുഖത്ത് മുഴുവൻ ചുളിവുകൾ വീണ 5 അടിയോളം ഇല്ലാത്ത ഒരു സ്ത്രീ………………………..
“” ഞങ്ങളുടെ തൊട്ട് മുന്നിൽ എത്തിയപ്പോ അവര് എന്തോ ചോദിച്ചു…… അതും അവർക്ക് മാത്രം മനസ്സിലാവുന്ന ഘോത്ര ഭാഷയിൽ……………….
“”” ഞങ്ങൾക്കൊന്നും അറിഞ്ഞൂടാ അമ്മച്ചീ…. “”……………….. ഞാൻ കൈകൂപ്പിക്കൊണ്ട് അവരോട് പറഞ്ഞു……….
“” പെട്ടെന്നുള്ള എന്റെ കൈകൂപ്പലിൽ ഭയന്ന് അവര് പിന്നിലേക്ക് നിന്നു………….. ” ടോ ഹ്യ് ജൂടി “”………. അവര് എ ന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ കാറി വിളിച്ചു………………..
“” അടുത്ത നിമിഷം പിന്നിൽ നിന്ന് കാൽമുട്ടിൽ കണ്ണീന്ന് പൊന്നീച്ച പാറണ ഒരടി കിട്ടി എനിക്ക്………… അതിന്റെ ആഘാതത്തിൽ ഞാൻ അവിടെ മുട്ട് കുത്തി ഇരുന്ന് പോയി…….. പിന്നിൽ നിന്ന് രണ്ട് പേര് വന്ന് എന്നെ കടന്ന് പിടിച്ചു………….. എനിക്ക് ഒന്നനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ എന്നെ പിടിച്ചു വച്ചു……. എന്താണ് സംഭവിക്കുന്നതെന്നു പോലും അറിയാതെ നേരത്തെ കിട്ടിയ അടിയിൽ കിളിപാറി ഇരിക്കുകയാണ് ഞാൻ…………..
“” ആ കിഴവി മെല്ലെ എന്റെ അടുത്തേക്ക് വന്നു…….. എന്നിട്ട് ഞാൻ ഇട്ടിരുന്ന മുഷിഞ്ഞ ഷർട്ടിൽ ഒന്ന് വിരലോടിച്ചു….. നേരത്തെ ഇങ്ങനൊരു വസ്ത്രം കാണാത്ത പോലെ….. പിന്നെ എന്റെ തലമുടിയിലും എന്തോ പരതി…………….
“” ഇതിപ്പോ കഷ്ടം ആണല്ലോ , ഇനീം കൈ കൂപ്പിയാൽ ഇവരെന്നെ കൊല്ലാനും മടിക്കില്ല , എന്ന് തോന്നിയത് കൊണ്ട് ഞാൻ അനങ്ങാതെ നിന്നു ………….
“” ആ കിഴവി എന്തോ പറഞ്ഞപ്പോ എന്നെ പിടിച്ചു വച്ചിരുന്നവരിൽ ഒരാൾ എന്റെ ഇടത്തെ കൈ ഉയർത്തി പിടിച്ചു………………. ഇനി ഇവരെന്റെ കൈ കടിച് തിന്നാൻ പോവാണോ… “???……………..
“” പെട്ടെന്ന് അവരെന്റെ കയ്യിലുള്ള വാച്ച് ഒന്ന് തൊട്ട് നോക്കി …… അതിനെ എന്തോ കടിക്കുന്ന ജീവിയെ തൊടുന്നത് പോലെ തൊട്ടിട്ട് അവര് പിന്നോക്കം നിന്നു….. 2-3 തവണ അവരിത് ആവർത്തിച്ചു…, എന്നിട്ട് വാച് തിരികെ കടിക്കില്ലെന്നു മനസ്സിലായപ്പോ അവരാ ശ്രമം വിട്ടു………………….
വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.
Bro ithuvare vannillallo
Bro innu varumo next part
Bro waiting annu next partinu nayanane veruthey vidaruth
?
എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?
Enthayi bro 1week aayallo
അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ ?????
എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.
??
തീർച്ചയായും
Manu ബ്രോ ?,
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?
❤️❤️❤️
❣️
പൊളി പൊളി ??
Bro site le ep o varum
അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും
❣️
ഇന്നലെ മുതൽ wait ചെയുകായ bro
Bro next part entayi???
അയച്ചിട്ടുണ്ട് മുത്തേ ?
Bro oru rakshayilla waiting for next part
Zodiac ബ്രോ ?
Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു
അയച്ചിട്ടുണ്ട് ബ്രോ