?രാവണചരിതം 5 [LOVER] 1531

“” പിന്നെ അവര് എന്നെ വിട്ടിട്ട് അവളുടെ അടുത്തേക്ക് നടന്നു…….. പേടിച് വിറച്ചു ഉരുകിയൊലിച്ചു നിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് ആ അവസ്ഥയിലും ചിരിപൊട്ടി………….

“” അവളുടെ തലമുടിയിൽ പിടിച്ചു വലിച് നോക്കിക്കൊണ്ടാണ് അവര് തുടങ്ങിയത്……..,, എനിക്ക് നേരിടേണ്ടി വന്ന സ്ഥിതി കണ്ടിട്ടാവും തീരെ താല്പര്യമില്ലെങ്കിലും അവള് നിന്ന് കൊടുക്കുന്നുണ്ട്…… അവരുടെ വിരലുകൾ അവളുടെ തലയിലും മുഖത്തും ഓടി നടന്നു…….. അവരുടെ വിഭാഗത്തിൽ ഉള്ള എല്ലാരേക്കാളും നിറം ഉള്ളത് കൊണ്ടാവണം അവളെ മൊത്തത്തിൽ ആ കിഴവി എന്തോ അത്ഭുതവസ്തു കണ്ടത് പോലെ നോക്കുന്നത്.. ………………………………………..

“”” ഞങ്ങളെ അടി മുടി പരിശോധിച്ച ശേഷം അവര് വീണ്ടും എന്തോ ഉരുവിട്ടു…… ……… അത് കേൾക്കേണ്ട താമസo കുറച്ച് ആളുകൾ ഞങ്ങളെ കുറച്ച് മാറി ഒരു സ്ഥലത്ത് വെറും മണ്ണിൽ കൊണ്ട് പോയി ഇരുത്തി………………..

“” ഞങ്ങളെ നടുക്ക് ഇരുത്തിയ ശേഷം , അവരുടെ കുലത്തിൽ ഉള്ള ആളുകളൊക്കെ വട്ടം കൂടി നിന്ന് ഞങ്ങളെ സൂക്ഷിച്ചുനോക്കാൻ തുടങ്ങി…….. , അങ്ങനെ അവരുടെ മുന്നിൽ പ്രദർശന വസ്തുവായി ഞങ്ങൾക്ക് ഇരുന്ന് കൊടുക്കേണ്ടി വന്നു…………………..

5 വയസ്സോളം തോന്നിക്കുന്ന കുറച്ച് കുട്ടികൾ ചിരിച്ചോണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു…….. അതിൽ ഒരുത്തൻ അവനെ കുഞ്ഞ് കൈ കൊണ്ട് എന്റെ തലമുടി ഒന്ന് തടവി…. ചെറിയ കുട്ടിയായത് കൊണ്ട് ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു……… എന്നാൽ അടുത്ത നിമിഷം അവിടുത്തെ കുട്ടികളും, വലിയവരും എല്ലാം കണക്കാണെന്നു എനിക്ക് മനസ്സിലായി…… എന്റെ തലമുടി പറിച്ചെടുത്താണ് ആ കുട്ടിപ്പിശാശ് ഓടിപ്പോയത്…….. അത് കണ്ടപ്പോ അവിടെ കൂടി നിന്നവരൊക്കെ ഒരു പ്രത്യേക രീതിയിൽ ചിരിക്കാൻ തുടങ്ങി…………………….

“”” 2 മണിക്കൂറോളം ഞങ്ങളെ പ്രദർശന വസ്തുവാക്കി ഇരുത്തിയ ശേഷം , നേരത്തെ വന്ന കിഴവി രണ്ട് കയ്യിലും എന്തോ സാധനവുമായി അങ്ങൊട് വന്നു………….. തൊട്ടടുത്തെത്തിയപ്പോഴാണ് അത് രണ്ട് പാത്രങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായത്…… കട്ടിയുള്ള ഏതോ മരത്തിന്റെ തോട് കൊണ്ട് ഉണ്ടാക്കിയെടുത്തവ……………. അവരത് ഞങ്ങളുടെ മുന്നിൽ കൊണ്ട് വച്ചു……………….. ഇളം തവിട്ട് നിറത്തിൽ ഉള്ള എന്തോ കുറച്ച് മണികൾ അതിൽ വെള്ളത്തിൽ കുതിർത്തി ഇട്ടിരിക്കുന്നു……………… അതിലേക്കും നോക്കി നിന്ന ഞങ്ങളോട് അതെങ്ങനെ കുടിക്കണം എന്ന് ആംഗ്യത്തിലൂടെ അവര് കാട്ടി തന്നു……………. വല്ല വിഷവും കലക്കിതന്നതാണോ ഇനി……. , എന്തോ അത് കുടിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല…………… അടുത്ത സെക്കൻഡിൽ നേരത്തെ കിട്ടിയ കമ്പ് കൊണ്ട് വീണ്ടും കിട്ടി മുത്തുകത്ത് കുത്ത്……. അവിടെ ആ കിഴവി എന്ത് മൂളുന്നോ അതാണ്‌ നിയമം എന്ന് വൈകാതെ ഞങ്ങൾക്ക് മനസ്സിലായി…………….

“”” ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അതെടുത്തു കുടിച്ചു….. ചാവാണെങ്കി അങ്ങട് ചാവട്ടെ എന്നും കരുതി ഞാൻ അത് വായിലേക്ക് കമിഴ്ത്തി…………… ഞാൻ കുടിക്കുന്നത് കണ്ടപ്പോ അവളും അത് പോലെ ആ സാധനം കുടിച്ചു……………

“”” പകുതി വെന്ത ഗോതമ്പുമണികളാണെന്ന് തോന്നുന്നു , ഗോതമ്പിന്റെ പോലത്തെ മണം…….. എന്തായാലും കുടിച്ചിട്ട് അരമണിക്കൂറായിട്ടും ചത്തിട്ടില്ല…, മാത്രവുമല്ല , തളർച്ചയൊക്കെ മാറി ഉന്മേഷം വന്ന പോലെ…………………””………….

“”” പിന്നീട് നേരം ഇരുട്ടുന്ന വരെ അവർ ഞങ്ങളെ ഇരുന്നിടത് നിന്നും ഒന്നനങ്ങാൻ പോലും അനുവദിച്ചില്ല , ഒന്ന് അമർത്തി ശ്വാസം വിട്ടാ പോലും അപ്പൊ കിട്ടും മുതുകത്തു തട്ടും, കുത്തും………………………

The Author

LOVER

പ്രണയമാം സാഗരത്തിൽ മുങ്ങി താണിട്ടുണ്ട് ഞാൻ.. ഒരുപാട്.................ഓരോ തവണയും എന്നെ ആ ആഴിയുടെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയത്., ദേവീ...... നിന്റെ കരങ്ങളായിരുന്നു...

164 Comments

Add a Comment
  1. വായിക്കുവാൻ വൈകിപ്പോയി. കഥയും സംഭാഷണവും ഒന്നിനൊന്ന് മെച്ചം.

  2. Bro ithuvare vannillallo

  3. Bro innu varumo next part

  4. Bro waiting annu next partinu nayanane veruthey vidaruth

      1. എങ്ങും പോവല്ലേ. എത്തിയിട്ടിലെങ്കിലോ ?

  5. Enthayi bro 1week aayallo

    1. അപ്പൂട്ടൻ

      അടിപൊളി… ഞാനൊരു സത്യം പറയാം.പ്രിയപ്പെട്ട ലവർ. ആദ്യ എപ്പിസോഡ് നുശേഷം ഞാൻ ഈ കഥ ശ്രദ്ധിക്കാറില്ല ആയിരുന്നു. യാദൃശ്ചികമായി ഇന്നലെയാണ് രണ്ടും മൂന്നും നാലും പിന്നെ ഈ ഭാഗവും വായിച്ചു തീർത്തത്. ഇപ്പോൾ എനിക്ക് ഇങ്ങനെയൊരു ചിന്ത ഉണ്ടായില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമായി തോന്നിയേനെ എന്ന് സന്തോഷപൂർവ്വം ഓർക്കുന്നു. മനോഹരമായ അവതരണം. ക്ലൈമാക്സ് എങ്ങനെ ഒക്കെ എത്തിച്ചേരും എന്ന് ഒരു പിടിയും ഇല്ല. എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അപ്പൂട്ടൻ

      1. അപ്പൂട്ടാ ?????

        എന്തായാലും കഥ ഇഷ്ടായല്ലോ സന്തോഷായി ❣️.

        ??

        1. അപ്പൂട്ടൻ

          തീർച്ചയായും

    2. Manu ബ്രോ ?,
      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് . ?

      1. ❤️❤️❤️

      2. പൊളി പൊളി ??

      3. Bro site le ep o varum

        1. അറിയില്ല .. കുട്ടേട്ടൻ തിരക്കൊഴിയുമ്പോൾ ഇടുമായിരിക്കും

          ❣️

          1. ഇന്നലെ മുതൽ wait ചെയുകായ bro

  6. Bro next part entayi???

    1. അയച്ചിട്ടുണ്ട് മുത്തേ ?

  7. Bro oru rakshayilla waiting for next part

    1. Zodiac ബ്രോ ?

  8. Bro adopoli … Adutha part odanae kanumo…. പ്രതികാരാത്തിനായി കാത്തിരിക്കുന്നു

    1. അയച്ചിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *