ചുറ്റിലും ആരുമില്ല എന്നുറപ്പ് വരുത്തി സുഗത് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി അഗ്നി അവർക്ക് മുന്നിൽ പറഞ്ഞു തുടങ്ങി…ഓരോ കാര്യങ്ങളും കേൾക്കും തോറും അത് കേട്ട് നിന്ന മൂവരുടേയും കണ്ണുകൾ ഞെട്ടലോടെ വിടർന്നു…ത്രേയയ്ക്ക് അതെല്ലാം അമ്പരപ്പിക്കുന്ന വാക്കുകളായിരുന്നു… ആരൊക്കെയോ ചേർന്ന് തന്നിൽ നിന്നും അകറ്റിയതാണ് രാവണിനെ… എന്നിട്ടിപ്പോ എന്തൊക്കെയോ ഗൂഢാലോചനകളിലൂടെ വീണ്ടും ചേർത്ത് വയ്ക്കാൻ നോക്കുന്നു…. ഇതിന്റെയൊക്കെ പിന്നിലെ തന്ത്രങ്ങൾ എന്താവും…. ഒരുപാട് ചോദ്യങ്ങൾ ഒന്നിച്ചുയർന്ന് അവളുടെ മനസിനെ മഥിക്കാൻ തുടങ്ങി…. അതുവരെയും ചിരിയോടെ നിന്ന അച്ചുവും ശന്തനുവും ആ വാർത്ത കേട്ട് ശരിയ്ക്കും ഞെട്ടിയിരുന്നു…അന്നു വരെയും വേദ്യയ്ക്ക് വേണ്ടി തീരുമാനിച്ചു വച്ചിരുന്ന രാവണിനെ പെട്ടെന്നെങ്ങനെ ത്രേയയ്ക്ക് വേണ്ടി ആലോചിച്ചു എന്ന സംശയം അവരിലും മുറുകി തുടങ്ങി…
ത്രേയ ഇതൊക്കെ സത്യമാണോ എന്ന് നിശ്ചയമില്ല..അച്ഛനാ എന്നോടിങ്ങനെ ഒരു കാര്യം പറഞ്ഞത്….അച്ഛൻ പറഞ്ഞിട്ടുള്ളതൊന്നും ഇതുവരെ തെറ്റീട്ടില്ല… അതുകൊണ്ട് എനിക്കിത് വിശ്വസിക്കാതിരിക്കാനും തോന്നീല്ല..
സത്യമാകും അഗ്നീ…സുഗതങ്കിൾ കേട്ടതെല്ലാം സത്യമാകും….വല്യച്ഛനും പ്രഭയങ്കിളും ഇങ്ങനെയൊരു പ്ലാൻ തീരുമാനിച്ചിട്ടുണ്ടാവും… അതിന് പിന്നിൽ ഒരു ഹിഡൻ അജണ്ടയും ഉണ്ടാവും…അതിൽ സംശയിക്കേണ്ട…
കാരണം ഈ പൂവള്ളി തറവാട്ടിലെ പലരുടേയും ഇത്തരം തീരുമാനങ്ങൾ ആണ് എന്നെ എന്റെ രാവണിൽ നിന്നും അകറ്റിയത്…. ഇനിയും അതുപോലെ എന്നെന്നേക്കുമായി ഒരു വേർപാടിന് വേണ്ടിയാവും ചിലപ്പോ…
നീയെന്തൊക്കെയാ ത്രേയ ഈ പറയുന്നത്…പൂവള്ളിയിലെ ആരാ നിന്നേം രാവണിനേം തമ്മിൽ പിരിച്ചത്…അതിന്റെ കാരണമെന്താ…???
അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയയുടെ മനസ് പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തി…നിത്യയുടെ മരണവും അത് ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അവളുടെ അവസ്ഥയും അവളുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു പോയി… അവൾടെ ഉറക്കെയുള്ള നിലവിളികൾ പൂവള്ളിയുടെ നാലു കോണിലും തട്ടിത്തെറിച്ചു പായുന്നുണ്ടായിരുന്നു…. തന്റെ ശബ്ദം കേട്ട് പരിഭ്രമത്തോടെ ഓടിയടുത്ത രാവണിന്റെ മുഖം അവൾ ഞൊടിയിട നേരത്തിൽ ഓർത്തെടുത്തു… തനിക്ക് വേണ്ടി മാത്രം നിലകൊണ്ട രാവണിന്റെ മുഖം….
പക്ഷേ എല്ലാം തകിടം മറിച്ചത് ആ ഫോൺ കോൾ ആയിരുന്നു… തന്റെ ജീവിതത്തെ ഇല്ലാതാക്കിയ ആ ഫോൺ കോൾ…അവളുടെ രാവണിനെ അവളുടെ മുന്നിൽ ശത്രുവാക്കി മാറ്റിയ ആ ഫോൺ കോൾ….
വൈദേഹിയുടെ കൈപിടിച്ച് സ്വന്തം റൂമിലേക്ക് കയറിയ ത്രേയയെ വരവേറ്റത് പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന ആ ഫോൺ കോളായിരുന്നു….
നിത്യയുടെ ശവശരീരം നേരിൽ കണ്ട നടുക്കത്തിൽ ത്രേയയുടെ മനസ് ശരിയ്ക്കും പതറി തുടങ്ങിയിരുന്നു…ഇരുട്ടിനെ ഭയന്ന് കട്ടിലിന്റെ ചാരുപടിയിലേക്ക് ചുരുങ്ങി കൂടിയ അവളെ വൈദേഹിയായിരുന്നു ചേർത്തിരുത്തി സമാധാനിപ്പിച്ചത്…അവളുടെ ചങ്കിലെ പിടപ്പിന് നേരിയ ശമനം ഉണ്ടായപ്പോഴാണ് വേദേഹി അവളിൽ നിന്നും അടർന്നു മാറി റൂം വിട്ടിറങ്ങിയത്…ആ ഞൊടിയിട നേരത്തിൽ തന്നെ തേടിയെത്തിയ ആ ഫോൺ കോൾ ആരുടേതായിരുന്നു എന്ന് ഇപ്പോഴും അവൾക് വ്യക്തമല്ലാത്ത വസ്തുതയാണ്…. പക്ഷേ തനിക്ക് ഒരുപാട് പരിചിതമായ ആ ശബ്ദവും,അതിൽ നിറഞ്ഞു നിന്ന പകയും ഇപ്പോഴും അവളുടെ ഹൃദയ താളങ്ങളെപ്പോലും തെറ്റിക്കുന്നു…അതിന്റെ ഉറവിടം തേടിയുള്ള യാത്രയും ആ ഫോൺ കോളിന്റെ ഉദ്ദേശവും അവൾക് കൊടുത്തത് വലിയ നഷ്ടങ്ങളായിരുന്നു…. എല്ലാമോർത്ത് ഒരു നടുക്കത്തോടെ നിന്ന ത്രേയയെ അഗ്നി തട്ടിവിളിച്ചതും സ്വപ്നത്തിൽ നിന്നെന്നോണം അവൾ ഞെട്ടിയുണർന്നു…
ഡീ…നീ ഏത് ലോകത്താ… ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കുന്നുണ്ടോ…
ത്രേയ അതുകേട്ട് അഗ്നിയെ തന്നെ ഒന്ന് നോക്കി…
അപ്പോഴാണ് അവർക്കിടയിലേക്ക് പുഞ്ചിരിയോടെ ഒരു മുഖം കടന്നു വന്നത്…അവരെ കണ്ടതും ത്രേയയുടെ മുഖം ആനന്ദത്തോടെ വിടർന്നു…എല്ലാവരിൽ നിന്നും അകന്നു മാറി അവളോടിച്ചെന്ന് അവരെ വാരിപ്പുണർന്നു….
ആയമ്മേ….എത്ര നാളായി കണ്ടിട്ട്….
❤️time ariyo?
@മിഖായേൽ submit cheyto???
ആശാനേ………….
കഥക്ക് വേണ്ടി ഒരാഴ്ചയായി വെയിറ്റിംഗ് ആണ്. പ്ലീസ് പബ്ലിഷ് ചെയ്യു
Broooo…. katta waiting aanu…. story poli aanu broo???
Bro next part എന്നുവരും
Bro., Submit cheytho?
ബ്രോ സുബ്മിട് cheyto???.
@മിഖായേൽ oru reply enkilum taran nokk….
Ippol itta parts okke kore mumb ezhuthi kazhinjatha. Athonda vegam ittath..next part kurach wait cheyyendi varum. Ezhuthaan athra samayam Venda. Njn cheriya prblathil pettirikkukayaanu. Vegam idaan shramikkam❣️
?????
ബ്രോ next പാർട് എപ്പോഴാ ബ്രോ……
സൂപ്പർബ്
Maximum 1 weeknullil idan nokk broooo
കൊള്ളാം, രാവണിന്റെ മനസ്സ് അക്കരേം ഇക്കരേം ആയി ചാടി കളിച്ച് നടക്കുവാണല്ലോ. ത്രേയയുമായിട്ടുള്ള നാടക കല്യാണം നടക്കട്ടെ, അതിന് ശേഷം വൻ ട്വിസ്റ്റുകൾ സംഭവിച്ച് “രാവണത്രേയ” lifelong മുന്നോട്ട് പോകട്ടെ.
അച്ചു പൗളിച്ചു
Ho macha ee partum gambheeram aayind?❤️
Vayich theernnadh arinjilla athra nannayirinnu??
Interesting story?
Aake chathikuzhikal aanallo
Iniyum ethra rahasyangal ellm ariyan kathirikkunnu?
Snehathoode…….❤️
ഇന്നാണ് തുടങ്ങിയത്
അടിപൊളിയായിട്ടുണ്ട്
ത്രില്ലിംഗ്
???
Kazhinja partum ithum orumicha ane vayiche
Nalla adipoli flow
Orikalum ravanum threyayum ingane akalum enne pratheekshichilla
Vallatha oru ithe ayipoyi
Palapozhum ingane ane ethire nilkunnaalke parayan ullathe enthanennu kelkan oru minute enkilum ellarum spend. Cheythirunenkil emotions vitte vivekam upayokichirunenkil pala prasnangalum undavillarunu
Pala bandhangalum thakarillarunnu
Haa appo ivide threya oru bali mrikam analle
Varunidathe vache kana allnde ippo entha paraya
Appo waiting for next part
Ee katha kulamakkum
Alla kulamayi
Ini njan vayikkilla
Ente ponnee chumma thakarkkuvaa. Nannayittund, manoharam. Orupad santhosham tto.❤
❤❤❤❤❤❤
Adutha part vegam tarane bro….❣️
സൂപ്പർ story bro❤️?. അടുത്ത പാർട്ട് പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു☺️☺️
പൊളിച്ചു മച്ചു പൊളിച്ചു അടുത്ത പാർട്ട് വേഗം അയക്കണേ കഥ നല്ല മൂഡായി വരുന്നുണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോകുക
മാസ്റ്റർ എന്തുകൊണ്ടാണ് അപ്പുവിന്റെ കഥ കാണാത്തത് -(പരാജിതൻ)അപ്പുവിന്റെയും മാലതിയുടെയും പാറുവിന്റെയും കഥ മറുപടി വേണം
ആ കഥ ഇപ്പൊ ഇവിടില്ല… kadhakal.com എന്ന് പറയുന്ന സൈറ്റിൽ ആണ്
valare nannavunnund bro…
thudaruka..
ബ്രോ..
ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ ആകെ മൊത്തം സസ്പെൻസ് ആണല്ലോ ഫോൺ കാൾ, മിഴി എങ്ങനെ അവിടെ എത്തി, ത്രേയയുടെയും രാവണിന്റെയും കല്യാണം,നടക്കുമോ ഒക്കെ ആലോചിച്ചു വട്ടു പിടിക്കുന്നു..
എല്ലാം വളരെ ഭംഗിയിൽ എഴുതി ഒരു സസ്പെൻസ്ൽ കൊണ്ട് പോയി നിർത്തി.
എല്ലാത്തിന്റെയും ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നു..
സ്നേഹത്തോടെ ❤️❤️..
Pwolichadukkkiiii….???
Rahasyathinte chuzhilukal azhiyatte…?
മുത്തേ…??
ഈ ഭാഗം വായിച്ചിട്ടില്ല….എന്നിട്ട് പറയ ട്ടൊ
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ സസ്പെൻസ് ആണ്. അന്ന് നിമ്മി മരിച്ചപ്പോൾ ത്രേയക്ക് വന്ന ടെലിഫോൺ ആരുടേതെന്ന് അറിയണം. പിന്നെ രാവൺ ത്രേയയെ കെട്ടുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
❤️❤️❤️