?രാവണത്രേയ 3? [ മിഖായേൽ] 506

നീ ആദ്യം ഇവിടെ ഇരിക്ക്… എന്നിട്ട് പറയാം വിശേഷങ്ങളൊക്കെ… ന്മ്മ…

വിശേഷങ്ങൾ ഒരുപാടുണ്ട് ത്രേയേച്ചി… എല്ലാം പറഞ്ഞ് മുഴുവിക്കാനുള്ള സമയം കിട്ടില്ല…

അതെന്താടീ…???

വേദ്യേച്ചീടെ strict order ഉണ്ട്..

എന്തിന്…

ത്രേയേച്ചി വന്നാൽ no സംസാരം no കമ്പനി..ശത്രുരാജ്യമായി പ്രഖ്യാപിച്ചിരിക്ക്യാ…

ഹോ… നിന്റെ വേദ്യേച്ചിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലേ…

ത്രേയ അതും പറഞ്ഞൊന്ന് ചിരിച്ചിട്ട് ഒരു ചെയർ വലിച്ചിട്ട് നിമ്മിക്കരികിലേക്കിരുന്നു…

എങ്ങനെ മാറാനാ….ആ കുശുമ്പിനും പകയ്ക്കുമൊക്കെ എന്തെങ്കിലും കുറവ് വേണ്ടേ..അതില്ലാന്നേ…തനി രാക്ഷസിയാ…രാക്ഷസി…

ആഹാ..നല്ല ബെസ്റ്റ് അനിയത്തി…അനിയത്തിമാരായാൽ ഇങ്ങനെ വേണം…

ത്രേയ അതും പറഞ്ഞ് നിമ്മിയെ നോക്കിയൊന്ന് ചിരിച്ചു…

ഈ ബാഗുകൾ എവിടെയാ വയ്ക്കേണ്ടത്…!!!

പെട്ടന്നാണ് ത്രേയയുടെ ലഗ്ഗേജുകളെല്ലാം തൂക്കികൊണ്ട് കൺമണി റൂമിന് മുന്നിലേക്ക് വന്നു നിന്നത്….അവളെ കണ്ടതും നിമ്മിയിൽ നിന്നും നോട്ടം മാറ്റി ത്രേയ തിടുക്കപ്പെട്ട് അവൾക്കരികിലേക്ക് നടന്നു ചെന്നു….

അയ്യോ… ഇതൊക്കെ എന്തിനാ താനെടുത്തിട്ട് വന്നത്… ഞാൻ ചെയ്യാമായിരുന്നല്ലോ…

കൺമണിയുടെ കൈയ്യിൽ ഉണ്ടായിരുന്ന വലിയ രണ്ട് ബാഗുകൾ ത്രേയ തന്നെ വാങ്ങി റൂമിലേക്ക് നിരത്തി വെച്ചു….

അയ്യോ അതൊന്നും വേണ്ട മേഡം.. ഇതൊക്കെ എന്റെ ജോലീടെ ഭാഗമല്ലേ…

കൺമണീടെ സംസാരം കേട്ട് ത്രേയ അവളെ തന്നെ നോക്കി നിന്നു…

കുട്ടി ഇവിടെ പുതിയതാണോ.. വർഷങ്ങൾ ഒരുപാടായി ഞാനിവിടെ നിന്നും വിട്ടു നിന്നിട്ട് അതുകൊണ്ട് ഇവിടെയുള്ള ആരേം വലിയ പരിചയമൊന്നുമില്ല…

ത്രേയേടെ പറച്ചില് കേട്ട് കൺമണിയൊന്ന് പുഞ്ചിരിച്ചു…

മേഡത്തിന് എന്നെ അറിയാം…നമ്മള് പണ്ട് പരിചയക്കാരായിരുന്നു… ഞാൻ മായമ്മേടെ മോളാ…മിഴി…അല്ല കൺമണി….

കൺമണീടെ മുഖത്ത് വിരിഞ്ഞ ചിരിയും അവളുടെ ആ പറച്ചിലും കേട്ട് ആകെ അമ്പരന്നു നിൽക്ക്വായിരുന്നു ത്രേയ…ഒരു ഞെട്ടലോടെ വിടർന്ന കണ്ണുകളിൽ നിമിഷനേരം കൊണ്ട് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു….
ആ സന്തോഷത്തിൽ തന്നെ അവൾ കൺമണിയെ കെട്ടിപ്പിടിച്ചു….

കൺമണീ…നീ..

ത്രേയേടെ സന്തോഷം കൺമണിയിലും ആനന്ദം നിറച്ചു..അവളും ത്രേയയെ ചേർത്ത് പിടിച്ച് പുണർന്നു…. ദീർഘ നാളുകൾക്കു ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ഇരുവരും അടർന്നു മാറി നിന്നു…

കൺമണീ..നീ…നീ എങ്ങനെ ഇവിടെ…??

അതുകേട്ടതും  കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി…

തുടരും…

33 Comments

Add a Comment
  1. ❤️time ariyo?

  2. @മിഖായേൽ submit cheyto???

    1. ആശാനേ………….

    2. കഥക്ക് വേണ്ടി ഒരാഴ്ചയായി വെയിറ്റിംഗ് ആണ്. പ്ലീസ് പബ്ലിഷ് ചെയ്യു

  3. Broooo…. katta waiting aanu…. story poli aanu broo???

  4. ഒറ്റയാൻ

    Bro next part എന്നുവരും

    1. Bro., Submit cheytho?

    2. ബ്രോ സുബ്മിട് cheyto???.

  5. @മിഖായേൽ oru reply enkilum taran nokk….

    1. മിഖായേൽ

      Ippol itta parts okke kore mumb ezhuthi kazhinjatha. Athonda vegam ittath..next part kurach wait cheyyendi varum. Ezhuthaan athra samayam Venda. Njn cheriya prblathil pettirikkukayaanu. Vegam idaan shramikkam❣️

  6. ബ്രോ next പാർട് എപ്പോഴാ ബ്രോ……

  7. വിശ്വാമിത്രൻ

    സൂപ്പർബ്

    1. Maximum 1 weeknullil idan nokk broooo

  8. കൊള്ളാം, രാവണിന്റെ മനസ്സ് അക്കരേം ഇക്കരേം ആയി ചാടി കളിച്ച് നടക്കുവാണല്ലോ. ത്രേയയുമായിട്ടുള്ള നാടക കല്യാണം നടക്കട്ടെ, അതിന് ശേഷം വൻ ട്വിസ്റ്റുകൾ സംഭവിച്ച് “രാവണത്രേയ” lifelong മുന്നോട്ട് പോകട്ടെ.

  9. അച്ചു പൗളിച്ചു

  10. Ho macha ee partum gambheeram aayind?❤️
    Vayich theernnadh arinjilla athra nannayirinnu??
    Interesting story?
    Aake chathikuzhikal aanallo
    Iniyum ethra rahasyangal ellm ariyan kathirikkunnu?
    Snehathoode…….❤️

  11. ഇന്നാണ് തുടങ്ങിയത്
    അടിപൊളിയായിട്ടുണ്ട്
    ത്രില്ലിംഗ്
    ???

  12. Kazhinja partum ithum orumicha ane vayiche
    Nalla adipoli flow
    Orikalum ravanum threyayum ingane akalum enne pratheekshichilla
    Vallatha oru ithe ayipoyi
    Palapozhum ingane ane ethire nilkunnaalke parayan ullathe enthanennu kelkan oru minute enkilum ellarum spend. Cheythirunenkil emotions vitte vivekam upayokichirunenkil pala prasnangalum undavillarunu
    Pala bandhangalum thakarillarunnu
    Haa appo ivide threya oru bali mrikam analle
    Varunidathe vache kana allnde ippo entha paraya
    Appo waiting for next part

  13. Ee katha kulamakkum
    Alla kulamayi
    Ini njan vayikkilla

  14. തുമ്പി ?

    Ente ponnee chumma thakarkkuvaa. Nannayittund, manoharam. Orupad santhosham tto.❤

  15. ❤❤❤❤❤❤

  16. Adutha part vegam tarane bro….❣️

  17. ഒറ്റയാൻ

    സൂപ്പർ story bro❤️?. അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു☺️☺️

  18. പൊളിച്ചു മച്ചു പൊളിച്ചു അടുത്ത പാർട്ട് വേഗം അയക്കണേ കഥ നല്ല മൂഡായി വരുന്നുണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോകുക

  19. ഫസീല ആബിദ്

    മാസ്റ്റർ എന്തുകൊണ്ടാണ് അപ്പുവിന്റെ കഥ കാണാത്തത് -(പരാജിതൻ)അപ്പുവിന്റെയും മാലതിയുടെയും പാറുവിന്റെയും കഥ മറുപടി വേണം

    1. കണ്ണൂക്കാരൻ

      ആ കഥ ഇപ്പൊ ഇവിടില്ല… kadhakal.com എന്ന് പറയുന്ന സൈറ്റിൽ ആണ്

  20. valare nannavunnund bro…
    thudaruka..

  21. രാജാകണ്ണ്

    ബ്രോ..

    ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ ആകെ മൊത്തം സസ്പെൻസ് ആണല്ലോ ഫോൺ കാൾ, മിഴി എങ്ങനെ അവിടെ എത്തി, ത്രേയയുടെയും രാവണിന്റെയും കല്യാണം,നടക്കുമോ ഒക്കെ ആലോചിച്ചു വട്ടു പിടിക്കുന്നു..
    എല്ലാം വളരെ ഭംഗിയിൽ എഴുതി ഒരു സസ്പെൻസ്ൽ കൊണ്ട് പോയി നിർത്തി.

    എല്ലാത്തിന്റെയും ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ ❤️❤️..

  22. Pwolichadukkkiiii….???
    Rahasyathinte chuzhilukal azhiyatte…?

  23. മുത്തേ…??
    ഈ ഭാഗം വായിച്ചിട്ടില്ല….എന്നിട്ട് പറയ ട്ടൊ

  24. Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ സസ്പെൻസ് ആണ്. അന്ന് നിമ്മി മരിച്ചപ്പോൾ ത്രേയക്ക് വന്ന ടെലിഫോൺ ആരുടേതെന്ന് അറിയണം. പിന്നെ രാവൺ ത്രേയയെ കെട്ടുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

  25. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *