?രാവണത്രേയ 4? [ മിഖായേൽ] 509

ഡാ..അഗ്നീ…വിട്ടേക്കെടാ പാവം..അവൻ ഫിറ്റാ…
നാളെ നമുക്ക് ഒന്നിച്ച് പഞ്ഞിക്കിടാം….

രാവണിന്റെ ആനുകൂല്യത്തിൽ അഗ്നിയൊന്നടങ്ങി… പിന്നെ രണ്ടാളും ചേർന്ന് കിണഞ്ഞ് പരിശ്രമിച്ചാണ് അച്ചൂനേം ശന്തനൂനേം ബെഡിലേക്ക് കൊണ്ടു കിടത്തിയത്….എല്ലാ ജോലിയും ഒതുക്കി നെറ്റിയിലെ വിയർപ്പ് തുള്ളികളെ കുടഞ്ഞെറിഞ്ഞ് രാവണും അഗ്നിയും കൂടി ബെഡിലേക്ക് വീണതും നിമിഷനേരത്തിനുള്ളിൽ നാലു പേരും സുഖ സുഷുപ്തിയിലാണ്ടു….

പിറ്റേന്ന് രാവിലെ കൺമണി വന്ന് ഡോറില് മുട്ടി വിളിച്ചപ്പോഴാണ് രാവണിന്റെയും അഗ്നിയുടേയും ബോധം തെളിഞ്ഞത്…അപ്പോഴും ബെഡിൽ തിരിഞ്ഞു കിടന്നുറങ്ങ്വായിരുന്നു അച്ചുവും ശന്തനുവും….അവന്മാരെ ഉണർത്താതെ രാവൺ തന്നെ പോയി ഡോറ് തുറന്നു… അപ്പോഴേക്കും  അഗ്നി മുഖമൊക്കെ കഴുകി വന്നിരുന്നു….

ഹാ…കൺമണിയോ…

ഡോറ് തുറന്ന് കൊടുത്ത് രാവൺ നേരെ വാഷ് റൂമിലേക്ക് നടന്നു…

റൂമാകെത്തുക ഒന്ന് കണ്ണോടിച്ചു കൊണ്ട് കൺമണി റൂമിനുള്ളിലേക്ക് കയറി… കൈയ്യിൽ കരുതിയിരുന്ന ട്രേയിൽ നാലു പേർക്കുള്ള കോഫിയും ഉണ്ടായിരുന്നു….അവളത് മുന്നിൽ കണ്ട ടേബിളിലേക്ക് വയ്ക്കാൻ തുനിഞ്ഞതും അഗ്നി തിടുക്കപ്പെട്ട് വന്ന് അതിന് പുറത്തിരുന്ന മദ്യക്കുപ്പികൾ എടുത്ത് മാറ്റാൻ തുടങ്ങി….
ഒരു കള്ള ലക്ഷണത്തിൽ അഗ്നി ഇടയ്ക്കിടെ കൺമണിയെ പാളി നോക്കുന്നുണ്ടായിരുന്നു… ഉള്ളിലടക്കി പിടിച്ച ചിരിയോടെ കൺമണി അതെല്ലാം നോക്കി കാണുകയായിരുന്നു….ടേബിളിലിരുന്ന ടീച്ചിംഗ്സും,ഗ്ലാസുകളും പെറുക്കി മാറ്റി ടേബിളൊഴിച്ച് വച്ചതും കൺമണി ട്രേ ആ ടേബിളിന് മുകളിലേക്ക് വച്ചുയർന്നു….

അവളുടെ നോട്ടം നേരെ പോയത് ബെഡിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന അച്ചുവിലും ശന്തനുവിലേക്കുമായിരുന്നു….അവളത് കണ്ട് ചെറുതായൊന്ന് ചിരിച്ചു…

ഇന്നലെ ഇവിടെ ശിവരാത്രി ആയിരുന്നൂന്ന് തോന്നുന്നു…

കൺമണി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കൊണ്ട് റൂമിന്റെ കോർണറിൽ നിന്നും ഒരു ചൂലെടുത്ത് മുറിയൊക്കെ അടിച്ചു വാരാൻ തുടങ്ങി….

ഏയ് മിഴി നീ അതൊന്നും ചെയ്യണ്ട…ഞങ്ങള് വൃത്തിയാക്കിക്കോളാം….

അഗ്നി അതും പറഞ്ഞ് അവളുടെ കൈയിൽ നിന്നും ചൂല് വാങ്ങി വയ്ക്കാൻ തുനിഞ്ഞെങ്കിലും അവളതിന് അനുവദിച്ചില്ല….

വേണ്ട അഗ്നീ…എനിക്കിത് ശീലമുള്ളതാ…രാവണിന്റെ റൂമിൽ വന്നാൽ ഈ ജോലി പതിവാ.. ഇന്നിപ്പോ നിങ്ങള് മൂന്നാള് കൂടി ഉണ്ടെന്ന് മാത്രം….

അപ്പോ രാവണിന് ഇങ്ങനെയൊരു പതിവുണ്ടോ…??

അഗ്നീടെ ചോദ്യം കേട്ട് കൺമണി അടിച്ചു വാരൽ നിർത്തി അഗ്നിയെ ഒന്ന് നോക്കി…

മിക്കപ്പോഴും….ഇവിടെ വരുമ്പോഴൊക്കെ ഇത് പതിവാ… ചിലപ്പോ ചില സിറിഞ്ചുകളും,ചെറിയ ബോട്ടിൽസുമൊക്കെ കിട്ടാറുണ്ട്…..രാവണിന്റെ ഈ സ്വഭാവം ഇങ്ങനെ തുടരാൻ അനുവദിച്ചാൽ വലിയ അപകടങ്ങളാവും ഉണ്ടാവുക…

The Author

മിഖായേൽ

www.kkstories.com

41 Comments

Add a Comment
  1. Kaathirikukayanu bro 6th partninu…

  2. innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu

    1. 5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….

  3. Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??

  4. ഘടോൽഘജൻ

    മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???

    1. Eatha matte sthalam? Onn paranj tharu2

  5. വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക്‌ നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
    വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.

  6. മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *