അതൊക്കെയുണ്ട്… ഞാനായി സസ്പെൻസ് കളയുന്നില്ല…ദേ ആ കിടക്കുന്ന രണ്ടു പേരെ കൂടി ഉണർത്തിയിട്ട് പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്…കൃത്യം ഒമ്പത് മണിയ്ക്ക് തന്നെ പൂവള്ളിയിലെ പൊതുസഭ ആരംഭിക്കും…ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിക്കാനാണ്…
പെട്ടെന്ന് താഴേക്ക് വന്നോളൂ…അപ്പോ അറിയാം എന്താ കാര്യംന്ന്….ത്രേയയെ വിളിച്ചുണർത്തീട്ടാ ഇവിടേക്ക് വന്നത്…ആള് അല്പം ക്ഷീണത്തിലായിരുന്നു….ഇനിയും കുറച്ച് ജോലികൾ തീർക്കാനുണ്ട്… ഞാൻ പോട്ടെ അഗ്നീ…
കൺമണി അത്രയും പറഞ്ഞ് ജോലി അവസാനിപ്പിച്ച് റൂം വിട്ട് പുറത്തേക്ക് പോകാൻ ഭാവിച്ചു….
ഏയ്..മിഴി… പറഞ്ഞിട്ട് പോ…
ഞാൻ പറഞ്ഞില്ലേ…അഗ്നിയുടെ മനസിലെ ആഗ്രഹങ്ങളെല്ലാം സഫലമാകാൻ പാകത്തിനുള്ള ഒരു തീരുമാനമാണ്….
കൺമണി അതും പറഞ്ഞൊന്ന് ചിരിച്ച് റൂം വിട്ട് നടന്നു….
കൺമണി പറഞ്ഞിട്ട് പോയ കാര്യം ശരിയ്ക്കും മനസിലാവാതെ നിൽക്ക്വായിരുന്നു അഗ്നി…അപ്പോഴാണ് കൺമണീടെ ചിരി കേട്ട് ശന്തനു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്…
അന്തം വിട്ട് ബെഡിലിരുന്ന ശന്തനൂനെ കണ്ട് അഗ്നി അമ്പരന്ന് അവനെയൊന്ന് നോക്കി…
എന്താടാ…???
അഗ്നീടെ ചോദ്യം കേട്ട് ശന്തനു ബെഡിന് ഇരുവശവും തിരിഞ്ഞു നോക്കിയ ശേഷം തലയൊന്ന് കുടഞ്ഞു…
എന്താടാ…??
ഏയ്…ഒരു പെണ്ണിന്റെ ചിരി പോലെ തോന്നി…
ഒരു പെണ്ണിന്റെ ചിരി…ഉള്ള വെള്ളമെല്ലാം വലിച്ചു കേറ്റി ലക്കും കെട്ട് ഉറങ്ങീട്ട് ഇപ്പോ പെണ്ണിന്റെ ശബ്ദം പോലും… എഴുന്നേൽക്കെടാ രണ്ടെണ്ണവും..
അഗ്നി അതും പറഞ്ഞ് കമഴ്ന്ന് കിടന്നുറങ്ങിയ അച്ചൂന്റെ പുറത്തിനിട്ട് ഒരെണ്ണം കൊടുത്തു…
അയ്യോ…എനിക്കറിയത്തില്ലേ…ഞാനല്ലേ…
അച്ചൂ അതും പറഞ്ഞലറിക്കൊണ്ട് ബെഡിലേക്ക് എഴുന്നേറ്റിരുന്നു…
ഡാ പുല്ലേ ഞാനാടാ…അഗ്നീ…
അത് കേട്ടപ്പോഴാണ് അച്ചൂന്റെ അലർച്ച ഒന്ന് നിന്നത്…ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് ബെഡ്ഷീറ്റ് മാറ്റി ഒരു മൂരി നിവർത്തി വിട്ടു കൊണ്ട് അവനാ ബെഡിൽ തന്നെ ഇരുന്നു…
ഡാ രണ്ടെണ്ണവും പെട്ടെന്ന് റെഡിയായേ…
വൈദിയങ്കിളിന്റെ special കുടുംബകമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട്…കൃത്യം ഒമ്പത് മണിയ്ക്ക്…ഇപ്പോ തന്നെ സമയം 8.30ആയി…
കമ്മിറ്റിയോ… എന്ത് കമ്മിറ്റി…???
ആ ചോദ്യവും ചോദിച്ചു കൊണ്ടാണ് രാവൺ വാഷ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്…അച്ചുവും ശന്തനുവും അപ്പോഴും ഒന്നും മനസ്സിലാവാതെ അഗ്നിയെ തന്നെ നോക്കി കണ്ണും മിഴിച്ചിരിക്ക്യായിരുന്നു…..
Kaathirikukayanu bro 6th partninu…
innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu
5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….
Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??
മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???
Eatha matte sthalam? Onn paranj tharu2
വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക് നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.
Broo
മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………