?രാവണത്രേയ 4? [ മിഖായേൽ] 509

അഗ്നിയുടേയും,അച്ചൂന്റേയും,ശന്തനൂന്റെയും മുഖത്ത് ഒരുപോലെ ഒരു കള്ളച്ചിരി വിരിഞ്ഞു… അപ്പോഴും രാവൺ ആ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നിലെ ഗൂഢലക്ഷ്യം എന്താണെന്ന് ചിന്തിച്ചു നിൽക്ക്വായിരുന്നു ത്രേയ…

രാവൺ..മോനേ..നീ പോകണമെന്നില്ല…
ഞൊടിയിടയിൽ വൈദിയുടെ മുഖമൊന്ന് വിളറി വെളുത്തു…

ഏയ്..അത് സാരല്യ അങ്കിൾ.. ഞാൻ തന്നെ പോയി വരാം.. എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് ഇവൾക്കുള്ള ഡ്രസ്സ് സെലക്ട് ചെയ്യാല്ലോ..
രാവണതും പറഞ്ഞ് ത്രേയയെ ഒന്ന് നോക്കി…അവന്റെ നോട്ടത്തിൽ നിറഞ്ഞു നിന്ന തീക്ഷണതയിൽ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു ത്രേയ…

നിന്റെ തീരുമാനം അങ്ങനെ ആണെങ്കിൽ ഞാൻ എതിർക്കുന്നില്ല…!!! പെട്ടെന്ന് പോയി വരണം… രാത്രിയിൽ ചില പൂജകളും ചടങ്ങുകളും ഉണ്ടാവും…രണ്ടാളും ആ സമയം ഇവിടെ ഉണ്ടാകണം…

വൈദി രാവണിന് അനുവാദം നല്കുമ്പോ അടങ്ങാത്ത ദേഷ്യം മുഖത്ത് കാട്ടി നിൽക്ക്വായിരുന്നു വേദ്യ..ആ ദേഷ്യം നിലത്ത് ചവിട്ടി തീർത്ത് അവള് റൂമിലേക്ക് നടന്നു… എല്ലാം ഗൂഢലക്ഷ്യങ്ങൾക്കും വിജയം കണ്ടു കൊണ്ട് വൈദിയും,പ്രഭയും,ഊർമ്മിളയും,വസുന്ധരയും കൂടി ഹാള് വിട്ടകന്നതും പൂവള്ളിയിലെ കല്യാണ ഒരുക്കങ്ങൾക്ക് കൊടിയേറാൻ തുടങ്ങി…

ആ സമയം ബാക്കിയുള്ള മുഖങ്ങളിലെല്ലാം സന്തോഷത്തിന്റെ മിന്നലാട്ടം തെളിഞ്ഞു നിന്നിരുന്നു… വിവാഹത്തിന്റെ ഒരുക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം ത്രിമൂർത്തികൾ ഏറ്റെടുത്തതും നിമിഷങ്ങൾക്കകം പൂവള്ളിയൊരു വിവാഹത്തിനു വേണ്ടി തയ്യാറെടുത്തു…

അല്ല രാവൺ… ഞാനിപ്പോ event management കാരെയൊക്കെ ഏർപ്പാടാക്കീട്ടുണ്ട്… നിനക്ക് ഏത് ടൈപ്പ് arrangements വേണമെന്നാ ആഗ്രഹം…
ഏതാണെന്ന് പറഞ്ഞാൽ നിങ്ങള് ഷോപ്പിംഗിന് പോയി വരുമ്പോഴേക്കും ഞങ്ങളതുപോലെ ഇവിടമാകെ ഒരുക്കി വയ്ക്കാം…

രാവണിന്റെ തോളിലേക്ക് കൈമുട്ടൂന്നി നിന്നു കൊണ്ട് അച്ചുവങ്ങനെ ചോദിച്ചതും അവനെ കലിപ്പിച്ചൊന്ന് നോക്കി രാവണാ കൈ തട്ടിമാറ്റി നിന്നു…

രാവണിന്റെ ദേഷ്യത്തിന്റെ അർഥം മനസ്സിലാക്കിക്കൊണ്ട് അഗ്നി അച്ചൂനെ പതിയെ മാറ്റി നിർത്തി…

രാവൺ…നീ ത്രേയയെ കൂട്ടി ഷോപ്പിംഗിന് പോകാൻ നോക്ക്…night എന്തോ പൂജയോ മറ്റോ ഉണ്ടെന്നല്ലേ പറഞ്ഞത്… പെട്ടന്ന് പോയി വാ…

അഗ്നിയുടെ പക്വമായ സംസാരം കേട്ട് രാവണവൻ പറഞ്ഞത് കേട്ട് ഇരുത്തിയൊന്ന് മൂളി റൂമിലേക്ക് നടന്നു…

പിന്നെയുള്ള സമയമത്രയും പൂവള്ളിയിൽ വിവാഹ ഒരുക്കങ്ങൾ പൊടിപൊടിക്കുകയായിരുന്നു…അച്ചുവും,അഗ്നിയും, ശന്തനുവും കൂടി ഓടിനടന്ന് പൂവള്ളിയാകെ അണിയിച്ചൊരുക്കി…. അതെല്ലാം ഉള്ളിൽ നിറഞ്ഞ പുഞ്ചിരിയോടെ മുതിർന്ന അംഗങ്ങൾ ഓരോരുത്തരും നോക്കി കാണുന്നുണ്ടായിരുന്നു…നേരം വൈകി തുടങ്ങിയപ്പോഴേക്കും രാവണും ത്രേയയും പൂവള്ളി വിട്ടിറങ്ങി…ഉള്ളിൽ ചെറിയൊരു പേടിയോടെ ആയിരുന്നു ത്രേയ രാവണിനൊപ്പം യാത്രയ്ക്കിറങ്ങിയത്…
വളരെ വേഗത്തിൽ റോഡിലൂടെ ചീറി പാഞ്ഞു പായുന്ന കാറിൽ ത്രേയ ഒരുൾഭയത്തോടെ നിശബ്ദയായിരുന്നു….

ഏത് ഷോപ്പിലാ പോകേണ്ടത്…
നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാവൺ തന്നെ ആദ്യം സംസാരിച്ചു

The Author

മിഖായേൽ

www.kkstories.com

41 Comments

Add a Comment
  1. Kaathirikukayanu bro 6th partninu…

  2. innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu

    1. 5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….

  3. Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??

  4. ഘടോൽഘജൻ

    മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???

    1. Eatha matte sthalam? Onn paranj tharu2

  5. വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക്‌ നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
    വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.

  6. മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………

Leave a Reply

Your email address will not be published. Required fields are marked *