ത്രേയ വേദ്യേടെ പേരുച്ഛരിച്ചതും രാവണിന്റെ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തി..അതിന് അനുസൃതമായി പ്രകൃതി പോലും രാവണിന്റെ ഭാവങ്ങളെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു….
ചുറ്റിലും പടർന്നു പന്തലിച്ചു നിന്ന കൂറ്റൻ മരങ്ങൾ അവയുടെ ചില്ലകളെ കാറ്റിൽ ആടിയുലച്ച് അവിടമാകെ ഭീതി പരത്താൻ തുടങ്ങി…..ഉള്ളിലുരുണ്ട് കൂടിയ ദേഷ്യം മുഴുവനായും അവൻ ശരീരത്തിൽ ആവാഹിച്ചു കൊണ്ട് ത്രേയയുടെ മുടിക്കുത്തിലേക്ക് പിടി മുറുക്കി ത്രേയയെ അവന്റെ മുഖത്തോട് അടുപ്പിച്ചു…
ഇനിയൊരൊറ്റ അക്ഷരം മിണ്ടരുത് നീ..
നിന്റെ മരണം ആഗ്രഹിച്ചിട്ടാടീ പുല്ലേ വൈദിയങ്കിളും എന്റച്ഛനും ചേർന്ന് ഈ വിവാഹം തീരുമാനിച്ചിരിക്കുന്നത്…. എന്റെ ജാതക ദോഷത്തിന്റെ പേരിൽ നിന്നെ മരണത്തിനെറിഞ്ഞു കൊടുക്കാൻ കഴിയില്ല എനിക്ക്….
ചുറ്റും വീശിയടിച്ച കാറ്റിന്റെ ശബ്ദത്തെ പിന്തള്ളി കൊണ്ട് രാവണിന്റെ സ്വരം അവിടമാകെ പ്രതിധ്വനി സൃഷ്ടിച്ചു…കാലമിത്രയായിട്ടും രാവണിന്റെ ഉള്ളിൽ കെടാതെ സൂക്ഷിക്കുന്ന പ്രണയത്തിന്റെ നേരടയാളമായിരുന്നു ആ വാക്കുകൾ…. അത്രയും പറഞ്ഞ് അവളുടെ മുടിക്കെട്ടിലെ പിടി അയച്ച് എഴുന്നേൽക്കുമ്പോ അവൻ നന്നേ കിതച്ചിരുന്നു…
രാവണിന്റെ ആ വാക്കുകളെ മനസിലേറ്റു വാങ്ങി ത്രേയ പതിയെ നിലത്ത് നിന്നും എഴുന്നേറ്റു….അവൾക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്ന അവനരികിലേക്ക് അവൾ പതിയെ നടന്നടുത്തു…
അപ്പോ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നിനക്ക് എന്നോടുള്ള ഇഷ്ടത്തിന് ഒരു മാറ്റവും വന്നിട്ടില്ല ല്ലേ രാവൺ….
മുഖത്തൊരു ചിരി വിരിയിച്ചു കൊണ്ട് അവളങ്ങനെ പറയുമ്പോഴും അവളുടെ കണ്ണുകളിൽ ആനന്ദാശ്രു ഉരുണ്ടു കൂടുന്നുണ്ടായിരുന്നു…. അവൾക് മറുപടിയൊന്നും കൊടുക്കാൻ മുതിരാതെ അവനാ നില്പ് തന്നെ തുടർന്നു….
പിന്നെ എന്തിനാ രാവൺ എന്റെ മുന്നിൽ നീ ഈ ദേഷ്യത്തിന്റെ മുഖംമൂടി അണിയുന്നത്…എന്റെ മനസ് തിരിച്ചറിയാൻ ശ്രമിച്ചൂടെ….. കരുതലോടെ, സ്നേഹത്തോടെ എന്നെയൊന്ന് ചേർത്ത് നിർത്തിക്കൂടേ നിനക്ക്…
ത്രേയേടെ വാക്കുകൾ കേട്ട് രാവണിന്റെ മനസ് കലങ്ങി മറിയുകയായിരുന്നു… അവൾക് മുന്നിൽ എന്ത് സംസാരിക്കണം എന്ന ബോധ്യമുണ്ടായിരുന്നില്ല അവന്…. വർണങ്ങൾ വിരിയിച്ചിരുന്ന അവരുടെ പഴയ കാല ഓർമ്മകളെ ഓർത്തെടുക്കുമ്പോ അവന്റെ ഉള്ളം വിങ്ങിപ്പൊട്ടുകയായിരുന്നു….ഒരു മയിൽപീലി തുണ്ടുപോലെ മനോഹരമായിരുന്നു അവ….
നൂലു പൊട്ടിയ പട്ടം കണക്കെ അവന്റെ മനസ് ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു…ആ ഓർമ്മകളെല്ലാം ചെന്നു നിന്നത് ത്രേയ തനിക്ക് സമ്മാനിച്ച പഴയ മുറിപ്പെടുത്തുന്ന സംഭവങ്ങളിലേക്കായിരുന്നു….അത് ഓർത്തെടുക്കും തോറും അവന്റെ മുഖഭാവം പോലും വ്യത്യാസപ്പെടാൻ തുടങ്ങി…അവനൊരൂക്കോടെ അവൾക് നേരെ തിരിഞ്ഞ് അവളുടെ ഇരു കൈയ്യിനേയും മുറുകെ പിടിച്ചു…അവനവളിൽ പ്രയോഗിച്ച ആ ബലം ശരീരം നുറുങ്ങുന്ന വേദനയാണ് അവളിൽ സമ്മാനിച്ചത്…ആ വേദന ഏറ്റു വാങ്ങുമ്പോ അവളുടെ മുഖം അസ്വസ്ഥതയോടെ ചുളിഞ്ഞു വന്നു…
നീ എന്താടീ പറഞ്ഞേ…നിന്നെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നോ…അതിന്റെ പേരിൽ കരുതലോടെ ചേർത്ത് നിർത്തണമെന്നോ….
അതീ ജന്മം ഉണ്ടാവില്ല ത്രേയ…നീ എന്നിൽ ബാധിച്ച കാൻസർ ആണ്…എന്നിൽ നിന്നും അടർത്തി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്ന കാൻസർ…ആ നിന്നെ ചേർത്ത് നിർത്താനോ..
Kaathirikukayanu bro 6th partninu…
innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu
5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro….
Bro… Otta iruthathil 3 days kond aaswadixh njaan ee Kadha vayich… Adipoli aayitund.. Iniyum idh pole story eytuthanam… Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm… Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo… Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??
മിഖായേൽ ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ മുഴുവൻ വായിച്ചു… കാത്തിരിപ്പിനു വിരാമം ഇട്ടതിനു നന്ദി…???
Eatha matte sthalam? Onn paranj tharu2
വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക് നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.
Broo
മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു………