?രാവണത്രേയ 5? [ മിഖായേൽ] 597

അവസാനമായി മഞ്ഞൾ കൂടി തൊട്ടുവച്ചതും വെണ്ണപോലെയുള്ള ആ പാദങ്ങളുടെ ഭംഗിയൊന്ന് ഇരട്ടിച്ചു…. പൂജിച്ച് എടുത്ത് വച്ച സ്വർണ വളയങ്ങൾ അവളുടെ കാൽവിരലിലേക്ക് അണിയിച്ചതോടെ വിവാത്തിന്റെ ആദ്യ ചടങ്ങ് അവസാനിച്ചിരുന്നു……വീണ്ടും തിരശ്ശീലയാൽ മറവ് തീർത്തു കൊണ്ട് പൂജ തുടർന്നു….ഏറെ നേരം നീണ്ട പൂജയ്ക്കൊടുവിൽ തിരുമേനിയുടെ നിർദ്ദേശപ്രകാരം ഇരുവരും മണ്ഡപത്തിൽ എഴുന്നേറ്റ് നിന്നു….

പെട്ടെന്ന് ഇരുവർക്കും ഇടയിൽ മറവ് തീർത്ത തിരശ്ശീല മെല്ലെ അടർത്തി മാറ്റപ്പെട്ടു…കല്യാണ വേഷത്തിൽ രാവൺ ത്രേയേയും അവളവനേം കാണുന്ന നിമിഷമായിരുന്നു അത്…

മറ്റെല്ലാം മറന്ന് ത്രേയയുടെ ഭംഗിയിൽ ലയിച്ചു നിൽക്ക്വായിരുന്നു രാവൺ….
നീട്ടിയെഴുതിയ പുരികക്കൊടികളും അവയെ ചേർത്ത് ബന്ധിച്ച് എഴുതിയ ചുവന്ന പൊട്ടും…വാലിട്ടെഴുതിയ കൂവളക്കണ്ണുകളും,ചുവന്ന ചൊടികളും അവന്റെ കണ്ണുകളെ അവളിൽ ബന്ധിച്ചു…..

ചുറ്റിലും നാദസ്വര മേളവും മന്ത്രോച്ചാരണങ്ങളും മുഴങ്ങിയതും തിരുമേനി എടുത്ത് നല്കിയ താലി രാവൺ കൈയ്യിൽ ഏറ്റുവാങ്ങി….
മഞ്ഞൾച്ചാർത്തിൽ മുക്കിയെടുത്ത ഏഴുനൂലിൽ കോർത്തെടുത്ത താലി അവൻ ഏറ്റുവാങ്ങുമ്പോ അവന്റെ ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കുന്നുണ്ടായിരുന്നു..

ചുറ്റിലും മുഴങ്ങി കേട്ട നാദസ്വര മേളം മുറുകിയതും
നീണ്ട ചരടിൽ കോർത്തെടുത്ത ആ താലി എല്ലാവരുടേയും അനുമതിയോടെ അവനവളുടെ കഴുത്തിലേക്ക് അണിയിച്ചു കൊടുത്തു…
താലിച്ചരടിൽ മൂന്ന് തവണ കെട്ടിടുമ്പോഴും അവന്റെ കണ്ണുകൾ പ്രാർത്ഥനയോടെ നിന്ന ത്രേയയിൽ മാത്രമായിരുന്നു….

മൂന്നാമത്തെ കെട്ട് താലിയിൽ മുറുകുമ്പോൾ നിറകണ്ണുകളോടെയുള്ള അവളുടെ നോട്ടം അവനിൽ എത്തി നിന്നു…ജന്മം സാഫല്യം എന്നപോലെ അവളുടെ മിഴികൾ പൂർണചന്ദ്രന്റെ ശോഭയിൽ തിളങ്ങി…. അവളുടെ മുഖം അടുത്ത് കാണുമ്പോൾ അവന്റെയുള്ളിൽ ഒരുതരം ദയനീയതയായിരുന്നു…

താലിച്ചരടിന് ശേഷം തിരുമേനി എടുത്ത് നല്കിയ തുളസിക്കതിർ മാല ഇരുവരും പരസ്പരം കഴുത്തിൽ അണിയിച്ചു…അത് കഴിഞ്ഞതും പ്രഭ എടുത്ത് നല്കിയ താമരമൊട്ട് മാല കൂടി പരസ്പരം അണിഞ്ഞു നിന്നു…വൈദേഹി പകർന്നു കൊടുത്ത പാരമ്പര്യ സ്വത്തായ നാഗപടത്താലി കൂടി രാവൺ ത്രേയയെ അണിയിച്ചതും ചുറ്റും മന്ത്രോച്ചാരണങ്ങൾ ഉയർന്നു കേട്ടു….

അഗ്നിയിലേക്ക് നെയ്യ് പകരുന്ന ഗന്ധം ചുറ്റിലും വീശിയടിച്ചതും തിരുമേനി ഒരു സിന്ദൂരച്ചെപ്പ് രാവണിന് നേരെ നീട്ടി പിടിച്ചു….

നാണയത്തിൽ പകർന്നെടുത്ത സിന്ദൂരം രാവൺ അവന്റെ കൈയ്യിൽ ഏറ്റുവാങ്ങി ത്രേയയുടെ സീമന്ദ രേഖയെ നീട്ടി ചുവപ്പിച്ചതും  ചുറ്റിലും നിന്ന എല്ലാവരും ചേർന്ന് അരിയും,പൂവും അവരിലേക്ക് വർഷിച്ചു…..

രാവണിന്റെ വിരലുകൾ നെറ്റിയിലേക്ക് പതിഞ്ഞതും ത്രേയയുടെ കണ്ണുകൾ പ്രാർത്ഥനയോടെ കൂമ്പിയടഞ്ഞു….
ആ രംഗങ്ങളെല്ലാം കണ്ട് ദേഷ്യം ഉള്ളിലടക്കി നിൽക്ക്വായിരുന്നു വേദ്യ….ആ ദേഷ്യം മുഴുവൻ കൈയ്യിൽ കരുതിയ പൂക്കളിൽ തീർത്ത് അവളാ ദേഷ്യത്തെ ശമിപ്പിച്ചു…

തന്റെ ഗൂഢലക്ഷ്യങ്ങൾക്ക് ഫലം കണ്ട സന്തോഷത്തിൽ നിൽക്ക്വായിരുന്നു വൈദി…അയാളുടെ മുഖത്തെ പുഞ്ചിരി അടുത്ത് നിന്ന പ്രഭയിലും,ഊർമ്മിളയിലും പ്രതിഫലിച്ചിരുന്നു….

97 Comments

  1. ഘടോൽഘജൻ

    പി ഡി എഫ് ഫോർമാറ്റിൽ കഥ കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ്‌ മിഖായേൽ ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല… എന്താ ഇവിടെ സംഭവിക്കുന്നെ..????

  2. ഘടോൽഘജൻ

    അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും…

  3. Michael bro, enthai udane enganum post cheyyumo…

  4. Valladhum nadannal madhyayrnn

  5. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ
    Wait ചെയ്യാം

  6. ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ

  7. Bro waiting aann

    Time eduthalum vendeela oru date para

    Pakuthik nirthi pokaruth

  8. ഘടോൽഘജൻ

    സ്റ്റോറി ഉടനെ അപ്‌ലോഡ് ചെയ്യും എന്നു കമന്റ്‌ ഇട്ടതു ഒർജിനൽ മിഖായേൽ ആണോ അതോ ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ ആണോ…???

    സബ്‌മിറ്റ് ചെയ്യും എന്ന പറഞ്ഞ ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല….

    സംതിങ് ഫിഷി….

    1. എനിക്കും സംശയം ഉണ്ട്

  9. Bro onnude submit cheyu kuttettan kandillaanu thonnunu

  10. ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.

    1. ഘടോൽഘജൻ

      ചൂടാവല്ലേ ബ്രോ… വരുമായിരിക്കുമായിരിക്കും…. നമുക്ക് കാത്തിരിക്കാം…

  11. Mikhael bro enthai, any updates???

  12. Michael bro, ഇന്ന് പ്രതീക്ഷിക്കാമോ

    1. Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്

  13. കളഞ്ഞിട്ടു poda###@@@%&₹#@

    1. ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???

  14. submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ

  15. ഇന്ന് വരും സോറി

    മിഖായേൽ

    1. Michael bro, submit cheytarno

    2. Michael bro, story ithuvare vannillallo

    3. Da resubmit cheyyy….
      Chelapm kand kanathillaa…

  16. ഘടോൽഘജൻ

    മിഖായൽ ബ്രോ.. സബ്‌മിറ്റ് ചെയ്തോ… കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..

  17. Michael bro, ഇതുവരെ story വന്നില്ലല്ലോ…

  18. Michael bro, എന്തായി upload ചെയ്തോ…

  19. Oru workil pett poi phone undayirunnilla oru msg aykkan polum.

    Nale submit akkum stry

    Ethra pages venam ithra വൈകിയതിന്

    ഇന്ന് 17/01/21 ആയി

  20. Ok bro, waiting…

  21. Waiting bro
    Don’t stop

  22. Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്…..

  23. Bro pls countinue waiting next part
    ?

Comments are closed.