?രാവണത്രേയ 5? [ മിഖായേൽ] 597

രാവണത്രേയ 5

Raavanathreya Part 5 | Author : Michael | Previous Part

തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാല് മുഖങ്ങളാണ് ത്രേയയെ പൂവള്ളിയിലേക്ക് വരവേറ്റത്….വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നിന്നിരുന്ന അഗ്നിയേയും,അച്ചൂനേം,ശന്തനൂനേം കണ്ടതും ത്രേയേടെ കണ്ണൊന്നു വിടർന്നു… അവർക്കൊപ്പം വൈദേഹി കൂടിയുണ്ടായിരുന്നു…അവരെ കണ്ടതും രാവണിനൊപ്പമുള്ള നിമിഷങ്ങൾ ഓരോന്നും അവളുടെ മനസിൽ തെളിഞ്ഞു വന്നു… കൈയ്യിലിരുന്ന പായ്ക്കറ്റിൽ പിടി മുറുക്കി കൊണ്ട് അവളവർക്കരികിലേക്ക് പതിയെ നടന്നടുത്തു…ത്രേയമോനേ…എങ്ങനെയുണ്ടെടാ അച്ചൂട്ടന്റെ arrangements…???

ത്രേയയ്ക്കരികിലേക്ക് വന്ന് നിന്ന് നെറ്റിയിലെ വിയർപ്പ് തുടച്ചെറിഞ്ഞു കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നിയും ശന്തനുവും മുഖത്തോട് മുഖം നോക്കി നിന്നു…ത്രേയ അതുകേട്ട് പതിയെ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി…
ഇളം നീല വെളിച്ചമുള്ള ലൈറ്റുകൾ കൊണ്ട് പൂവള്ളിയാകെ വർണാഭമായിരുന്നു… അതിനൊപ്പം venue light systemത്തിൽ മജന്ത നിറം കൂടി ആയതും പൂവള്ളിയൊരു രാജകൊട്ടാരം പോലെ പ്രൗഢ ഗംഭീരമായി..ഉള്ളിൽ നിന്നും മുഴങ്ങി കേട്ട ഓരോ പാട്ടിന്റേയും താളത്തിൽ പൂവള്ളിയിലെ ഓരോ കോണുകളിലേയും ലൈറ്റുകൾ ഒന്നിടവിട്ട് കത്തിയണയാൻ തുടങ്ങി…ത്രേയ അതെല്ലാം കൗതുകത്തോടെ നോക്കി കണ്ടു നിന്നു…

കൊള്ളാം..അടിപൊളിയായിട്ടുണ്ട് അച്ചു…

അവളുടെ ആ മറുപടി കേട്ടതും പുഞ്ചിരിയോടെ നിന്ന അച്ചൂന്റെയും അഗ്നീടെയും മുഖം ഒരുപോലെ മങ്ങി തുടങ്ങി…

എന്താ ത്രേയാ…എന്താ നിന്റെ മുഖത്ത് ഒരു വല്ലായ്മ പോലെ…

അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയ അവനെ നോക്കി  ക്രിതൃമമായി ഒരു പുഞ്ചിരി വിരിയിച്ചു നിന്നു…

ഏയ്… എന്ത് Problem…ഒരു പ്രോബ്ലവും ഇല്ല അഗ്നീ…!!!

അവളതും പറഞ്ഞ് വൈദേഹിയുടെ തോളിലേക്ക് കൈ ചേർത്ത് നിന്നു…

മോളേ ത്രേയക്കുട്ടാ… നിന്റെ ഈ അഭിനയമൊന്നും ഞങ്ങളോട് വേണ്ട…ഇതല്ല ഇതിനപ്പുറവും കണ്ടവരാ ഞങ്ങള്…വർഷം കൊറേ ആയില്ലേ നിന്നെ കാണാൻ തുടങ്ങീട്ട്…എന്താടി ഉണ്ടായത്…???രാവൺ എന്തെങ്കിലും…..

ഇത് നല്ല കൂത്ത്…രാവണെന്നെ എന്ത് ചെയ്യാനാ എന്റെ അച്ചൂട്ടാ…രാവണെന്നെ കെട്ടാൻ പോകുന്ന ചെക്കനല്ലേ… അപ്പോ അവനെന്നെ എന്ത് ചെയ്യാനാ…അഥവാ വല്ലതും ചെയ്യാൻ വന്നാൽ തന്നെ എനിക്ക് എന്തിനും പോണ മൂന്ന് ജിമ്മന്മാരില്ലേ…. അവനെ പഞ്ഞിക്കിടാൻ എനിക്ക് നിങ്ങള് പോരേ…ല്ലേ ആയമ്മേ…

ത്രേയ അതും പറഞ്ഞ് ഒരു കൊഞ്ചലോടെ വൈദേഹീടെ താടിയിൽ പിടിച്ചുയർത്തി…

ഹാ…ഇപ്പോ ഓക്കെ..നീ ഇപ്പോഴാ ഞങ്ങടെ പഴയ ആ ത്രേയ ആയി മാറിയത്…ആ തേജസ്സും, ഓജസ്സും പഴയ ആ കച്ചറ,കൂതറ സ്വഭാവവുമുള്ള ഞങ്ങടെ ത്രേയ…

അത് കേട്ടതും ത്രേയ കട്ടകലിപ്പിൽ അച്ചൂന്റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു…

അയ്യോ ന്റമ്മേ…ഈ കാലമാടത്തി എന്റെ കാല് ചവിട്ടിയൊടിച്ചേ..അഗ്നീ…ഇടപെടെടാ… ഇടപെടെടാ…

അച്ചു ഒരു കാലും പൊക്കി അവിടെ നിന്ന് തുള്ളാൻ തുടങ്ങി…അഗ്നിയും, ശന്തനുവും അത് കണക്കിന് ആസ്വദിച്ച് ചിരിയോടെ നിൽക്ക്വായിരുന്നു…

97 Comments

  1. Bro are u OK athenkilum problem undo

  2. ഡ്രാക്കുള

    മിഖായേൽ ബ്രോ താങ്കൾക്ക് സുഖമാണെന്ന് കരുതുന്നു?❤️

    ഒരു മാസവും 22 ദിവസവുമായി ഈ പാർട്ട് വന്നിട്ട് അടുത്ത ഭാഗം കാണത്തത് കൊണ്ട് വളരെ വിഷമമുണ്ട് ??. താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ? എന്ത് പറ്റി? എന്തെങ്കിലും അസുഖമാണോ? അതോ ജോലി തിരക്കിലാണോ? അതോ വേറെ എന്തെങ്കിലും വിഷമത്തിലാണോ ? എന്ത് തന്നെ ആയാലും എല്ലാം ശരിയായി/ ബുദ്ധിമുട്ടുകളെല്ലാം മാറി താങ്കൾ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Bro, time എടുത്ത് എഴുതിയാൽ മതി കുഴപ്പമില്ല പക്ഷെ പകുതിക്ക് നിർത്തി പോകരുത് എന്നേ ഉള്ളു…

  4. ഘടോൽഘജൻ

    അല്ല Mr: മിഖായേൽ താങ്കൾ മെയ് വൂണിലോ, നേപ്റ്റുണിലോ വല്ലോം ആണോ താമസം, മൂന്നു ദിവസം ന്നു പറഞ്ഞിട്ട് ഇപ്പൊ നാളെത്ര ആയി..

  5. Still waiting brooo….. where are u man☹️☹️☹️

  6. Broo… എവിടാണ് broo…. 3 ഡേ എന്ന് പറഞ്ഞിട്ട് മുങ്ങിയതാണല്ലോ…. ഇപ്പോൾ മാസം ഒന്ന് കഴിഞ്ഞു….. നെക്സ്റ്റ് പാർട്ട്‌ എന്ന് വരും ബ്രോ…. ?

  7. എന്തിനാ ഇത്ര ഡിമാൻഡ് കൂട്ടുന്നത്, എല്ലാവർക്കും നല്ലത് പോലെ എഴുതാൻ കഴിയില്ല, നല്ല വായനക്കാർ ഉണ്ടല്ലോ അതു കണ്ടങ്കിലും കൃത്യമായി എഴുത്. ഉടൻ പ്രതിഷിക്കുന്നു.

  8. മറുപടിയും ഇല്ല കഥയും ഇല്ല, ഇനി ഇതിന്റെ ക്ലൈമാക്സ് വന്നിട്ടേ വായിക്കുന്നുള്ളൂ.

  9. ഇന്നും ഇല്ല അല്ലേ? Waiting for next part

    1. 18 ദിവസം ഇന്നു കൊണ്ട് പൂർണ്ണമായി, തുടച്ചയായ 15 ദിവസത്തിന്റെ കാത്തിരിപ്പിന് എന്ന് വിരാമമാകും എന്ന് പറഞ്ഞാൽ നന്നായിരുന്നു. താങ്കൾക്ക് സുഖം തന്നെയല്ലേ? ഒരു മെസേജിനും മറുപടി കാണുന്നില്ല. ഈ കഥ സെെറ്റിൽ വന്നതു മുതൽ അടുത്ത ഭാഗത്തിനായി വളരെ ഭ്രാന്തമായ ഒരു ആവേശത്തോടെ കാത്തിരിക്കുന്ന ഞങ്ങളുടെ ആവേശം തച്ചുടക്കരുത്. പ്ലീസ് കഥ വെെകും എങ്കിൽ ഒരു മറുപടി എങ്കിലും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  10. കണതയി പേര് മിഖായേൽ എതെങ്കിലും കഥയുടെ കമന്റ്‌ൽ വന്നാൽ ഇവിടെ അറിയിക്കുക

  11. Waiting for next part..

  12. സൂപ്പർ അടുത്ത parthinayi കാത്തിരിക്കുന്നു

  13. കഥ ഇന്ന് കിട്ടുമോ ബ്രോ. താമസിക്കും എങ്കിൽ ഒന്ന് റിപ്ലെ ചെയ്യൂ. Please

  14. ഇന്നും ഇല്ലേ?

  15. Da patti nee evide poyi

  16. മിഖയേൽ bro.. next part enn varum enn parayuo…. katta waiting broo… ake nokki erunnu vaayikkunna oru story thankalude aanu…. hats off broo…. kidilam akunnund… and katta waiting…

  17. മിഖായേൽ മൂന്ന് ദിവസം ആയി, രാവിലെ മുതൽ കട്ടവെയിറ്റിംഗ് ആണ്. കഥ വായിക്കുവാൻ ഉള്ള ആകാംഷ അൽപം കൂടുന്ന തരത്തിൽ ആണ് രാവണും, ത്രേയും അവരുടെ ജീവിത കഥയും. എത്രയും വേഗത്തിൽ കഥ കിട്ടും എന്ന പ്രതീക്ഷിക്കുന്നു.

  18. 3 days kazhinju vengam thada paranju pattikaruthu please ???????????

  19. Next part ennu varum

  20. Thanks bro????

  21. Achu nimiye thanne vivaham kazhikanam ravanum threyayum deergakalam jeevikkanam achu and threya and agni and shanthanu pinne kanmani ivarill ellavarum avasanam vare undavanam please???????????????????

  22. കിടു കിടു കിടു, super ആകുന്നുണ്ട് കഥ ഇപ്പൊ, ത്രേയ അടി വാങ്ങി ഒരു വഴിക്ക് ആകുമല്ലോ. കണ്മണിയോട് അഗ്നിക്കും എന്തോ ഒരു feeling ഉള്ളത് പോലെ ഉണ്ടല്ലോ, ശാന്തനുവും അഗ്നിയും ഗോമ്പറ്റീഷൻ ആകുമോ

  23. Next part enthayi innu varumo

  24. രാവണാസുരൻ(rahul)

    Bro
    പൊളിച്ചു ഒരുപാട് ഇഷ്ടമായി

  25. തീരാതെ ഇരുന്നെങ്കിൽ എന്ന് ഞാൻ മനസാൽ ആഗ്രഹിച്ചു പോയി ഒരു വേളയിൽ ☺️☺️☺️

  26. ❤️❤️❤️❤️

  27. Mwuthe poli❤️?
    Ee partum gambheeram ithra page undayttum pettann theernna pole ottm bore adippikkatha ezhuth
    Ravanum threya yum thammililla snehanimishangalkai kathrikkunnu?
    Kure shathrukkal indllo iniyum churulazhiyatha rahasyangal ellm ariyan kathirikkunnu
    Ente one of the fav story aanidh?
    Snehathoode…….❤️

  28. ഈ കഥ പുതിയതായി വായിക്കുന്നവർക്ക് വേണ്ടിയുള്ള കമന്റ്‌ അണിത് ☠️☠️☠️☠️

    ഒരു കാരണവശാലും മുഴുവൻ പാർട്ടും വരാതെ ഈ കഥ വായിക്കരുത് ☠️☠️☠️☠️

    ഇന്നലെ രാത്രിയാണ് ഞാൻ 5 പാർട്ടും വായിച്ചത്???

    അതുകൊണ്ട്തന്നെ ഇന്നലത്തെ ഉറക്ക് സ്വാഹാ

    കണ്ണടച്ചാൽ ഓരോ സീനുമാണ് കാണുന്നത്

    മിഖായാലേട്ടാ എന്ത് ലഹരിയാണ് അക്ഷരങ്ങൾക്കിടയിൽ ഒളുപ്പിച്ചു വെച്ചത് ????

    Katta wating for next part

  29. അടിപൊളി ❤️

    ഈ ഭാഗവും എന്നത്തേയും പോലെ നന്നായിരുന്നു..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Comments are closed.