റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു] 132

അപ്പോ അവൻ അവളെ കണ്ടു)

 

അവനെ നോക്കി അവൾ അവളോട് എങ്ങനെയുണ്ട് എന്ന് ചോദ്യ ഭാവത്തിൽ തൻ്റെ വെള്ളാരം കണ്ണ് പതിപ്പിച്ച വെണ്ണക്കൽ ശിൽപ്പതിൻ്റെ ഏറ്റവും ഭംഗിയുള്ള മുഖത്ത് തൻ്റെ മാന്ത്രിക വിരൽ ഓടിച്ചു അവനോടു ചോദിച്ചു.

അജു അവളോട് സൂപ്പർ എന്ന് കയ് മുദ്ര കാണിച്ചു എന്നിട്ട് തട്ടം എന്തിയെ എന്ന് അംഗ്യതിൽ ചോദിച്ചു ഡാൻസ് ആണെന്ന് അവളും .

അങ്ങനെ അവിടെ അവളുടെ കൂടെയുള്ളവർ അവളെ വിളിച്ചു കൊണ്ട് പോയി എന്തോ മേക്കപ്പു ചെയ്യാൻ .

 

എൻ്റെ പാട്ട് ആണല്ലോ ഇനി അടുത്തത് അജു ആലോചിച്ചു. അങ്ങനെ സ്റ്റേജിൽ കയറി .അവൻ കയറിപോയി തന്നെ ജിതാഫ് കൂവൽ തുടങ്ങി . എന്നാൽ അത് പാട്ട് തുടങ്ങുന്ന വരെ ഉള്ളായിരുന്നു .കാരണം ബാക്കി ഉള്ള പിള്ളേരുടെ കയ്യടിക്കും ബഹളതിനും ഇടയിൽ അവൻ അങ്ങ് മൂഞ്ചി പോയി .ഞാൻ പാട്ട് അങ്ങ് തകർത്തു പാടി അതും തളപതി പാട്ട് കൂടെ ആയപ്പൊ പിള്ളേർ അങ്ങ് ആഘോഷം ആക്കി .അത് കഴിഞ്ഞ് ഞാൻ മുകളിൽ ലൈബ്രറി ബുക്ക് വെച്ചിട്ട് തിരിച്ചു വന്നപ്പോ അതാ അവളുടെ ഡാൻസ് പിന്നെ താഴെ ഇറങ്ങാൻ നിന്നില്ല അവിടെ നിന്ന് താഴെ ഉള്ള ഡാൻസ് കണ്ട്.

 

അവൾ ആണ് മെയിൻ ആയ character അതിൽ അവളേതോ ദേവി രൂപം മറ്റോ ആണ് കണ്ടാൽ അവളൊരു ദേവിയെ പോലെ തന്നെയുണ്ട് . എന്നാൽ അവിടെ ഞാൻ ഒരാളെ കണ്ട് ഞെട്ടി എൻ്റെ പാട്ടിന് കൂവിയ ജിതേഷ് അവൾടെ ഡാൻസിന് മിണ്ടാതെ നിക്കുന്നു.

അപ്പോഴാണ് ഫഹദും,സുജിത്തും ,ദീപക്കും അവിടെ അവൻ്റെ മുമ്പിൽ നിക്കണത് കൂടെ ജിമ്മൻ വിഷ്ണു നിക്കണെ കണ്ടേ അപ്പോ മനസ്സിലായി കാരണം ജിതേഷിനേക്കാൾ കോളേജിലെ എല്ലാ സീനിയേഴ്സ് ജൂനിയർസ്

പിള്ളേർ ആയി അവനു കമ്പനി ആണ് അവൻ മിസ്റ്റർ കേരളയിൽ റണ്ണർ അപ്പ് ആയിട്ടുമുണ്ട്.

പിന്നെ വെറുതെ ഒരു അടി ഉണ്ടാക്കാൻ ആരും അത്ര നോക്കാറില്ല ,പിന്നെ അവൻ്റെ സ്വഭാവം കാരണം അവൻ്റെ കൂട്ടുകാരൻമർക്കും അവനെ ഭയങ്കര ഇഷ്ടം ആണ് .

 

(അങ്ങനെ അവൾ ഡാൻസ് കളിച്ചു കഴിഞ്ഞപ്പോ അതാ അവിടെ കൈകൊട്ടുകൾക്കും ആരവങ്ങൾക്കും പുറമെ അതിലും ഉച്ചത്തിൽ ഒരാളുടെ ഫിസിൽ അടി.)

 

അവൾ നോക്കുമ്പോ അതാ അജു തൻ്റെ കൂട്ടുകാരൻ അവൾക്ക് അവൻ്റെ പ്രവർത്തിയിൽ വളരെ സന്തോഷം തോന്നി അവൾ അവൻ്റെ അരികിലോട്ട് ചെല്ലാൻ തുടങ്ങി അവളുടെ വരവിൻ്റെ ഇരട്ടി വേഗത്തിൽ അജുവും സ്റ്റെപ് ചാടി ഇറങ്ങി .

 

‘എന്നാൽ കുതിച്ചു പാഞ്ഞ അവൻ്റെ മനസ്സിനു കുതിച്ചു പാഞ്ഞ അവൻ്റെ ശരീരത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും ആരോ പായസം പഴം കൂട്ടി

7 Comments

Add a Comment
  1. ഇത് നിർത്തിയോ അതോ ബാക്കിയുണ്ടോ നല്ല കഥയാണ് തുടരുക

  2. Settakk bro pwoli pettanu aduthath tharane

  3. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  4. സൂപ്പർ ആയി വരുന്നുണ്ട്. ബാക്കി എഴുതിക്കോളൂ കട്ട സപ്പോർട്ട് ഉണ്ട്

  5. Katha super akkunnudu waiting

Leave a Reply

Your email address will not be published. Required fields are marked *