അങ്ങനെ പത്ത് വർഷം അമേരിക്കൻ ജീവിതത്തിൽ ഞാൻ ഒരു കോടീശ്വരൻ ആയി എനിക്ക് നാട്ടിൽ ജീവിക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം വന്നപ്പോൾ ആണ് കമ്പനി വർക്ക് അറ്റ് ഹോം പോളിസി വന്നത് ജോലി കളയാതെ വീട്ടിലിരുന്ന് ജോലി ചെയ്യാം
എനിക്ക് ഒരു കായലോരത്ത് അല്ലെങ്കിൽ പാടം ഉള്ള നാട്ടിൻപുറത്ത് വീട് വെച്ച് താമസിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു ഇത് ഞാൻ എൻ്റെ നാട്ടിലെ ചങ്ക് ബ്രോ ആയിരുന്ന പ്രദീപിനോട് പറയുകയും ചെയ്തു ആള് ഒരു ഫേമസ് ഇൻ്റീരയറ് ഡിസൈനർ ആണ് .
അളിയാ ആലപ്പുഴയിൽ ഒരു അടിപൊളി സ്ഥലം ഉണ്ട് ഒരു വശം കായലും ഒരു വശം പാടവും ആയിട്ട് റോഡ് മറ്റ് കാര്യങ്ങള് എല്ലാം ഉണ്ട് ഒരു ഇരുപത് സെൻ്റ് സ്ഥലം ഒരു ചെറിയ ഓടിട്ട വീട് എല്ലാ പേപ്പേഴ്സും ലീഗൽ ആണ് പെട്ടന്ന് പറഞ്ഞ് ഡീൽ ആക്കാം ആളുകള് ഉടമസ്ഥൻ്റെ പുറകെ നടക്കുകയാ അങ്ങനെ അവൻ എനിക്ക് കൊറേ ഫോട്ടോസ് അയച്ച് തന്നു
എനിക്ക് ഇഷ്ടമായി അവര് പറഞ്ഞ കാശിന് ഞാൻ അത് വാങ്ങി. വീട് പണി എത്രയും വേഗം തുടങ്ങാൻ ഞാൻ പ്രദീപിനോട് പറഞ്ഞു അപ്പോ അവൻ പറഞ്ഞത് ഇപ്പോ ഉള്ള ആ വീട് റിന്യൂവേഷൻ ചെയ്യാ അത് പൊളിക്കണ്ട എന്നും കൊറച്ച് പ്ലാൻ അയച്ച് തരേം ചെയ്തു അതിൽ ഒരു പ്ലാൻ എനിക്ക് ഭയങ്കര ഇഷ്ടമായി
ഒരു റിസോർട്ട് പ്ലാൻ ആയിരുന്നു അത് ഒരു വലിയ ഹാള് ഒരു ബെഡ് റൂം ഓപ്പൺ കിച്ചൻ . ഓകെ പറഞ്ഞു പഴയ മച്ച് പൊളിച് Gl ചെയ്തു ഓട് മൊത്തം പെയ്ൻ്റ് ചെയ്തു പാനൽ ചെയ്ത് വീട് മൊത്തം അടിപൊളിയാക്കി ഫ്രണ്ട് മൊത്തം ഗ്ലാസ് വർക്ക് ചെയ്ത് മൊത്തം ഏസി ആക്കി ഒരു 6KW സോളാറും ഫിറ്റ് ചെയ്തു ഇതെല്ലാം പ്രദീപ് അഞ്ച് മാസം കൊണ്ട് തീർത്ത്
Man your English is so good… 😘
അവസാനത്തെ ഇന്ഗ്ലിഷ് ഇത്തിരി കൂടിപ്പോയോ?
😃
അവസാനത്തെ ഇംഗ്ലീഷ് ഇത്തിരി കൂടിപ്പോയി. പാവം മലയാളികൾക്ക് മനസ്സിലാകണ്ടേ..?
ഈ ഭാഗം കൊള്ളാം, തുടർന്ന് എഴുതൂ.