രാധികക്ക് പറയാൻ വാക്കുകളില്ലായിരുന്നു. മറുത്തൊന്നും പറയാതെ രാധിക പെട്ടന്ന് വീട്ടിലേക്ക് നടന്നു. കുറച്ചു നടന്നിട്ട് അറിയാതെ രാധികയൊന്നു തിരിഞ്ഞു നോക്കി. തന്നെത്തന്നെ നോക്കിനിൽക്കുന്ന കണ്ണേട്ടൻ. ആ നാലു കണ്ണുകള് പരസ്പരം ഒന്നിടഞ്ഞോ???? രാധികയിൽ ഒരു ഞെട്ടലുണ്ടായോ???? എന്തായാലും ആകെ ചമ്മിയ മുഖഭാവത്തോടെ രാധിക പെട്ടെന്ന് വീട്ടിലേക്ക് നടന്നു.
ഛേ…. നോക്കണ്ടായിരുന്നു….നടപ്പിനിടയിൽ രാധിക സ്വയം പഴിച്ചു. കണ്ണേട്ടൻ എന്ത് കരുതിക്കാണും???? ഛേ…..മോശമായിപ്പോയി.
അല്ല…. താനിപ്പോൾ എന്തിനാണ് ചമ്മുന്നത്???? ആദ്യമായാണോ കണ്ണേട്ടനെ നോക്കുന്നത്???? അല്ലല്ലോ….പിന്നെന്താ ഇന്നിത്ര വെപ്രാളം???? തറവാട്ടിലെ കാര്യസ്ഥന്റെ മകനാണ് കണ്ണേട്ടൻ. അങ്ങനെ താൻ മാത്രമേ വിളിക്കാറുള്ളൂ. അടിമയെ ഉടമ ഏട്ടാ എന്നല്ലല്ലോ എടാ എന്നല്ലേ വിളിക്കേണ്ടത് എന്നാണ് തറവാട്ടിലെ മറ്റുള്ളവരുടെ നിലപാട്. കൊച്ചുകുട്ടികൾ വരെ യഥാർത്ഥ പേരായ മാധവാ എന്നാണ് വിളിക്കുന്നത്. എന്നാലും തനിക്കത് കഴിയില്ല. തന്നോട് ആകെയൊരു സ്നേഹം കാണിക്കുന്നത് കണ്ണേട്ടൻ മാത്രമാണ്. താനുമായി ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമേ ഒള്ളു. എങ്കിലും സ്നേഹം കൊണ്ട് പേര് വിളിക്കാനൊരു മടി. ആ കണ്ണേട്ടന്റെ മുന്നിൽ ചമ്മിയതിന്റെ അങ്കലാപ്പിലാണ് രാധിക തറവാടിന്റെ മുറ്റത്തെത്തിയത്.
എന്താ കുട്ട്യേ???? നടന്നോണ്ട് ഉറങ്ങണോ??? കുട്ടി ഈ ലോകത്തെങ്ങുമല്ലേ???? പെട്ടന്നെവിടുന്നോ മുത്തശ്ശിയുടെ ഒച്ച കേട്ടാണ് രാധിക ചിന്തയിൽ നിന്നുണർന്നത്.
ഉമ്മറത്ത് തന്നെത്തന്നെ നോക്കിനിക്കുന്ന മുത്തശ്ശി. പ്രായമേറെ ആയെങ്കിലും കണ്ണും കാതും ഇപ്പോഴും കൃത്യം.
എന്താ കുട്ടി കേട്ടില്ല എന്നുണ്ടോ????
കേട്ടു…രാധിക അറിയാതെ ശബ്ദിച്ചു.
പ്രായമായ പെണ്കുട്ട്യോള് ഇങ്ങനാണോ നടക്കണേ????
രാധികക്ക് ആ ചോദ്യം മനസ്സിലായില്ല.
ഞാൻ….എന്തോ ഓർത്ത് നടന്നോണ്ട്….അറിയാതെ….
കുട്ടി ഉറങ്ങി നടന്ന കാര്യല്ല….ഒരു പ്രായമായാൽ പെണ്കുട്ട്യോള് ധാവണി ഉടുക്കണം എന്നറിഞ്ഞൂടാ എന്നുണ്ടോ????
അറിയാതെ രാധിക തന്റെ ദേഹത്തേക്ക് നോക്കിപ്പോയി. മറുപടി പറയാൻ ഉണ്ടായിരുന്നില്ല. മുന്നിലെ മുഴപ്പിന് വല്ലാതെ വലുപ്പം വന്നപോലെ…. നാട്ടുകാർ ഇതിലേക്കാണോ നോക്കിയിരുന്നത്???? രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോ ഇത്രേം ഉണ്ടായിരുന്നില്ലെന്ന് തോന്നി രാധികക്ക്.
മുത്തശ്ശി….ഞാൻ…..
കഥ കൊള്ളാം
ആംബിയൻസ് ഇഷ്ടപ്പെട്ടു…
Nice story
Thanks
Jo സൂപ്പർ സ്റ്റോറി
Thanks man
chunk bro
story super
വല്ലപോഴുമേ ഇതുപോലുളള പ്രണയകഥകൾ കിട്ടുകയുള്ളൂ
താങ്കൾ എഴുതുന്ന കഥകൾ ഒന്നിനോന്ന് മെച്ചമാണ്
നവവധു പബ്ളിഷ് ചെയാൻ വൈക്കരുത്
ഇന്നുതന്നെ ഇടണം എന്നാണ് ചിന്തിക്കുന്നത്….
Kalakkitto machane engilum navavadhu nte athrayum vanilla kathirunnu maduthu vegan ayakkane
ദേ വന്നശാനേ….2ദിവസത്തിനുള്ളിൽ