രഹസ്യചരിത്രം [Lee child] 102

രഹസ്യചരിത്രം

RahasyaChithram | Author : Lee Child


ഞാൻ ഒരു സ്ഥലത്തു വായിച്ച കഥയാണ്…ഒറ്റ ഭാഗം മാത്രം

 

സാഹസ്രാബ്ദങ്ങൾക്കു മുൻപ്, മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന അശോകന്റെ കാലഘട്ടം…

മഗധ സൈന്യത്തിലെ ഒരു അജ്ഞാത സൈനികനായിരുന്നു ബ്രഹ്മദത്തൻ . 12 ആയോധന കലകളിലും ആയുധങ്ങളിലും പ്രാവീണ്യമുള്ള ഒരു മഹാ യോദ്ധാവ് . 7 അടി ഉയരം. കൃഷ്ണ പരുന്തിന്റെ കണ്ണുകൾ.. ശക്തിയും സൗന്ദര്യവും ഒത്തു ചേർന്ന ശരീരം.. വിരിഞ്ഞ മാറിടം…ആൽമരത്തിന്റെ ശാഖകൾ പോലെ ശക്തവും സുന്ദരവുമായ കൈകാലുകൾ.. കപ്പലിന്റെ ധ്വജം പോലെ പാറി പറക്കുന്ന മുടി.. ഗോതമ്പിന്റെ നിറം…ചക്രവർത്തിക്ക് ശേഷം ആരെയും ത്രസിപ്പിക്കുന്ന സ്വഭാവത്തിനുടമ്മയും.. അത് ചക്രവർത്തിയുമായുള്ള അയാളുടെ ബന്ധം വളരെ ദൃഡമുള്ളതായിരുന്നു..

എന്നാൽ കലിംഗയുദ്ധം അവസാനിച്ചതിനുശേഷം,

നിരവധി ശത്രുക്കളെ വധിച്ചതിന് ബ്രഹ്മദത്തന്നു വളരെയധികം മഹത്വം നേടി . പെട്ടന്ന് ഒരു ദിവസം, ബ്രഹ്മദത്തനെ ചക്രവർത്തിയുടെ ആഗ്ന വന്നു.. പോയി മുഖം കാണിക്കാൻ..

ബ്രഹ്മ : ചക്രവർത്തി നീണാൾ വാഴട്ടെ…

അശോകൻ : വരൂ, ദത്താ…

ബ്രഹ്മ : ആഗ്നപിച്ചാലും പ്രഭോ,അങ്ങയുടെ അടുത്ത ലക്ഷ്യം…

അശോകൻ : സന്യാസം.

ബ്രഹ്മദത്തൻ അത് കേട്ട് ഞെട്ടി..

ബ്രഹ്മ : അങ്ങെന്താണീ പറയുന്നത്..

അശോകൻ : അതെ മിത്രമേ, എന്റെ യുദ്ധകൊതിക്കു അറുതി വന്നിരിക്കുന്നു.. ഇനി ഞാൻ സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതായിരിക്കും.

ബ്രഹ്മ :അങ്ങയുടെ ഇഷ്ടം പോലെ…

ഒടുവിൽ, അശോക രാജാവ് ആത്മീയ പാതയിലൂടെ സഞ്ചരിക്കാൻ തിരഞ്ഞെടുത്തപ്പോൾ, ബ്രഹ്മദത്ത് തന്റെ ജീവനേക്കാളും വളരെ ബഹുമാനിക്കുന്ന സൈന്യം ഉപേക്ഷിച്ചു .

അവസാനനിമിഷം ചക്രവർത്തി ചോദിച്ചു..

ഇനി എന്താണ് ലക്ഷ്യം?..

ബ്രഹ്മദത്തൻ ഒന്ന് ചിരിച്ചതേയുള്ള..

അങ്ങനെ ആരുമറിയാതെ ബ്രഹ്മദത്തൻ പാശ്ചാത്യ ലോകത്തേക്ക് ഒരു യാത്ര പോകാൻ തീരുമാനിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവൻ ഗ്രീക്ക് അധിനിവേശക്കാരനായ അലക്സാണ്ടർ തങ്ങളുടെ രാജ്യത്തെ കീഴടക്കാനായി വന്നതായി കേട്ടിരുന്നു.. ആ സ്ഥലമായിരുന്നു ലക്ഷ്യം..പാശ്ചാത്യ ലോകത്തേക്ക് ഒരു സഞ്ചരപ്പാത ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവൻ യാത്ര ആരംഭിച്ചു. തുടക്കത്തിൽ തന്നെ ഇത് വളരെ ബുദ്ധിമുട്ട് ഉള്ള ഒന്നായിരുന്നു എന്ന് മനസിലായി. രാജ്യത്തിന്റെ അതിർത്തി കടന്നു അവൻ വടക്ക് വിവിധ രാജ്യങ്ങളിലും ഗോത്രങ്ങളിലും നടന്നു. അദ്ദേഹം മരം മുറിക്കൽ, കൊത്തുപണി, ആയുധം പരിഷ്‌ക്കരിക്കൽ ,അടിസ്ഥാന ആയുർവേദ ചികിത്സകൾ തുടങ്ങിയ വിവിധ തൊഴിലുകൾ ചെയ്തുകൊണ്ട് പണം സാമ്പാദിച്ചു. പല ഗോത്ര സംസ്കാര ങ്ങളെയും മനസിലാക്കി.ബ്രഹ്മദത്തൻ തടി പ്പലക്കകൾ വഹിച്ചു, അതിൽ തന്റെ സംഭവങ്ങളും ദിവസങ്ങളും രേഖപ്പെടുത്തി കൊണ്ടിരുന്നു . അവൻ തന്റെ 200-ാം അടയാളം (200 ദിവസം) കൊത്തിയെടുത്തപ്പോൾ, അത് ശൈത്യകാലമായിരുന്നു . ആ സമയം അവൻ ചീനരാജത്തിനുമപ്പുറത്തുള്ള എവിടെയോ ആയിരുന്നു.

The Author

2 Comments

Add a Comment
  1. നല്ല കഥ എന്റെ മനസ്സിൽ ഒരു കഥയുണ്ട് പക്ഷെ ഇവിടെ ഏങ്ങനെ ഇടണം എന്ന് അറിയത്തില്ല

  2. കഥ വ്യത്യസ്ഥമായിട്ടുണ്ട് നന്നായിട്ടുണ്ട് അക്ഷരത്തെറ്റ് കുറക്കുക

Leave a Reply

Your email address will not be published. Required fields are marked *