ഭക്ഷണത്തിനായി അദ്ദേഹം വേട്ടയാടുകയും അക്കാലത്ത് മാൻ തോൽ ധരിക്കുകയും ചെയ്തു. ഉയരമുള്ള പ്രദേശത്തിലൂടെ യാത്ര…, മഞ്ഞുവീഴ്ച ആരംഭിച്ചയുടനെ താപനില അപകടകരമായ നിലയിൽ താഴ്ന്നു. ഇത്രയും തണുത്ത കാലാവസ്ഥ ബ്രഹ്മദത്തനു മുമ്പ് ശീലിച്ചിരുന്നില്ല. ആട്ടിൻ തോൽ സഞ്ചിയിലെ വെള്ളവും ഉറച്ചു. അതിൽ വസിക്കുന്ന മൃഗങ്ങളെ വേട്ടയാടാനുള്ള വേട്ടയാടൽ വിദ്യകളെക്കുറിച്ചും ബ്രഹ്മദത്തൻ അറിഞ്ഞിരുന്നില്ല..
” ലോകത്തിലെ ഏറ്റവും തണുപ്പുള്ളതും പ്രതികൂലവുമായ ഭാഗമാണ് ഇവിടം . “…
അദ്ദേഹം വിചാരിച്ചു..
ദിവസങ്ങളോളം ഭക്ഷണമില്ലാതെ നടന്നു. അവൻ ഒത്തിരി ചെയ്തു.. വെള്ളത്തിനായി മഞ്ഞ് തിന്നു.പക്ഷേ അത് അവന്റെ ദാഹം ശമിച്ചില്ല. ഒടുവിൽ, അസഹനീയമായ കൊടും തണുപ്പിന് ശേഷം വിശപ്പ് കാരണം അവൻ ഒരു ഗുഹയ്ക്കുള്ളിൽ തളർന്നുവീണു. എത്ര നേരം അബോധാവസ്ഥയിൽ കിടന്നു എന്ന് അദ്ദേഹം അറിന്നില്ല. പെട്ടെന്ന് ചൂടുള്ള ദ്രാവകം അദ്ധേഹത്തിന്റെ തൊണ്ടയിൽ പോകുന്നതായി അയാൾക്ക് തോന്നി . അയാൾക്ക് പതുക്കെ ബോധം വന്നു. ഒറ്റപ്പെട്ട ഒരു ഗുഹയിൽ അവൻ സ്വയം കണ്ടെത്തി.. തനിക്ക് ചുറ്റും 6 സ്ത്രീകളും 2 പുരുഷന്മാരും. ഒരു സ്ത്രീ അവന്റെ അരികിൽ ഇരുന്നു ആ ചൂട് ഊട്ടുന്നുണ്ടായിരുന്നു..
ആ ദ്രാവകം….
അത് മൃഗക്കൊഴുപ്പ് ഉരുകി ഉണ്ടാക്കിയ ഒരു സൂപ്പ് ആയിരുന്നു….
ബ്രഹ്മദത്തൻ എല്ലാവരെയും ശ്രദ്ധിച്ചു.. ചുറ്റുമുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും ശരാശരി 6 അടി ഉയരമുള്ളവരാണ്. അവർ ചൂട് നിലനിർത്താൻ ആടുകളോ കരടികളോ കൊണ്ട് നിർമ്മിച്ച വസ്ത്രം ധരിച്ചിരുന്നു.ഇവിടുത്തെ ഒരു പ്രത്യേക ജനാവിഭാഗമാണെന്ന് മനസിലായി. അദ്ദേഹം അവരുമായി സംഭാഷണത്തിലേർപ്പെട്ടു..
ബ്രഹ്മ : നിങ്ങൾ എന്താണ് ഇവിടെ…
അവരിൽ ഒരാൾ :നമ്മുടെ കോട്ട അവിടെ നിന്ന് 40 മൈൽ അകലയാണ് . നടുവിൽ ഒരു ശത്രു ഗ്രാമം ഉണ്ട് . അവർ ആ ഗ്രാമത്തിലൂടെ പോയാൽ, അവർ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ ലൈംഗിക അടിമകളായി ഉപയോഗിക്കുകയും ചെയ്യും. ഈ സ്ത്രീകളെല്ലാം പോരാളികളാണ് . പക്ഷേ, അവരുടെ ക്രൂരതയ്‌ക്കെതിരെ അവർ പൊരുത്താൻ കഴിയുന്നില്ല..ഗദകളോ വാള്കളോ മഴുകളോ എറിയുന്ന ശക്തരായ ഗോത്രവർഗ്ഗക്കാരാണ് അവർ .
ബ്രഹ്മദത്തൻ ഒന്നും മിണ്ടിയില്ല.. പിന്നെ..
നല്ല കഥ എന്റെ മനസ്സിൽ ഒരു കഥയുണ്ട് പക്ഷെ ഇവിടെ ഏങ്ങനെ ഇടണം എന്ന് അറിയത്തില്ല
കഥ വ്യത്യസ്ഥമായിട്ടുണ്ട് നന്നായിട്ടുണ്ട് അക്ഷരത്തെറ്റ് കുറക്കുക