“ യെസ് ഓഫ് കോഴ്സ്… കാണേണ്ട ഒരു സ്ഥലം തന്നെയാണ് അത്… “ അയാൾ അതിനെ ശരിവച്ചു…
അവർ കന്യാകുമാരിയിലെ സൂര്യോദയത്തിനെ പറ്റിയൊക്കെ പരസ്പരം വാചാലമായി സംസാരിച്ചപ്പോൾ രാഘവ് തന്റെ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചും… മുൻപ് താൻ ഇതിനു വേണ്ടി നടത്തിയ യാത്രകളെക്കുറിച്ചും ചിന്തിച്ചു… ഇതൊരു പക്ഷേ അതിന്റെയെല്ലാം അവസാനമായിരിക്കുമെന്ന് അവന് തോന്നി… എത്ര നാളായി താനിങ്ങനെ ഓടാൻ തുടങ്ങിയിട്ട്?… എന്തിനു വേണ്ടി?… ആർക്കു വേണ്ടി?… അവന്റെ ചിന്തകൾ കാലത്തിനു പിറകിലേക്ക് സഞ്ചരിച്ചു…
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ നാട്… തന്റെ ജന്മസ്ഥലം… ആ സ്ഥലത്തെക്കുറിച്ച് തന്റെ മുത്തശ്ശി പറഞ്ഞിരുന്നത് അത് അസുര രാജാവ് മഹാബലി വാണിരുന്ന സ്ഥലമാണ് എന്നാണ്… അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് എന്നാണ്… മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ വിഗ്രഹം വച്ച് പൂജിക്കുന്ന ക്ഷേത്രമാണ് എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള തുക്കാക്കര അമ്പലം… പിന്നെ വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ സ്ഥലത്തിന്റെ പേര് ഇപ്പോഴും മാറിയിട്ടില്ല… കളമശ്ശേരി മെട്രോയുടെ അടുത്തുള്ള പാതാളം എന്ന സ്ഥലം ആണത്… മുത്തശ്ശി അച്ഛനോട് അതൊക്കെ പറയുമ്പോൾ അച്ഛൻ അതൊക്കെ ചുമ്മാ പുച്ഛിച്ഛ് തള്ളുമായിരുന്നു…
പക്ഷേ താനതൊക്കെ വളരെ ആകാംക്ഷയോടെ കേട്ടിരിക്കും… അച്ഛനും അമ്മയേക്കാളുമൊക്കെ തനിക്ക് അടുപ്പമുള്ളത് തന്റെ മുത്തശ്ശിയോടാണ്… താനും മുത്തശ്ശിയും തമ്മിൽ വല്യ കൂട്ടായിരുന്നു… പഴയ മിത്തുകളുടെ തിരുശേഷിപ്പുകളുടെ ബാക്കിയാണ് ഇപ്പോഴുള്ള യാഥാത്ഥ്യങ്ങളെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു… നല്ല വിദ്യാഭ്യാസമുണ്ടായിരുന്ന മുത്തശ്ശിക്ക് സംസ്കൃതത്തിലൊക്കെ നല്ല പ്രാവീണ്യമായിരുന്നു…
തനിക്കൊരു അനുജനുണ്ടായപ്പോൾ തന്റേതു പോലെ മുത്തശ്ശിയാണ് അവനും പേരിട്ടത്… മിത്രൻ… ആ പേരിടാനുള്ളതിന്റെ കാരണം അച്ഛൻ മുത്തശ്ശിയോടു ചോദിച്ചപ്പോൾ മുത്തശ്ശി പറയുന്നത് കേട്ടു… സൗമിത്രൻ എന്ന പേരാണ് ഞാനിടാനുദ്ദേശിച്ചത്… പക്ഷേ ഇന്നത്തെ കാലത്ത് പിള്ളേരൊക്കെ അവനെ അത് പഴയ പേരാണെന്ന് പറഞ്ഞ് കളിയാക്കില്ലേ… അതു കൊണ്ടാണ് മിത്രൻ എന്ന് ഞാൻ ചുരുക്കിയത്… അതു പറഞ്ഞിട്ട് മുഖത്ത് നിറഞ്ഞ ചിരിയോടെ മുത്തശ്ശി അച്ഛനെ നോക്കി ചിരിക്കുന്നത് ഞാനിന്നും ഓർക്കുന്നു… അനുജന്റെ പേരിന്റെ ശരിയായ അർത്ഥം കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്… മുത്തശ്ശി ഒരു വലിയ ബുക്കെടുത്ത് എന്റെ കയ്യിൽ തരുന്നതു വരെ… അന്ന് താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു…
Idak inghane Oronn poratte….
Nannayittund
….
Loved it
Please continue
പഴഞ്ച കൊള്ളാം ഒരു നല്ല വെറൈറ്റി കഥയാണ്. 21 ആം നൂറ്റാണ്ടിലെ രാമായണം ബാക്കി വായിക്കാൻ കാത്തിരിക്കുന്നു
Good staring ,I feel I am reading like a classic story ,keep it up .waiting for next part.
Very Nice buddy …
VERY GOOD STORY… DEAR
Good story, please continue
Bro എന്തുവ kurachoke eriyum പുളിയും ചേർക്കാം സംഗതി അടിപൊളി വെയ്ഗ്റ്റിംഗ് പോരട്ടെ ബാക്കികൂടെ
പഴഞ്ചൻ bro kadha അടിപൊളി . നല്ല ത്രില്ലിംഗ് സ്റ്റോറി ആണ് പ്ലീസ് continue.
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം AKH… 🙂
kalakki bro good starting keep going….
Thank vipi for the good support… 🙂
തുടക്കം പൊളിച്ചു. കട്ട ത്രില്ലറിന് വെയ്റ്റിംഗ്.
പിന്നെ രാവണൻ നമ്മുടെ ഗഡി അല്ലെ. ഞാൻ അസുരപടയെ ഇറക്കും. 🙂
Asuran… പട ഇറങ്ങട്ടെ… നമ്മുടെ രാഘവ് എന്തിനും തയ്യാറായാണ് ഇറങ്ങിയിരിക്കുന്നത്… 🙂
ത്രില്ലിംഗ് സ്റ്റോറി ബ്രോ. നന്നായിട്ടുണ്ട്. കമ്പികഥകൾ മാത്രം പോരല്ലോ. ഇടക്കൊക്കെ ഇതുപോലത്തെ കഥകളും നല്ലതാ. നമ്മടെ മാസ്റ്റർ എഴുതുന്നത് പോലെ.
Dear തമാശക്കാരാ… മാസ്റ്ററോട് എന്നെ ഒരിക്കലും compare ചെയ്യരുതേ… അതൊരു വലിയ എഴുത്തുകാരനല്ലേ… ഈ സൈറ്റിന്റെ ഒരു സ്വകാര്യ അഹങ്കാരം… 🙂
സംഭവം കലക്കി ബ്രോ……
ഒറ്റയിരുപ്പില് വായിച്ചു. നിലവറ ഏറണാകുളത്തെ പുതിയ വീട്ടിനു പകരം തറവാട്ടിലെ വീട്ടിലായിരുന്നുവെങ്കില് അത് കലക്കിയേനെ.
Thank appan Menon… You shoot a good point… 🙂
അപ്പന് മേനോനെ തങ്കപ്പന് മേനോന് എന്നെ വായിക്കു പഴന്ച്ചാ ഹി ഹി
Hihi… Well that’s a good joke… 🙂
Thudakkam kollam..ethoru ramayanathila kadha annannu manasilayee…adutha bhagam potta pazhanjan..m
Thank Vijayakumar… Next part എഴുതി തുടങ്ങിയിട്ടുണ്ട്… 🙂
Thriller??. good pls keep writting.
Cheers
Thanks… Cheers Raj… 🙂
പേളിച്ചു.. കട്ടവായുററിങ്ങ്
Thank Christopher… Next part’s work is ongoing… 🙂
Feeling curious….
I too Hari… 🙂
Mr. Pazhanjan തുടക്കം നന്നായി….. തുടരണം……. നല്ലോരു തീം ആണിത്……. Waiting for 2nd part……
Thank Joker… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… 🙂
Mr പഴഞ്ചൻ നിങ്ങൾ ഈ കഥ തുടരണം
സംഭവം കിടുക്കിട്ടുണ്ട് ട്ടാ
Wow thank Mallu… I will continue… 🙂
Bro njan e siteila regular reader ane ite enta first comment ane e kadayuda thread ramayanam ayondane e comment idunate ” ravana vadathine shesam chanda hasam thiriche mahadevanta kayil ethayatala ? Pinna enganaya ate veendum langayil ite enta dought ane paranjathil enthankilum thatte ondankil shamikuka
Vicky…കഥയെക്കുറിച്ച് ആധികാരികമായ ഒരു സംശയമാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്… ഇതിനുള്ള മറുപടി അടുത്ത ഭാഗത്തിൽ ഉണ്ട്… പിന്നെ ഇതൊരു കഥയാണേ… വെറുമൊരു കെട്ടുകഥ… ഹ ഹ ഹ… 🙂
കമ്പി ഇല്ല എന്ന് ആദ്യംതന്നെ പറഞ്ഞതിനു നന്ദി. പ്രേമം, ത്രില്ലർ മുതലായ കമ്പിരഹിത കഥകളോട് താൽപ്പര്യം ഇല്ലാത്തതിനാൽ ഇനി താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കാം.
:-)…
വളരെ ഇന്ററസ്റ്റിംഗ് ആയുള്ള ഒരു സബ്ജക്ട് ആണല്ലോ ഇത്. ഇത് എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. തുടര്ന്നുകൂടേ…
Thank coppa… തുടരും… 🙂
Waiting…..
Coming soon… 🙂
Boring annu pazhanjan neegalude adha kafhakalude aduth onnum ethu varilla ennu thonunnu .pinne fbil endha epol varathe
Lajitha മാത്രമേ ഇത് ബോറായി എന്ന് പറഞ്ഞുള്ളൂ… സാരമില്ല… നെഗറ്റീവ് കമന്റ്സും ഞാൻ accept ചെയ്യുന്നു… ഇപ്പോൾ FB യിൽ വരുന്നത് കുറവാണ്… വന്നാൽ തന്നെ നീ offline അല്ലേ… 🙂
ഒറ്റ ചോദ്യം…. പോലീസുകാരൻ ചോദിച്ചത് തന്നെ…. നീയിവിടെ വർഗീയത വളർത്താൻ വന്നതാണോ????
(ചുമ്മാ പറഞ്ഞതാട്ടോ…. സംഭവം കിടുക്കി…. നമ്മുടെ ലാലിന്റെ ഭാഷയിൽ പറഞ്ഞാ…. ഇതൊരു ഹൊറർ മൂടിലെടുത്താൽ സംഭവം കിടുക്കും…. നല്ലൊരു മിസ്റ്ററി ഫീൽ ചെയ്യുന്നു… കട്ട വെയ്റ്റിങ്….)
ആദ്യ ലൈക്കും കമന്റും എന്റെ വക
Thank Jo… Its an experimental story… Thanks for your first like… 🙂