രാഘവായനം 3 [പഴഞ്ചൻ] 322

ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് വെറും 23 മൈലുകൾ മാത്രമാണ് ദൂരം… അത്രയും കുറച്ച് അകലത്തിൽ….. രണ്ടു രാജ്യങ്ങൾ…. രണ്ടു ഭരണ രീതികൾ….രണ്ടു സംസ്കൃതികൾ… രണ്ടു സംസ്കാരങ്ങൾ… രണ്ടു ജനതകൾ… നല്ലവഴി ഉപദേശിച്ചു എന്ന ഒറ്റക്കാരണത്താൽ, രാവണൻ ലങ്കയിൽ നിന്നും പുറത്താക്കിയ സഹോദരൻ വിഭീഷണൻ, ശ്രീരാമന്റെ അടുത്തു അഭയം ചോദിച്ചെത്തിയതും ഈ ധനുഷ്‌കോടി തീരത്തു തന്നെ… ഐതിഹ്യങ്ങൾ ഇങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മനസിലേക്കോടിയെത്തുമ്പോൾ, വെറും വിളിപ്പാടകലെയുള്ള ആ മരതകഭൂമിയെ (ലങ്കയെ) ഒന്നു നേരിൽ കാണാൻ രാഘവ് വല്ലാതെ ആശിച്ചു പോയി…
പക്ഷെ 1964 ഡിസംബർ-22 നു, മണിക്കൂറിൽ 280km ശക്തിയിൽ വീശിയടിച്ച ആ കൊടുങ്കാറ്റ് ഈ ധനുഷ്കോടിയുടെ തലവര തന്നെ മാറ്റി വരച്ചു… വിവിധ ആരാധനാലയങ്ങളും, റെയിൽവേസ്റ്റേഷനും, പള്ളിക്കൂടങ്ങളും, പോസ്റ്റോഫീസും ഒക്കെ ഉണ്ടായിരുന്ന ഈ സുന്ദരനാട് ഒറ്റ നിമിഷം കൊണ്ട് ഒരു ശ്മശാന ഭൂമിയായി മാറി… ഏഴു മീറ്ററോളം ഉയരത്തിൽ തിരമാലകളുയർത്തി ആ കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ, 115 യാത്രക്കാരുമായി പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ അപ്പാടെ അതിൽ അപ്രത്യക്ഷമായി… ഔദ്യോഗിക കണക്കനുസരിച്ചു ആകെ മരണസംഖ്യ 1800 ആണ്… എന്നാൽ തദ്ദേശവാസികൾ പറയുന്നത് ആകെയുണ്ടായിരുന്ന 12000 പേരിൽ 9000 പേരും അന്ന് ആ ദുരന്ത ഭൂമിയിൽ നാമാവശേഷരായി എന്നാണ്… തുടർന്ന്, അന്നത്തെ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ ‘ghost town’ അഥവാ ‘പ്രേത നഗരം’ ആയി പ്രഖ്യാപിച്ചു…

The Author

68 Comments

Add a Comment
  1. കട്ടപ്പ

    കഥ നന്നായിരുന്നു പഴഞ്ചന്‍ ബ്രോ…
    രാമസേതു അന്നതിനെപ്പറ്റി ഒരുപാട് അറിവ് കിട്ടി.ഒരു കഥ വായിക്കുന്നതിലുപരി ഒരു ചരിത്ര പുസ്തകം വായിക്കുന്നത് പോലെ തോന്നി. anyway all the best

  2. please continue iam shooting the serial same story Bro

    1. പഴഞ്ചൻ

      ഈ കഥ സീരിയൽ ആക്കുമെന്ന് ശരിക്കും പറഞ്ഞതാണോ??… ഇത് Visualize ചെയ്ത് കാണുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്… നന്ദി… 🙂

  3. പഴഞ്ചന്‍, കഥയുടെ പേര് കണ്ടാണ്‌ ആദ്യ പേജ് വായിച്ചത്. വായിച്ചപ്പോള്‍ തുടക്കം മുതല്‍ വായിക്കണം എന്നൊരു തോന്നലുണ്ടായി. അതിമനോഹരമായ ഭാഷാ നൈപുണ്യം ഇതിലൂടെ താങ്കള്‍ പ്രകടിപ്പിച്ചിരിക്കുന്നു. അസാമാന്യ കഴിവുള്ള ഒരു എഴുത്തുകാരനായ താങ്കള്‍, മനസു വച്ചാല്‍ നല്ലൊരു കൃതി മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിക്കും. കമ്പി ലോകത്തിനു പുറത്തും താങ്കള്‍ ശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു..

    സമയം കിട്ടുന്ന മുറയ്ക്ക് കഥ വായിക്കുന്നതാണ്..മനോഹരമായ എഴുത്ത്..

    1. പഴഞ്ചൻ

      Dear Master…
      താങ്കളുടെ ഒരു ആരാധകരാണ് ഞാൻ… ഈ കഥയ്ക്ക് ഇതിലും വലിയ ഒരു comment ഇനി കിട്ടാനില്ല… ഇതൊരു അംഗീകാരമായി ഞാൻ കാണുന്നു… Thank you… 🙂

Leave a Reply

Your email address will not be published. Required fields are marked *