“ ഏയ് അതെന്ത് പരിപാടിയാ… കാര്യം പറഞ്ഞിട്ട് പോകുന്നേ…“ അതു പറഞ്ഞ് രാഘവ് അവളുടെ പുറകേ ചെന്നെങ്കിലും ആരാധനാ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി…
അടുത്ത ദിവസം പുലർച്ചേ തന്നെ ഒരു ടൂറിസ്റ്റു ബോട്ടിൽ 20 പേരടങ്ങുന്ന ഒരു സംഘം റിസർച്ചിനായി കടലിലേക്ക് യാത്ര തിരിച്ചു… അക്കൂട്ടത്തിൽ രാഘവും ആരാധനയും ഉണ്ടായിരുന്നു… കടലിനടിയിൽ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ സിലിണ്ടറുകളും മാസ്കും സ്വിമ്മിങ്ങ് സ്യൂട്ടുമെല്ലാം ആ ബോട്ടിൽ ഉണ്ടായിരുന്നു… തിരകളെ കീറിമുറിച്ചു കൊണ്ട് ധനുഷ് കോടിയിൽ നിന്നും രാമസേതു തുടങ്ങുന്ന ഭാഗത്തായി ബോട്ട് ലൊക്കേറ്റ് ചെയ്തു… റിസർച്ചിന്റെ പ്രൊജക്ട് അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം ആഴം കുറഞ്ഞ സ്ഥലങ്ങൾ നോക്കി റിസർച്ച് ആരംഭിക്കാൻ പദ്ധതിയിട്ടു… ചില സ്ഥലങ്ങളിൽ ഒരു മീറ്റർ വരെയെ ആഴമുള്ളൂ… അതായത് കടൽ നിരപ്പിൽ ഒരു മനുഷ്യൻ നിന്നാൽ അര വരെയെ വെള്ളം കാണൂ… അത്തരത്തിൽ ആഴം കുറഞ്ഞ ഒരു ഭാഗത്തേക്ക് ആ ബോട്ട് അടുത്തു… വെള്ളത്തിനു അധികം അടിയിലല്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന ആ പാതയുടെ നിഴൽ കാണാമായിരുന്നു…
അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം മണ്ണിന്റേയും കല്ലുകളുടേയും സാമ്പിളുകൾ എടുക്കാനുള്ള ഉപകരണങ്ങളുമായി പതിനഞ്ചോളം പേർ കടലിൽ ഇറങ്ങി… കറുപ്പ് നിറത്തിലുള്ള സ്വിമ്മിങ്ങ് സ്യൂട്ടണിഞ്ഞ് അവർ രാമസേതുവിൽ കാലൂന്നി…
കഥ നന്നായിരുന്നു പഴഞ്ചന്‍ ബ്രോ…
രാമസേതു അന്നതിനെപ്പറ്റി ഒരുപാട് അറിവ് കിട്ടി.ഒരു കഥ വായിക്കുന്നതിലുപരി ഒരു ചരിത്ര പുസ്തകം വായിക്കുന്നത് പോലെ തോന്നി. anyway all the best
please continue iam shooting the serial same story Bro
ഈ കഥ സീരിയൽ ആക്കുമെന്ന് ശരിക്കും പറഞ്ഞതാണോ??… ഇത് Visualize ചെയ്ത് കാണുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്… നന്ദി… 🙂
പഴഞ്ചന്‍, കഥയുടെ പേര് കണ്ടാണ് ആദ്യ പേജ് വായിച്ചത്. വായിച്ചപ്പോള്‍ തുടക്കം മുതല്‍ വായിക്കണം എന്നൊരു തോന്നലുണ്ടായി. അതിമനോഹരമായ ഭാഷാ നൈപുണ്യം ഇതിലൂടെ താങ്കള്‍ പ്രകടിപ്പിച്ചിരിക്കുന്നു. അസാമാന്യ കഴിവുള്ള ഒരു എഴുത്തുകാരനായ താങ്കള്‍, മനസു വച്ചാല്‍ നല്ലൊരു കൃതി മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിക്കും. കമ്പി ലോകത്തിനു പുറത്തും താങ്കള്‍ ശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു..
സമയം കിട്ടുന്ന മുറയ്ക്ക് കഥ വായിക്കുന്നതാണ്..മനോഹരമായ എഴുത്ത്..
Dear Master…
താങ്കളുടെ ഒരു ആരാധകരാണ് ഞാൻ… ഈ കഥയ്ക്ക് ഇതിലും വലിയ ഒരു comment ഇനി കിട്ടാനില്ല… ഇതൊരു അംഗീകാരമായി ഞാൻ കാണുന്നു… Thank you… 🙂