അതിനിനി ഒരു വഴിയേ ഉള്ളൂ… ഇപ്പോൾ സമുദ്രത്തിനടിയിലായി നിലകൊള്ളുന്ന രാമസേതുവിനെ കുറിച്ച് റിസർച്ച് നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്(ICHR)-ന്റെ ഗ്രൂപ്പിൽ കയറിപ്പറ്റണം… തന്റെ യാത്ര ഇപ്പോൾ അവരുടെ അടുത്തേക്കാണ്…
രാമസേതു മനുഷ്യ നിർമ്മിതമാണെന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുന്നുണ്ട്… ഇത് പരിശോധിക്കാനായി സമുദ്രത്തിനടിയിൽ പര്യവേഷണം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ICHR)… ഇതുവരെ സമുദ്രത്തിനടിയിൽ നടത്തിയ ഗവേഷണങ്ങൾ പ്രകാരം രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും അറിയപ്പെടുന്ന പാത സംബന്ധിച്ച് വ്യക്തമായ വിവരങ്ങളല്ല നൽകുന്നതെന്ന് ICHR അഭിപ്രായപ്പെടുന്നു…
സുഹൃത്ത് ഗോകുലിന്റെ സഹായത്തോടെ അവന്റെ ശ്രീലങ്കയിലുള്ള അങ്കിൾ ശിവദാസൻ വഴിയാണ് തനിക്ക് അവരുടെ സംഘത്തോടൊപ്പം നിൽക്കാൻ അവസരം ലഭിച്ചിരിക്കുന്നത്… ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിലാണ് അവന്റെ അങ്കിൾ ജോലി ചെയ്യുന്നത്… ICHR ഹിസ്റ്ററി ഡിപ്പാർട്ടുമെന്റുമായി അദ്ദേഹത്തിനുള്ള പിടിപാടാണ് രാഘവ് ഗോകുലിലൂടെ പ്രയോജനപ്പെടുത്തിയത്… പിന്നെ താനൊരു ഹിസ്റ്ററി സ്റ്റുഡന്റാണെന്നതും ഒരു പ്ലസ് പോയിന്റാണ്… ഗോകുലിനോട് താൻ കുറച്ച് അകലം കാണിച്ചിട്ടുണ്ടെങ്കിലും അവനത് തന്നോട് ഇതുവരെ കാണിച്ചിട്ടില്ലെന്ന് രാഘവോർത്തു… ധനുഷ് കോടിയിലേക്ക് പോകുന്ന വഴിയെല്ലാം രാഘവ് തന്റെ ലാപ്ടോപിൽ സ്ഥലകാല വിവരങ്ങളെ ചികഞ്ഞു കീറി പരിശോധിച്ചു…
സേതുബന്ധനത്തിനായി രാമൻ വരുണദേവനെ പ്രാർത്ഥിച്ചപ്പോൾ സാഗരം രണ്ടായി പകുത്ത് ലങ്കയിലേക്ക് വഴിമാറിയെന്നാണ് രാമായണ ഭാഷ്യം…
കഥ നന്നായിരുന്നു പഴഞ്ചന്‍ ബ്രോ…
രാമസേതു അന്നതിനെപ്പറ്റി ഒരുപാട് അറിവ് കിട്ടി.ഒരു കഥ വായിക്കുന്നതിലുപരി ഒരു ചരിത്ര പുസ്തകം വായിക്കുന്നത് പോലെ തോന്നി. anyway all the best
please continue iam shooting the serial same story Bro
ഈ കഥ സീരിയൽ ആക്കുമെന്ന് ശരിക്കും പറഞ്ഞതാണോ??… ഇത് Visualize ചെയ്ത് കാണുവാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്… നന്ദി… 🙂
പഴഞ്ചന്‍, കഥയുടെ പേര് കണ്ടാണ് ആദ്യ പേജ് വായിച്ചത്. വായിച്ചപ്പോള്‍ തുടക്കം മുതല്‍ വായിക്കണം എന്നൊരു തോന്നലുണ്ടായി. അതിമനോഹരമായ ഭാഷാ നൈപുണ്യം ഇതിലൂടെ താങ്കള്‍ പ്രകടിപ്പിച്ചിരിക്കുന്നു. അസാമാന്യ കഴിവുള്ള ഒരു എഴുത്തുകാരനായ താങ്കള്‍, മനസു വച്ചാല്‍ നല്ലൊരു കൃതി മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സാധിക്കും. കമ്പി ലോകത്തിനു പുറത്തും താങ്കള്‍ ശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു..
സമയം കിട്ടുന്ന മുറയ്ക്ക് കഥ വായിക്കുന്നതാണ്..മനോഹരമായ എഴുത്ത്..
Dear Master…
താങ്കളുടെ ഒരു ആരാധകരാണ് ഞാൻ… ഈ കഥയ്ക്ക് ഇതിലും വലിയ ഒരു comment ഇനി കിട്ടാനില്ല… ഇതൊരു അംഗീകാരമായി ഞാൻ കാണുന്നു… Thank you… 🙂