രമ്യയുടെ ലോകം
Ramyayude Lokam | Author : Ramya
എന്താണ് പതിവില്ലാതെ നേരത്തെ എഴുന്നേറ്റത്? ചോദ്യം ചോദിച്ചത് വേറെ ആരുമല്ല എന്റെ അമ്മ തന്നാണ്. കാരണം നേരത്തെ എഴുന്നേൽക്കുന്ന പതിവ് എനിക്കില്ലല്ലോ
എന്നെ പരിചയ പെടുത്തിയില്ലല്ലോ.
എന്റെ പേര് രമ്യ. വീട്ടിൽ ഞാനും അമ്മയും മാത്രമാണ് ഉള്ളത്. അമ്മ കുറച്ചു അടുത്തുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നതു.രാവിലെ പോയാൽ വൈകിട്ട് മാത്രമേ വരാൻ പറ്റു. അതു കൊണ്ടു രാവിലെ എഴുന്നേറ്റു എല്ലാ പണിയും ചെയ്തു തീർത്തിട്ടാണ് ജോലിക്ക് പോകുന്നത്.
ഞാൻ +2 ഒക്കെ തോറ്റ് വീട്ടിൽ ഇരുപ്പായിട്ട് 4 വർഷം കഴിഞ്ഞു.
ഇതിനിടയിൽ ഫേസ്ബുക് വഴി ഒരു കൂട്ടുകാരനെ കിട്ടിയിട്ടുണ്ട്, വിവേക്. അവൻ കുറെ പ്രാവശ്യമായി എന്നെ കറങ്ങാൻ വിളിക്കുന്നുണ്ട്. എന്നാൽ പേടിയും മടിയും കാരണം ഞാൻ പോയിട്ടില്ല.
എന്നാൽ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ, ഞാൻ പോയില്ലെങ്കിൽ അവൻ വീട്ടിൽ വരുമെന്ന് പറഞ്ഞു. എന്നാൽ അടുത്തടുത്തു വീടുകൾ ഉള്ളതിനാൽ ഇവിടെ വന്നാൽ ആൾക്കാർ ശ്രദ്ധിക്കും. അതു കൊണ്ടു രണ്ടും കൽപ്പിച്ചു ഞാൻ ഇന്ന് അമ്മ ജോലിക്കു പോയതിനു ശേഷം ടൗണിലേക്ക് പോകുവാൻ തീരുമാനിച്ചത്.
അങ്ങനെ പെട്ടെന്നു കുളിച്ചു പോകുവാൻ തയ്യാറായപ്പോഴാണ് വീണ്ടും ഒരു ചോദ്യം “എങ്ങോട്ട് പോകുവാണ് രാവിലെ കുളിച്ചൊരുങ്ങി”?.കുറച്ചു അപ്പുറത്തെ വീട്ടിലെ ആന്റിയാണ്, അനിത.
“ ഒരു ഫ്രണ്ടിനെ കാണാൻ ആണന്നു മാത്രം മറുപടി പറഞ്ഞു. ഇവർക്ക് ടൗണിൽ എവിടെയോ ആണ് ജോലി. വല്ലപ്പോഴും മാത്രമേ നാട്ടിൽ വരാറുള്ളൂ.
നല്ല തീം അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
തുടക്കമാണ്, വെറൈറ്റി subject ആണെന്ന് തോനുന്നു അടുത്ത പാർട്ട് വരട്ടെ
Waiting for next part…
Plz publish as soon as possible