രണ്ടാം ജീവിതം [Sree JK] 378

അച്ഛൻ ഉണ്ടായിരുന്ന കാലത്തെ കടബാധ്യതകൾ പക്ഷെ അവരുടെ തലയ്ക്ക് മേലെ ഉണ്ടായിരുന്നു. ഒടുവിൽ ആ ബാധ്യതകൾ തീർക്കാൻ വീടും സ്ഥലവും വിറ്റ് ഈ വാടകവീട്ടിൽ അഭയം തേടേണ്ടി വന്നു രണ്ട് പേർക്കും. മൂന്ന് വർഷം താമസിച്ചിരുന്ന വീടാണ്. ഭർത്താവ് നല്ലരീതിയിൽ കൈകാര്യം ചെയുന്നെന്ന് കണ്ട് ഹൗസ് ഓണർക്കും അവരെ താമസിപ്പിക്കാൻ നല്ല താല്പര്യം ആയിരുന്നു. ഹൗസ് ഓണറുടെ അച്ഛൻ മരിച്ചതിന് ശേഷം പൂട്ടിക്കിടന്ന് കാട് കേറിയ ആ വീടിന് ഒരു മാറ്റമുണ്ടായത് ഇവർ വന്ന ശേഷമാണ്.

വീടിൻ്റെ അവകാശി ആയിരുന്ന സഹോദരി വർഷങ്ങൾക്ക് മുമ്പ് കാമുകനൊപ്പം പോയിരുന്നു. അങ്ങനെയിരിക്കെയാണ് ഇറങ്ങിപ്പോയ ആ സഹോദരി മക്കളുമായി തിരിച്ച് വരുന്നതും വീടിനുമേൽ അവകാശം ചോദിക്കുന്നതും. പോലീസ് കൂടി ഇടപെട്ട കേസായത് കൊണ്ട് പ്രശ്നങ്ങൾക്ക് ഒന്നും പോകാതെ പെട്ടെന്ന് തന്നെ മാറാമെന്ന് സ്മിത സമ്മതിച്ചു. പക്ഷേ എങ്ങോട്ട്? ഒരുമാസത്തെ സമയം ഉണ്ട്. പക്ഷേ ഈ വാടകയ്ക്ക് എവിടെ വീട് കിട്ടും ഇന്നത്തെ കാലത്ത്?
.
.
.

“ഒരു വീടുണ്ട്. നീ പറഞ്ഞ വാടകയ്ക്ക് കിട്ടും. പക്ഷെ കുറച്ച് ഉള്ളിലാണ്. സൗകര്യവും കുറച്ച് കുറവാ.”

ട്രെയിനിൽ വച്ച് കണ്ട് പരിചയപ്പെട്ട് കൂട്ടായ രാധേച്ചി അത് പറയുമ്പോൾ സ്മിത ഒന്ന് സന്തോഷിച്ചു. വീട്ട് ചെലവും ബൈക്ക് ലോണും ലാപ്ടോപ് ഇഎംഐയും പഴയ വാടകയും എല്ലാം മാറ്റി വെച്ചാൽ കഷ്ടിച്ച് ഒരു മിച്ചം തുക കിട്ടുമെന്നെ ഉണ്ടായിരുന്നുള്ളൂ. വാടക കുറച്ച് കൂടിയാൽ പോലും കാര്യങ്ങൾ അവതാളത്തിലാകും.

രാധ. വയസ് 50 ആവാറായി. സ്മിത യാത്ര ചെയ്യുന്ന അതേ ട്രെയിനിലെ യത്രക്കാരിയാണ്. ഇവർ പതിനഞ്ചോളം പേർ വരുന്ന ഒരു ഗ്രൂപ്പാണ്. ഒന്നിച്ചാണ് പോക്കും വരവും. പരസ്പരം ഉള്ള രണ്ട് സീറ്റുകളിലായി ഇരുന്ന് കാര്യം പറച്ചിലും തമാശകളും ഒക്കെയായി ഒരു യാത്ര. സ്മിതയുടെ ആകെയുള്ള സന്തോഷം ഈ ഗ്രൂപ്പ് ആണെന്ന് പറയാം.

The Author

6 Comments

Add a Comment
  1. സുരേഷ്

    നല്ല തുടക്കം ഇങ്ങനെ കഥയുടെ ഒഴുക്ക് ഇഷ്ടയി
    താളം തെറ്റാതെ നോക്കു.

  2. അടുത്ത ഭാഗം ഉടനെ ഉണ്ടോ ?

  3. നന്ദുസ്

    സൂപ്പർ സഹോ…
    അടിപൊളി സ്റ്റോറി..
    അമ്മയും മകനും നല്ല വൈബ് ആണ്..
    തുടരൂ ❤️❤️❤️❤️

  4. നൈസ് 🔥

  5. കൊള്ളാം ബ്രോ നല്ല സ്റ്റാർട്ടിങ് ആണ്, തുടരുക

  6. Kollam thudaruuu ♥️

Leave a Reply

Your email address will not be published. Required fields are marked *