രാധയാണ് ഏറ്റവും അടുത്ത കൂട്ട്. രാവിലെ ട്രെയിൻ എവിടെ എത്തിയെന്ന് വിളിച്ച് അറിയിക്കുന്നത് രാധയാണ്. നഗരത്തിലെ ഒരു ഫിനിഷിങ് സ്കൂളിലെ സ്റ്റാഫ് ആണ്. മകൻ ദുബായിൽ ആണ്. 2 3 വർഷം കൂടുമ്പോഴാണ് നാട്ടിലേക്ക് വരാറുള്ളത്. ഭർത്താവ് രമേശൻ ഒരു ബുക്ക് സ്റ്റോറിലെ ജീവനക്കാരൻ.
“എവിടാ ചേച്ചീ?”
“ഞങ്ങളുടെ വീടിനടുത്താ. ഞാൻ പറഞ്ഞിട്ടില്ലേ ഒരു തോട്ടം ഉള്ളത്. അതിലാ, ഒരു മൂന്ന് മുറി വീട്. വീട് എന്ന് പറയാമോ എന്നറിയില്ല. പണ്ട് സാധനങ്ങൾ വെയ്ക്കാൻ കണക്കിന് കെട്ടിയതാ. ഏട്ടൻ അവരോട് ചോദിച്ചപ്പോൾ സമ്മതം മൂളിയിട്ടുണ്ട്. നിനക്ക് ഓക്കെ ആണെങ്കിൽ പോയി കാണാമല്ലോ.”
“ചേച്ചി, ട്രെയിൻ സൗകര്യം ഒക്കെ? സമയത്തിന് ഇങ്ങെത്താൻ പറ്റുമോ?”
“അവിടന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ പെണ്ണേ..ഞാൻ എന്നും വരുന്നതല്ലേ. എൻ്റെ വീടും അടുത്ത് തന്നെയല്ലേ. നമുക്ക് ഒന്നിച്ച് ഇറങ്ങാമല്ലോ. ഒരു വരുമാനം കൂടി ആവുമ്പോൾ വേറെ നോക്കാമെന്നെ. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഈ വാടക കൂടി കൂടിയാൽ ശരിയവില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്.”
“ആഹ് ചേച്ചി. എപ്പൊ പോകാനാ?”
“ഇപ്പൊ തന്നെ ആയാലോ? ട്രെയിൻ അങ്ങോട്ട് അല്ലെ. തിരിച്ച് ബസിൽ വരാല്ലോ.”
“മോൻ വീട്ടിൽ വന്നിട്ടുണ്ടാവും. കാത്തിരിപ്പാവും ഇപ്പൊ.”
“നീ വിളിച്ച് പറയ് അങ്ങോട്ട് വരാൻ. അവന് സ്ഥലം അറിയാമല്ലോ. തിരിച്ച് ഒരുമിച്ച് വരാമെന്നെ.”
“ശെരി ചേച്ചി.”
രാധയുടെ വീട്ടിൽ എത്തി കാര്യം പറഞ്ഞിരിക്കുന്ന നേരം ചിന്തുവിനെയും കൂട്ടി രാധയുടെ ഭർത്താവ് അവിടെ എത്തി. പിക്ക് ചെയ്യാൻ അയച്ചതായിരുന്നു അവർ. നാല് പേരും കൂടി വീട് കാണാൻ ഇറങ്ങി. രാധയുടെ വീടിൻ്റെ മതിലിനപ്പുറമാണ് വീട്. ഒരു ഹാളും മൂന്ന് മുറികളും. അതിലൊന്ന് കിച്ചൺ ആണ്. പണിക്കാർക്ക് വേണ്ടിയെന്നോണം പണിത് ഇട്ടതാണ്. അധികം ഉപയോഗിച്ചിട്ടില്ല. കുളിമുറി എല്ലാം പുറത്താണ്. സൗകര്യം കുറവാണെങ്കിലും അവർക്ക് അത് ഇഷ്ടപ്പെട്ടു.
നല്ല തുടക്കം ഇങ്ങനെ കഥയുടെ ഒഴുക്ക് ഇഷ്ടയി
താളം തെറ്റാതെ നോക്കു.
അടുത്ത ഭാഗം ഉടനെ ഉണ്ടോ ?
സൂപ്പർ സഹോ…
അടിപൊളി സ്റ്റോറി..
അമ്മയും മകനും നല്ല വൈബ് ആണ്..
തുടരൂ ❤️❤️❤️❤️
നൈസ് 🔥
കൊള്ളാം ബ്രോ നല്ല സ്റ്റാർട്ടിങ് ആണ്, തുടരുക
Kollam thudaruuu ♥️