രണ്ടാം ജീവിതം [Sree JK] 378

“ഞാൻ തുണി മാറിയിട്ട് വരാട്ടോ. ഇരിക്കേ”

അതും പറഞ്ഞ് മുറിയിലേക്ക് കേറി വാതിൽ ചാരി. സ്മിതയുടെ ശ്രദ്ധ വാട്സ്ആപ്പിലും.

“എല്ലാം ഒതുക്കി കഴിഞ്ഞോ?”

രമേശേട്ടൻ്റെ ശബ്ദം കേട്ട് സ്മിത തലയുയർത്തി.

“ഒരു വിധം ചേട്ടാ…അവധി ദിവസം നോക്കി ബാക്കി സാധനങ്ങൾ കൂടി എടുത്ത് വെയ്ക്കണം.”

“ഇതിപ്പോ സൗകര്യമായില്ലേ. വാടകയും കുറവ്, സ്റ്റേഷനും അടുത്ത്. പിന്നെ അവൾക്കൊരു കൂട്ടും ആയല്ലോ.”

സ്മിത ഒന്ന് പുഞ്ചിരിച്ചു.

“ഞാൻ കുളിച്ചിട്ട് വരാം. എടിയേ പൊതി ഞാൻ ദേ അടുക്കളയിൽ വെച്ചിരിക്കാണെ.”

“ആ…” ഉള്ളിൽ നിന്ന് മറുപടി വന്നു.

മകനും കുളിച്ചു വന്നതിന് ശേഷം നാല് പേരും കൂടി കഴിക്കാൻ ഇരുന്നു. കാര്യങ്ങൾ സംസാരിച്ച് ഭക്ഷണം കഴിച്ച് തീർത്തു. രമേശന് രണ്ടെണ്ണം അടിക്കുന്ന ശീലമുണ്ട്. ചിന്തുവും രമേശനോപ്പം വീടിന് പുറത്ത് കസേരയിട്ട് ഇരുന്നാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.

അടിക്കുന്നോ എന്ന് രമേശൻ അവനോട് ചോദിച്ചത് കേട്ട് സ്മിത അവനെ നോക്കി ഒന്ന് കണ്ണുരുട്ടി. അവൻ അത് കണ്ട് വേണ്ടെന്ന് മറുപടി പറഞ്ഞതും സ്മിതയുടെ ഫോണിൽ ആ മെസേജ് വന്നത്…
(തുടരും)

The Author

6 Comments

Add a Comment
  1. സുരേഷ്

    നല്ല തുടക്കം ഇങ്ങനെ കഥയുടെ ഒഴുക്ക് ഇഷ്ടയി
    താളം തെറ്റാതെ നോക്കു.

  2. അടുത്ത ഭാഗം ഉടനെ ഉണ്ടോ ?

  3. നന്ദുസ്

    സൂപ്പർ സഹോ…
    അടിപൊളി സ്റ്റോറി..
    അമ്മയും മകനും നല്ല വൈബ് ആണ്..
    തുടരൂ ❤️❤️❤️❤️

  4. നൈസ് 🔥

  5. കൊള്ളാം ബ്രോ നല്ല സ്റ്റാർട്ടിങ് ആണ്, തുടരുക

  6. Kollam thudaruuu ♥️

Leave a Reply

Your email address will not be published. Required fields are marked *