രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ദേ ജോക്കുട്ടാ… കൊറേ കൂടുന്നുണ്ട്ട്ടോ…

ഹ വിടെടീ ചേച്ചീ. ഞാൻ ചുമ്മാ പറയണതല്ലേ…

എന്നാലും…. എന്റെ മുമ്പിവെച്ച് വേറെ പെണ്ണുങ്ങളെ നോക്കുന്നതും പറയണതൊന്നും എനിക്കിഷ്ടമല്ല….

അയ്യേ… അപ്പോഴേക്കും മുഖം വാടിയോ എന്റെ പെണ്ണിന്റെ… ??? അയ്യേ… നിന്നോടല്ലാതെ ഞാനാരോടാടീ വഴക്ക് കൂടുന്നെ… ??? അതോണ്ടല്ലേ ഞാനിങ്ങനെ ഓരോന്ന് പറഞ്ഞു നിന്നെ ദേഷ്യം പിടിപ്പിക്കുന്നെ… ???

എന്നാലും… ഉം… ഇനി പറയ്കെട്ടോ… നല്ല കീറു വെച്ചുതരും ഞാൻ…

നീ കൊറേ കീറും.

അങ്ങോട്ടെഴുന്നേറ്റു മാറ് ജന്തു.. ഞാനൊന്ന് കിടക്കട്ടെ…

അത്രയും നേരം ദേഹത്തു ചാരിക്കിടന്ന എന്നെ തള്ളിമാറ്റിക്കൊണ്ട് പെണ്ണ് പതുക്കെ കട്ടിലിലേക്ക് ചാഞ്ഞു. പ്ലാസ്റ്ററിട്ട കാലുകൾ രണ്ടും ഞാൻ പൊക്കി കട്ടിലിലേക്ക് നേരെ വെച്ചുകൊടുത്തു. കിടന്നപ്പോൾ തലയിലെ മുറിവ് വരുന്ന ഭാഗം അമർന്നപ്പോൾ വേദനകൊണ്ട് പെണ്ണൊന്നു മൂളി. പെട്ടന്ന് തല അഡ്ജസ്റ്റ് ചെയ്ത് വെച്ച് ഞാനാ പ്രശ്നം പരിഹരിച്ചു. ഒന്ന് ആശ്വസിക്കുന്ന മട്ടിൽ ഒരു ദീർഘ നിശ്വാസവും വിട്ട് പെണ്ണ് പതുക്കയൊന്നു കണ്ണടച്ചു. ആ സമയമത്രയും ഞാനാ മുഖത്തേക്ക് തന്നെ നോക്കിക്കിടക്കുകയായിരുന്നു. ചോരയൊലിപ്പിച്ചുള്ള ആ കിടത്തം കണ്ടപ്പോൾ ഇങ്ങനെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. തലയിലെ ചെറിയ മുറിവുകളിൽ ഒതുങ്ങിയെന്നു ഡോക്ടർ പറഞ്ഞപ്പോൾ സത്യത്തിൽ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. കൂടുതൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ… ഹോ. അത് ആലോചിക്കാൻ കൂടി വയ്യ. !!!

ഉം… ??? എന്തായിത്ര നോക്കാൻ… ??? (പെണ്ണ് പെട്ടെന്ന് കണ്ണുതുറന്നു ചോദിച്ചു.)

മ്ചും. (ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിക്കാട്ടി)

എന്നാ ഇവിടെ കിടന്നേ…

ഉം… ???

കിടക്ക് ജോക്കുട്ടാ…  എത്രീസായി കെട്ടിപിടിച്ചൊന്നുറങ്ങീട്ട്.

കെഞ്ചുന്ന മട്ടിലുള്ള ആ ചോദ്യം കേട്ടപ്പോൾ എതിർക്കൻ പോലും തോന്നിയില്ല. ഞാനും കൂടെക്കേറിക്കിടന്നു. ബെഡിൽ സ്ഥലം അഡ്ജസ്റ്റ് ചെയ്യാൻ പെണ്ണ് സൈഡ് ചെരിഞ്ഞു കിടക്കാൻ പോവുകയാണെന്നാണ് ഞാനാദ്യം വിചാരിച്ചത്. അത് വേണ്ടല്ലോ എന്നോർത്ത് ഞാനാദ്യം ചെരിഞ്ഞു കിടന്നു. ഇപ്പോൾ പെണ്ണിന് നേരെ മലർന്നു കിടക്കാം. പക്ഷേ പുതപ്പും ദേഹത്തേക്ക് വലിച്ചിട്ട് പെണ്ണെന്റെ കൈപിടിച്ച് വയറിനും മാറിടത്തിനും ഇടയിലായി ചുറ്റിപ്പിടിപ്പിച്ചിട്ട് എന്നോട് പറ്റിച്ചേർന്നു പുറംതിരിഞ്ഞു കിടന്നു. ആ പിന്നാമ്പുറം എന്റെ ദേഹത്തേക്ക് പരമാവധി ചേർത്തുവെച്ചിട്ടായിരുന്നു കിടപ്പ്.

ടീ… കാല് വേദനിക്കൂട്ടോ…

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *