രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

കെട്ടിയോൻ നേരത്തെ എണീറ്റാലല്ലേ എനിക്ക് എണീക്കേണ്ടതുള്ളു… ??? അവിടെക്കിടത്താനുള്ള വഴിയൊക്കെ എനിക്കറിയാം. അല്ലാതെ നിന്നെപ്പോലെ പാതിരാത്രിക്കെണീറ്റോടുവല്ല. ഇപ്പത്തന്നെ അവനെ കാണിക്കാതിരിക്കണല്ലേ നീയിങ്ങോട്ടോടിയത് ??? അല്ലാണ്ട് നിനക്കെന്നാ മുറിയില്ലേ… ??? ബാക്കിയുള്ളവന്റെ ഉറക്കം കളയാനായിട്ട്… !!! ഹും ഞാനെങ്ങാനുവാരുന്നെ നേരംവെളുത്തു പത്തുമണിയാവാതെയാ മുറീന്നു പുറത്തിറങ്ങില്ലാരുന്നു… അവള് കെട്ടിപ്പൊതിഞ്ഞോണ്ട് നടക്കുന്ന്… ഇത് അവനെയല്ലെങ്കി ആരെക്കാണിക്കാനാ??? വെറുതെയല്ല കൊല്ലം രണ്ടായിട്ടും നീ പെറാത്തത്. എന്നിട്ട് ബിസിനസ് പഠിക്കുവാണ് പോലും.. !!!

(അച്ചു നിന്ന് ചീറി. ഇവള് ഇത്രേം കൂതറയാരുന്നോ കർത്താവേ. ???!!! ചേച്ചി പറഞ്ഞപ്പോഴും ഇത്രക്ക് തോന്നിയിരുന്നില്ല. കാരണം എന്റെ മുമ്പിൽ വെച്ച് അവളിങ്ങനെ വെട്ടിത്തുറന്നൊന്നും പറഞ്ഞു കണ്ടിട്ടില്ല. )

രണ്ടുംകൂടിയെന്നതൊക്കെയാടീയീപ്പറയുന്നെ… ??? വൃത്തികെട്ട ജന്തുക്കള്… അവനെങ്ങാനും കേട്ടൊണ്ട് വന്നാ… അയ്യോ നീയിവിടെ നിപ്പുണ്ടായിരുന്നോ… ???

രണ്ടിന്റേം ബഹളം കേട്ട് ശകാരിച്ചോണ്ടു വന്ന സീതാമ്മ എന്നെക്കണ്ട് ഞെട്ടി. ഞാനും ചമ്മി. പുള്ളിക്കാരി എണീറ്റില്ലെന്ന വിശ്വാസത്തിലായിരുന്നു ഞാനവിടെ നിന്നതും. ഇതിപ്പോ രണ്ടുപേർക്കും പരസ്പരം പറഞ്ഞത് കേട്ടല്ലോ എന്ന ചമ്മലായി. ഞാൻ പോയില്ലെന്ന് അപ്പോഴാണ് ചേച്ചിയുമറിഞ്ഞതെന്നു തോന്നുന്നു. പെട്ടന്ന് വാതിൽക്കൽ വന്നൊന്നു തലനീട്ടി നോക്കിയിട്ട് അകത്തേക്ക്‌തന്നെപോയി എന്തൊക്കെയോ പിറുപിറുക്കുന്ന കേട്ടു. അച്ചുവിനെ ശകാരിച്ചതാവും. കാരണം അവനവിടെനിക്കുന്നത് ഞാൻകണ്ടോ എന്നൊരു ചോദ്യം അവള് തിരിച്ചു ചോദിക്കുന്നത് ഞാനും കേട്ടു.

എന്റെ തോർതിങ്ങു കൊണ്ടെത്തരാവോ ഒന്ന് ???

ചമ്മല് മറയ്ക്കാനായി ഞാൻ ചേച്ചിയോടായി വിളിച്ചു ചോദിച്ചു. കാര്യം എന്തൊക്കെയാണെങ്കിലും  പരസ്യമായി പറഞ്ഞപ്പോ നമ്മക്കൊരു ചമ്മല്. അതും സംഗതി എ !!!.

നീയെന്താടാ പുതപ്പുടുത്തൊണ്ടു നിക്കണെ… ??? സീതാമ്മ അപ്പോഴാണത് കണ്ടത്.

ഞാൻ കുളിക്കാൻ തുടങ്ങുമ്പഴല്ലേ എന്റെ തോർത്തും എടുത്തോണ്ട് അവളിങ്ങോട്ടു പൊന്നത്. അത് മേടിക്കാൻ വന്നതാ ഞാൻ. പിന്നെ ചായേം കുടിച്ചു നിന്നുപോയി. ടീ ഒന്നിങ്ങു് കൊണ്ടെത്തരാവോ അത് ???

ഞാൻ വീണ്ടും വിളിച്ചു ചോദിച്ചു. എന്തായാലും രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പെണ്ണ് പുറത്തുവന്നു. പാവാടയും ബ്ലൗസുമൊക്കെ ഇട്ടിട്ടുണ്ട്. ചെന്നതേ അതൊക്കെ വലിച്ചു കയറ്റികൊണ്ടായിരുന്നു സംസാരമെന്നു തോന്നുന്നു. മോന്ത ഒരു കൊട്ടയുണ്ട്. ഭയങ്കര കലിപ്പ്.

പല്ലുപോലും തേച്ചിട്ടില്ല. ഈ തോർത്തു കിട്ടിയാലേ കുളിക്കൂ… ഈ വീട്ടില് വേറെ തോർത്തില്ലാത്തപോലെ… വായിങ്ങോട്ട്…

വന്നവഴിയെ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുറിയിലേക്ക് നടന്നുകൊണ്ടായിരുന്നു പിറുപിറുക്കുന്ന പോലെയുള്ളയാ ശകാരം. ഞങ്ങള് പോന്നതെ സീതാമ്മ അച്ചുവിന്റെ മുറിയിലേക്ക് പാഞ്ഞുപോണതു കണ്ടു. ഏതാണ്ട് ശകാരിക്കുന്നതു കേട്ടെങ്കിലും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. ഇപ്പോപ്പറഞ്ഞ ഡയലോഗിനുള്ള തെറിവിളിയാവണം. എന്തായാലും ചേച്ചിയുടെ ശകാരം തീർക്കാനാണ് അപ്പോൾ ഞാൻ ശ്രമിച്ചത്.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *