ശോ… മനുഷ്യനെ വട്ടാക്കാതെയൊന്നു പറ ജോക്കുട്ടാ…
കൊഞ്ചല്ലേ കൊഞ്ചല്ലേ… അതൊന്നും ഏക്കൂല്ല മോളേ…
ഉം… പറ ജോക്കുട്ടാ… (അറിഞ്ഞേ പറ്റൂ എന്ന മട്ടിൽ പെണ്ണ് വീണ്ടും കൊഞ്ചാൻ തുടങ്ങി)
ആഹ. എന്നാപ്പിന്നെ നീ തന്നെ പറ. എന്റെ പെണ്ണിന് എന്തോരം ചിന്താശക്തിയുണ്ടെന്നു ഞാനൊന്നു നോക്കട്ടെ….
ഉം… പറയട്ടെ… (എന്തോ ആലോചിച്ചെടുക്കുന്നതുപോലെ ഒരുനിമിഷം ഇരുന്നിട്ട് പെണ്ണ് പറയണോ വേണ്ടയോ എന്ന മട്ടിലൊന്നു നിർത്തി.)
ഉം… പറാ… (ഞാൻ പ്രോത്സാഹിപ്പിച്ചു)
അത്… അത്… എന്നേക്കുറിച്ചല്ലേ ഓർത്തെ… ???
ആര് പറഞ്ഞു… ???
ആരും പറയണ്ട, എനിക്കറിയാം. എന്നേക്കുറിച്ചാ ഓർത്തേ…
കോപ്പാണ്. ഞാൻ വേറെയെതാണ്ട് ഓർത്താ കിടന്നേ…
അല്ലേ… ചുമ്മാ പറയുവാണെ… എന്നെക്കുറിച്ചുതന്നെയാ ഓർത്തേ…
ബെറ്റോണ്ടോ ???
ആ ബെറ്റ്.
നൂറ് രൂപ… ???
നൂറല്ല അഞ്ഞൂറ് ബെറ്റ് പിടിച്ചാലും എന്നെത്തന്നെയാ ഓർത്തെ…
അതെന്നാടി നിനക്കിത്ര ഉറപ്പ്… ???
അതൊക്കെ എനിക്കറിയാം. ആ ചിരീം കളീം … എനിക്കറിയാം. എന്നെത്തന്നെയാ…
എന്റെ പൊന്നോ… സമ്മതിച്ചു. നിന്നെത്തന്നെയാ ഓർത്തത്. പക്ഷേങ്കിലെ അത് ചിരിച്ചപ്പഴല്ല, ഞാനേ… നമ്മടെ റോസിനെക്കുറിച്ചാലോചിക്കുവാരുന്നെ… അവൾടെയാ ചിരീം കളീം… ഹോ… ഫസ്റ്റ്നൈറ്റ് വരെ ആയതാരുന്നു. അപ്പഴാ പെട്ടന്ന് നിന്റെയീ തിരുമോന്ത ഓർമ വന്നത്. അപ്പഴേ ഞെട്ടിയെണീറ്റു. അങ്ങനെ നോക്കുമ്പോ…
പട്ടീ… (പറഞ്ഞു തീർന്നില്ല. അതിനു മുമ്പേ അടി വീണിരുന്നു. തമാശ പറഞ്ഞതാണെന്നു പറയാൻ കൂടി സമയം കിട്ടിയില്ല. അതിനുമുന്നെ കിട്ടാനുളളത് മൊത്തം ഞാൻ വാങ്ങിച്ചുകൂട്ടിയിരുന്നു. ഒരു രോഗിയാണെന്ന പരിഗണന പോലുമില്ലാതെ പെണ്ണെന്നെ പഞ്ഞിക്കിട്ടു.)
നിർത്ത്… നിർത്ത്… നിർത്തോ… എന്റെ പൊന്നേ ഞാൻ ചുമ്മാ പറഞ്ഞതാ… (അവസാനം ഗത്യന്തരമില്ലാതെ പെണ്ണിന്റെ കൈപിടിച്ച് കെഞ്ചേണ്ടി വന്നു.)
ഇനി പറയുവോ… ??? പറയുവോന്ന്…

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…