പറഞ്ഞു തീരുംമുമ്പേ ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു. അതോടെ ഞാൻ വീണ്ടും ബാത്റൂമിലെക്ക് കേറി. സ്റ്റാന്റിലിരുന്ന ബ്രഷും പേസ്റ്റുമെടുത്തു പല്ലുതേച്ചു. കുളിമുറിയിൽ ഉണക്കാനിട്ടിരിക്കുന്ന ഒരു ഷഡിയെടുത്തിടാൻ നോക്കുമ്പോഴാണ് പെണ്ണ് കുറച്ചു മുമ്പിട്ടിരുന്ന പാന്റിയവിടെ കഴുകിയിട്ടിരിക്കുന്നത് കണ്ടത്. ഉം… വെറുതെയല്ല, അടിയിലിടാതെ പുറത്തൊട്ടിറങ്ങിയത്. പെണ്ണിന്റെ ഉണങ്ങിയ തുണിയെല്ലാം അടിവസ്ത്രമടക്കം അലമാരക്കകത്താണ്. കുളിയും കഴിഞ്ഞിറങ്ങുമ്പോഴേക്കും പെണ്ണ് റെഡിയായിരുന്നു. ഇറങ്ങിയപാടെ ആ സൗന്ദര്യം നോക്കി ഒരുനിമിഷം നിന്നുപോയി. ഒരു സെറ്റുസാരിയുമുടുത്ത് മുടിയൊക്കെ വിടർത്തിയിട്ട് നെറ്റിയിൽ ചന്ദനമൊക്കെതൊട്ടു നല്ലൊന്നാന്തരം മലയാളിപ്പെണ്ണായി ചേച്ചി. നാലഞ്ചു വളകളും എടുത്തണിഞ്ഞിട്ടുണ്ട്. കഴുത്തിൽ ആ ചെറിയ മാല മാത്രമാണെങ്കിലും വല്ലാത്തൊരു വശ്യത. കണ്ണിമക്കാകെ നോക്കിക്കൊണ്ടാണ് ഞാൻ മുമ്പോട്ടുള്ള ഓരോ കാലടിയും വെച്ചത്. അടുത്തേക്ക് ചെന്നപ്പോഴാണ് മനസ്സിലായത്; സെറ്റുസാരിയല്ല, ക്രീംകളറുള്ളൊരു സാരിയാണത്. ഒരുതരം വെള്ളകലർന്ന റോസാപ്പൂവിന്റെ നിറം. മുന്താണിയിലും ബോർഡറിലുമുള്ള സ്വർണ്ണകസവ് സാരിയുടെയും പെണ്ണിന്റെയും സൗന്ദര്യം പതിന്മടങ്ങാക്കുന്നു.
എന്തായിങ്ങനെ നോക്കുന്നെ…. ??? കൊള്ളാവോ ??? (ചെറു നാണത്തോടെ ഒന്ന് കറങ്ങിക്കണിച്ചു കൊണ്ടായിരുന്നു ചോദ്യം)
കൊള്ളാമോന്നോ ??? കണ്ടിട്ട് കല്ലമ്പലത്തിച്ചെല്ലുമ്പൊ ഒന്നൂടെ കെട്ടാൻ തോന്നുന്നുണ്ട്… !!!. ഇതെനിക്ക് പണിയാകും…
പോ അവിടുന്ന്… അത്രക്കൊന്നുവില്ല.
അതെനിക്കുകൂടി തോന്നണ്ടേ… ??? ഇന്നിച്ചിരി ഗ്ലാമറു കൂടീട്ടുണ്ട്…. !!!
പിന്നേ…
സത്യവാടീ. ഈശ്വരാ… കണ്ണുകിട്ടാതിരിക്കാൻ ഇനി വല്ലോ പൂജയും നടത്തേണ്ടി വരുവോ…. ??? അല്ലാ ഇതേതാ ഈ പുതിയ സാരി… ??? ഞാൻ കണ്ടിട്ടില്ലലോ ???
അതൊക്കെയുണ്ട്. അവളുമാര് വന്നപ്പോ കൊണ്ടോന്നു തന്നതാ. കല്യാണത്തിന് തരാൻ പറ്റില്ലല്ലോന്നും പറഞ്ഞോണ്ട്.
കെട്ടി രണ്ടുകൊല്ലവാകാറായപ്പഴാ ഗിഫ്റ്റും കൊണ്ടു വരുന്നത്. കൂട്ടുകാരികളും കൊള്ളാം വീട്ടുകാരിയും കൊള്ളാം. എന്തായാലും സാരി കൊള്ളാം. നല്ല സെലക്ഷൻ. എന്റെ ചുന്ദരി പെണ്ണിന് നന്നായി ചേരുന്നുണ്ട്…
ആ നനുത്ത കവിളിൽ ഒന്ന് തലോടിയിട്ട് ഞാൻ കണ്ണാടിയുടെ നേരെ നടന്നു. തലമുടി ചീകിയപ്പോഴേക്കും പെണ്ണിന്റെ പെർഫ്യൂമിന്റെ മണംകൊണ്ട് മുറി നിറഞ്ഞു. എങ്ങോട്ടെങ്കിലും ദൂരയാത്രപോകുന്ന ദിവസങ്ങളിൽ മാത്രമാണ് പെണ്ണ് പെർഫ്യൂം പൂശുക. അല്ലാത്ത ദിവസങ്ങളിലാ ഗാർഡൻ സോപ്പിന്റെ മണമാണ്. ബ്ലൂലേഡിയാണ് പെണ്ണിന്റെ പെർഫ്യൂം. അതിലും നല്ലത് വേറെയുണ്ടെന്നു പറഞ്ഞാലും ഇതേ വാങ്ങിക്കൂ. വന്നുവന്ന് ആ മണമേ പെണ്ണിന് ചേരൂന്നായിട്ടുണ്ടെനിക്ക്. നല്ലൊന്നാന്തരം പേർഷ്യൻ പെർഫ്യൂമും പൂശി വരുന്നതിനെക്കാളും എനിക്കിഷ്ടം പെണ്ണ് ഈ പെർഫ്യൂം പൂശി വരുന്നതാണ്. അതുകൊണ്ടാവാം പെണ്ണും ഇത് മാറ്റാത്തത്.
കാപ്പികുടിക്കുവാണോ ??? അതോ റെഡിയായിട്ടേയുള്ളോ ???
രാവിലേ അതൊക്കെയുണ്ടാക്കിയോ നീ ??? എന്താ ഇന്ന് കാപ്പിക്ക് ???
ഇഡ്ഡലീം സാമ്പാറും.
എന്നാ കഴിച്ചിട്ട് റെഡിയാകാം.അല്ലെങ്കിൽ ഷർട്ട് മൊത്തം കൊളവാകും.
അഴയിൽ കിടന്നൊരു മുണ്ടും എടുത്തുടുത്ത് ഉടുത്തൊണ്ടിറങ്ങിയ ടവ്വലാ അഴയിലേക്ക് വിരിച്ചിട്ടിട്ട് അവിടെക്കിടന്ന മറ്റൊരു ടവ്വലെടുത്തു പുതപ്പുപോലെ ദേഹത്തേക്കിട്ടുകൊണ്ടു ഞാൻ വീണ്ടും ഹാളിലേക്ക് നടന്നു.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…